തനിവെളുപ്പാണു കവിത.
ജലത്തിൽ നിന്നതു പുറത്തുവരുന്നു തുള്ളിയിറ്റി,
കുഴഞ്ഞുകൂടിയും ചുളുങ്ങിയും.
ഇതിനെ നീർത്തെടുക്കണം, ഈ ഗ്രഹത്തിന്റെ ചർമ്മത്തെ,
ഇതിന്റെ ചുളി നീർത്തണം,ഈ കടലിന്റെ വെണ്മയെ;
അങ്ങനെ കൈകൾ നീങ്ങുന്നു,നീങ്ങുന്നു,
പവിത്രമായ പ്രതലങ്ങൾ നിവരുന്നു,
അങ്ങനെയല്ലോ കാര്യങ്ങളുണ്ടായിവരുന്നു.
കരങ്ങൾ കരുപ്പിടിപ്പിക്കുന്നു ലോകത്തെ,ഓരോ നാളും,
തീയിരുമ്പിനെ വേൾക്കുന്നു,
കാൻവാസും,പട്ടും,പരുത്തിയും
അലക്കുകടകളിലെ ശണ്ഠകളും കഴിഞ്ഞു മടങ്ങുന്നു,
വെളിച്ചത്തിൽ നിന്നൊരു മാടപ്രാവു പിറക്കുന്നു-
ചുഴിക്കുള്ളിൽ നിന്നു മടങ്ങുന്നു ശുദ്ധനൈർമല്യം.
painting-the birth of venus-botticelli(1485-86)-from wikimedia commons
No comments:
Post a Comment