ഒരു പൂമ്പാറ്റ ചിറകൊതുക്കുന്നത്
ചടപടായെന്നായിപ്പോയാൽ
അപ്പോളൊരാഹ്വാനം കേൾക്കാം-
നിശബ്ദത പാലിക്കുക!
വിരണ്ടുപോയൊരു കിളിയുടെ
ഒരു തൂവൽ ഒരു രശ്മി മേലുരുമ്മിയാൽ
അപ്പോളൊരാഹ്വാനം കേൾക്കാം-
നിശബ്ദത പാലിക്കുക!
ആനയതിന്റെ ചെണ്ടയിന്മേൽ,
മനുഷ്യനവന്റെ മണ്ണിനു മേൽ
ഒച്ചയില്ലാതെ നടക്കാൻ പഠിച്ചത്
ഈയൊരു വിധേനയത്രെ.
പാടങ്ങൾക്കു മേൽ
മരങ്ങൾ മൌനമുയരുകയായിരുന്നു,
ഭയഭീതനായവനു മേൽ
രോമങ്ങളെഴുന്നുനില്ക്കുന്നപോലെ.
No comments:
Post a Comment