Tuesday, March 30, 2010

മയക്കോവ്സ്കി-രണ്ടു കവിതകള്‍

നിനക്കാവുമോ

ഒരു കിണ്ണം ചായമെടുത്തു ഞാൻ
വിരസദിനത്തിന്റെ മുഖത്തു ചാമ്പി;
ഒരു പാത്രം മധുരപ്പാവിൽ
കടലിന്റെ കവിളെല്ലു ഞാൻ വരച്ചു;
ഒരു മീനിന്റെ തകരച്ചെതുമ്പലിൽ
പിറക്കാത്ത ചുണ്ടുകളുടെ
വിളികളും ഞാൻ കേട്ടു .
നിനക്കാവുമോ പക്ഷേ,
ഒരഴുക്കുചാൽ കുഴലാക്കി
ഒരു നിശാഗീതം വായിക്കാൻ?

(1913)

സ്ത്രീകളോടുള്ള മനോഭാവം

ഞങ്ങൾ പ്രണയികളോയെന്ന്
നിർണ്ണയിക്കേണ്ടതാ സായാഹ്നം-
ഇരുട്ടിന്റെ മറയത്താ-
ണാരും ഞങ്ങളെ കാണില്ല.
പരമാർത്ഥമാണു ഞാൻ പറയുന്നു,
അവൾക്കു മേൽ കുനിഞ്ഞുംകൊണ്ടൊ-
രച്ഛനെപ്പോലെ പറഞ്ഞു ഞാൻ:
ഒരു കിഴുക്കാംതൂക്കാണീ വികാര,മതിനാൽ
പിന്നിലേക്കു മാറിനിൽക്കൂ,
ഇനിയും പിന്നിലേക്കു മാറിനിൽക്കൂ.

(1920)

2 comments:

സോണ ജി said...

This comment has been removed by the author.

സോണ ജി said...

Mr.Lababidiyude poem ''Words'' onnu parichayapeduthamo plz??

http://famouspoetsandpoems.com/poets/yahia_lababidi/poems/23480