അങ്ങാടിക്കവലയിൽ സന്ധ്യക്കു ചെന്നപ്പോൾ
എനിക്കറിയാത്ത മനുഷ്യരുടെ മുഖങ്ങൾ ഞാൻ കണ്ടു.
ആർത്തിയോടെ ഞാനവരുടെ മുഖങ്ങളിലേക്കു നോക്കി:
ഒന്നിനൊന്നവ വ്യത്യസ്തമായിരുന്നു,
ഓരോന്നും എന്തോ പറയുകയായിരുന്നു,
പ്രേരിപ്പിക്കുകയായിരുന്നു, ചിരിക്കുകയായിരുന്നു,
സഹിക്കുകയായിരുന്നു.
എനിക്കു തോന്നി,
നഗരം നിർമ്മിച്ചിരിക്കുന്നതു വീടുകൾ കൊണ്ടല്ല,
കവലകളും നടക്കാവുകളും പാർക്കുകളും
വീതിയേറിയ തെരുവുകളും കൊണ്ടല്ല,
വിളക്കുകൾ പോലെ വിളങ്ങുന്ന മുഖങ്ങൾ കൊണ്ടാണെന്ന്,
രാത്രിയിൽ തീപ്പൊരികളുടെ മേഘങ്ങൾക്കുള്ളിൽ
ഉരുക്കു വിളക്കിച്ചേർക്കുന്ന വെൽഡർമാരുടെ കൈകളിലെ
ഗ്യാസ് ലൈറ്റുകൾ പോലത്തെ വിളക്കുകൾ.
Faces by Adam Zagajewski
Evening on the market square I saw shining faces
of people I didn’t know. I looked greedily
at people’s faces: each was different,
each said something, persuaded
laughed, endured.
I thought that the city is built not of houses,
squares, boulevards, parks, wide streets,
but of faces gleaming like lamps,
like the torches of welders, who mend
steel in clouds of sparks at night.
~ from Unseen Hand (Farrar, Straus and Giroux, 2009)
No comments:
Post a Comment