Thursday, March 18, 2010

ലോര്‍ക്ക-രണ്ടു കവിതകള്‍

 

P meteorology.png

സ്മാരകം

ഞാൻ മരിക്കുന്ന കാലം
എന്റെ ഗിത്താറിനൊപ്പം
പൂഴിമണ്ണിലടക്കുകയെന്നെ.

ഞാൻ മരിക്കുന്ന കാലം
ഓറഞ്ചുമരങ്ങൾക്കിടയിൽ
കർപ്പൂരവള്ളികൾക്കിടയിൽ.

ഞാൻ മരിക്കുന്ന കാലം
ഒരു കാറ്റുകാട്ടിയി-
ലടക്കുകയില്ലേയെന്നെ?

ഞാൻ മരിക്കുന്ന കാലം!

Bagoly 2 vonallal.png

ജലാശയം

ധ്യാനം നിർത്തുന്നു കൂമൻ,
കണ്ണട തുടയ്ക്കുന്നു,
നെടുവീർപ്പിടുന്നു.
ഒരു മിന്നാമിന്നി
കുന്നിഞ്ചരിവിറങ്ങുന്നു,
ഒരു നക്ഷത്രം
തെന്നിയിറങ്ങുന്നു.
ചിറകൊന്നിളക്കുന്നു,
ധ്യാനം തുടരുന്നു
കിഴവൻ കൂമൻ.

2 comments:

Melethil said...

"കാറ്റുകാട്ടി" എന്നാല്‍ എന്താ രവി?

ഇത്ര വരൈറ്റിയുള്ള വിവര്‍ത്തനം കാണാന്‍ പ്രയാസമാണ്.അഭിനന്ദനങ്ങള്‍!!

വി.രവികുമാർ said...

weather vane-ന് മറ്റൊരു വാക്കു കിട്ടിയില്ല.വായനയുടെ പിടുത്തം വിടുന്നില്ലല്ലോ! നന്ദി.