ആസന്നമായിക്കഴിഞ്ഞ ഈ വസന്തകാലം നമ്മള്‍ ഏതു രീതിയിലാണ് ചെലവഴിക്കാന്‍ പോകുന്നത്? ഇന്നു രാവിലെ നോക്കുമ്പോള്‍ ആകാശത്തിനു നരച്ച നിറമായിരുന്നു; പക്ഷേ ഇപ്പോള്‍ ജനാലയുടെ അടുത്തു വന്നു നില്‌ക്കുമ്പോഴാകട്ടെ, നാം ആശ്ചര്യപ്പെട്ടുപോകുന്നു, ജനലഴിയില്‍ കവിളമര്‍ത്തി നാം നിന്നുപോകുന്നു.
സൂര്യന്‍ അസ്‌തമിക്കാന്‍ തുടങ്ങുകയാണെങ്കില്‍ക്കൂടി അങ്ങുതാഴെ, ചുറ്റും നോക്കി നടന്നുവരുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ മുഖത്തെ അതു ദീപ്‌തമാക്കുന്നതു നിങ്ങള്‍ക്കു കാണാം; അതേ സമയം അവളെ പിന്നിലാക്കി നടന്നുകേറുന്ന ഒരു പുരുഷന്റെ നിഴല്‍ അവളുടെ മേല്‍ വന്നുവീഴുന്നതും നാം കാണുന്നുണ്ട്.
ഇപ്പോള്‍ ആ മനുഷ്യന്‍ കടന്നുപോയിക്കഴിഞ്ഞിരിക്കുന്നു; പെണ്‍കുട്ടിയുടെ മുഖം പ്രകാശപൂര്‍ണ്ണവുമാണ്.
(1913)
Thursday, March 27, 2014
കാഫ്ക - ജനാലയിലൂടെ അലസമായി നോക്കുമ്പോള്‍ കണ്ടത്
Labels:
കഥ,
കാഫ്ക,
ജര്‍മ്മനി,
വിവര്‍ത്തനം
Subscribe to:
Post Comments (Atom)
No comments:
Post a Comment