Tuesday, September 15, 2009

യോരുബാ നാടൻപാട്ട്‌-മരിച്ചവർ സമാധാനത്തോടെ പിരിയട്ടെ

yoruba

ചെളി കെട്ടിയ കുളം മെല്ലെ പുഴയായി മാറുന്നു
അമ്മയുടെ ദീനം മെല്ലെ മരണമായ്‌ മാറുന്നു.
തടി പൊട്ടിയാൽ പിന്നെ കൂട്ടിയിണക്കാം
ദന്തമോ പൊട്ടുന്നതെന്നേക്കുമായി.
മുട്ടയുടയുമ്പോൾ ഒരു കുഴഞ്ഞ രഹസ്യം വെളിവാകുന്നു;
അമ്മ പോയി, തന്റെ രഹസ്യവും കൊണ്ടുപോയി.
അവർ പോയതങ്ങകലെ,
നമ്മളിനി തിരയുന്നതു വെറുതെ-
എന്നാൽ
കാട്ടിലേക്കു പോകുന്ന പേടമാനിനെ കാൺകെ
ആറ്റിലേക്കു നടക്കുന്ന പേടമാനിനെ കാൺകെ
അമ്പുകൾ ആവനാഴിയിൽത്തന്നെ ഇട്ടേക്കുക
മരിച്ചവർ സമാധാനത്തോടെ പിരിയട്ടെ.

1 comment:

Melethil said...

നിഗൂഢാര്ത്ഥങ്ങള്‍ , പല നാട്ടുപാട്ടിലെയും മനസ്സിലാവാറില്ലെങ്കിലും വരാറുണ്ട് , വായിയ്ക്കാറുണ്ട്