Monday, March 29, 2010

മയക്കോവ്സ്കി-ഞാൻ

File:Mayakovsky 1910.jpg


ചവിട്ടിമെതിച്ച പെരുവഴിയാ-
ണെന്റെയാത്മാ-
വതിൽ വക്രോക്തികൾ നെയ്യുന്നു
ഭ്രാന്തന്മാരുടെ ചുവടുകൾ.
നഗരങ്ങൾ കഴുവേറുമിടത്തേക്കു
പോകുന്നു ഞാൻ-
ഒരു മേഘത്തിന്റെ കൊലക്കുരുക്കിൽ
തണുത്തു പിടഞ്ഞുകിടക്കുന്നു
ഒരുകാലം മിന്നിത്തിളങ്ങിയ
ഗോപുരങ്ങളുടെ വെടിപ്പൻകഴുത്തുകൾ-
അവിടെയ്ക്കു പോകുന്നു ഞാൻ
കവലകളുടെ കുരിശ്ശിന്മേൽ തറഞ്ഞുകിടക്കുന്ന
പൊലീസുകാർക്കായി വിലപിക്കാൻ.

(1913)

2 comments:

suraj::സൂരജ് said...

സുന്ദരന്‍ ബ്ലോഗ്.... ഉജ്ജ്വലമായ സംരംഭം.... പരിഭാഷകള്‍ക്ക് നന്ദി.

ഒറിജിനലിലേയ്ക്കുള്ള ഒരു ലിങ്കോ ഒറിജിനല്‍ തന്നെയോ ഇതിനോട് ചേര്‍ത്ത് പബ്ലിഷിയാല്‍ നന്നായിരിക്കുമെന്നൊരു തോന്നല്‍..

അഭിവാദ്യങ്ങള്‍ !

സോണ ജി said...

ithe abhiprayam njaanum paranjatha....

reviyettan kettilla...anubhavicho :)

nalla kidilan blog !

Original version kodukkumallo?? :)