Tuesday, September 22, 2009

ബോദ്‌ലെയെർ-സൂപ്പും മേഘങ്ങളും

baude11

എന്റെ പ്രേമഭാജനം, തുമ്പുകെട്ട ആ കുറുമ്പത്തി എന്നെ അത്താഴമൂട്ടുകയായിരുന്നു; ഞാനോ തീൻമുറിയുടെ തുറന്നിട്ട ജനാലയിലൂടെ മേഘസഞ്ചാരം കണ്ടിരിക്കുകയും. ആവിയിൽ നിന്നു ദൈവം മെനഞ്ഞെടുക്കുന്ന അസ്പൃശ്യവും അത്ഭുതകരവുമായ ആ ചലിക്കുന്ന എടുപ്പുകളെ നോക്കി ധ്യാനിക്കവെ എന്റെ ആത്മഗതം ഒന്നുറക്കെയായിപ്പോയി:"ആ മായക്കാഴ്ച്കൾക്ക്‌ എന്റെ ഓമനയുടെ,തലയ്ക്കു തുമ്പു കെട്ട ഈ കുറുമ്പത്തിയുടെ കണ്ണുകളുടെ ഭംഗിയുണ്ടെന്നു പറയാം."

അടുത്ത നിമിഷം എന്റെ മുതുകത്ത്‌ ഒരു പ്രഹരം വന്നുപതിച്ചു; ഉരത്തതും മയക്കുന്നതും ബ്രാണ്ടിയുടെ മത്തു പിടിച്ചതുമായ ഒരു കാറിയ സ്വരം ഇങ്ങനെ പറയുന്നതും ഞാൻ കേട്ടു:"ആ സൂപ്പെടുത്തു കുടിക്കാൻ നോക്ക്‌, മേഘം വിൽക്കാൻ നടക്കുന്ന ക...മോനേ?"

2 comments:

പാവപ്പെട്ടവന്‍ said...

ആ സൂപ്പെടുത്തു കുടിക്കാൻ നോക്ക്‌, മേഘം വിൽക്കാൻ നടക്കുന്ന ക...മോനേ?"
എന്താണ് പക്ഷെ സഭവിച്ചത്

Melethil said...

സത്യം പറഞ്ഞാല്‍ ഒരു വിരസതയുണ്ട്, പല പോസ്റ്റുകള്‍ക്കും, ഈയിടെയായി. കമന്റ്‌ പോസ്റ്റുകളെപ്പറ്റി മാത്രമാണ്. പോസ്റ്റുകള്‍ക്ക് പിന്നിലെ അധ്വാനത്തെ, നിരന്തര അന്വേഷണബുദ്ധിയെ ബഹുമാനിയ്ക്കുന്നു.