Monday, July 26, 2010

നെരൂദ - ചന്ദ്രന്റെ നിറമായിരുന്നില്ല നിന്റെ കണ്ണുകൾക്കെങ്കിൽ...



ചന്ദ്രന്റെ നിറമായിരുന്നില്ല നിന്റെ കണ്ണുകൾക്കെങ്കിൽ,
ചെളിയും  തീയും വേലയും നിറഞ്ഞ പകലിന്റെ നിറമായിരുന്നില്ലതിനെങ്കിൽ,
തടുത്താലും കുതറിമാറാൻ പുകവള്ളി പോലെ നിനക്കായിരുന്നില്ലെങ്കിൽ,
ആംബർ കൊണ്ടേഴുനാളായിരുന്നില്ല നീയെങ്കിൽ,

ശരത്കാലം മുന്തിരിവള്ളികളിൽപ്പിടിച്ചു കയറുന്ന
മഞ്ഞനിമിഷമായിരുന്നില്ല നീയെങ്കിൽ,
മാനത്തെമ്പാടും മാവു വിതറി സുരഭിലചന്ദ്രൻ ചുട്ടെടുക്കുന്ന
അപ്പമായിരുന്നില്ല നീയെങ്കിൽ,

എനിക്കത്രയും പ്രിയപ്പെട്ടവളേ, നിന്നെ പ്രേമിക്കുമായിരുന്നില്ല ഞാൻ!
നിന്നെക്കൈകളിലൊതുക്കുമ്പോളെന്റെ കൈകളിലൊതുങ്ങുന്നു സർവ്വതും-
മണൽ, കാലം, മഴയുടെ മരം;

ജീവനുള്ളതൊക്കെയുമാവിധമാവുന്നതെനിക്കു  ജീവിക്കാനായി:
അകലെയ്ക്കു പോകാതെതന്നെ കാണാമെനിക്കെല്ലാമെല്ലാം:
നിന്റെ ജീവനിൽ  കാണുന്നു  ഞാൻ ജീവനുള്ള സർവ്വതും.

(പ്രണയഗീതകം-8)

സ്കെച്ച്-ഗുസ്താവ് ക്ളിമ്റ്റ്‌-വിക്കിമീഡിയ

4 comments:

രാജേഷ്‌ ചിത്തിര said...

nannayi...

aashamsakal..

രാജേഷ്‌ ചിത്തിര said...

This comment has been removed by the author.

സ്മിത മീനാക്ഷി said...

എന്തു ഭംഗി ഈ വരികള്‍ക്കു...

Melethil said...

wow, എന്ന് മാത്രം പറയുന്നു. (അതെങ്ങിനെ വിവര്‍ത്തനം ചെയ്യും എന്നൊരു പിടിയുമില്ല :))