കുട്ടിക്കാലത്ത് ഞങ്ങൾ ആൺകുട്ടികൾ കളിച്ചിരുന്ന ഒരു കളിയുണ്ടായിരുന്നു: ശവക്കുഴിവെട്ടുകാരൻ കുഴിയെടുക്കുന്നത് നോക്കിനില്ക്കുക. ചിലപ്പോൾ അയാൾ ഞങ്ങൾക്ക് ഒരു തലയോട്ടി എടുത്തു തരും; ഞങ്ങൾ അത് പന്തു തട്ടിക്കളിക്കും. മരണത്തെക്കുറിച്ചുള്ള ചിന്തകൾ ഇരുളടയ്ക്കാത്ത ഒരാഹ്ളാദമായിരുന്നു ഞങ്ങൾക്കത്.
പിന്നീട് കുറേ വർഷം എനിക്ക് പള്ളിവികാരികൾക്കൊപ്പം താമസിക്കാൻ ഇട വന്നു; ആയിരക്കണക്കിന് അന്ത്യകൂദാശകൾക്കു നേതൃത്വം കൊടുത്തവർ. പക്ഷേ മരണത്തിന്റെ നിഗൂഢതയിൽ ജിജ്ഞാസ തോന്നിയവരായി അവരിൽ ഒരാളെപ്പോലും ഞാൻ കണ്ടില്ല. പില്ക്കാലത്താണെനിക്കു മനസ്സിലാവുന്നത്, നമുക്കെന്തെങ്കിലും പ്രയോജനം ചെയ്യുന്ന ഒരേയൊരു ശവം നമുക്കുള്ളിൽ സ്വയം തയാറായി വരുന്ന നമ്മുടെ സ്വന്തം ശവം മാത്രമാണെന്ന്.
(All Gall Is Divided)
No comments:
Post a Comment