എനിക്കായുസ്സു പോരാ നിന്റെ മുടിയെ കീർത്തിക്കാൻ,
ഇഴയെണ്ണിയെണ്ണി സ്തുതിയ്ക്കണമവയെ ഞാൻ.
ചില കണ്ണുകളോടൊത്തു ജീവിക്കാൻ മറ്റു കാമുകർക്കു കൊതി,
നിന്റെ ക്ഷുരകനാവാനായാൽ എനിക്കതു മതി.
ഇറ്റലിയിലവർ നിന്നെ മെഡൂസയെന്നു വിളിച്ചു.,
ജ്വാലാകലാപമായിരുന്നു നിന്റെ ചുരുൾമുടിയെന്നതിനാൽ.
എനിക്കു നീ പക്ഷേ, ജഡിലകേശധാരി,
എന്റെ ഹൃദയത്തിനറിയാം നിന്റെ മുടിയുടെ കവാടം.
സ്വന്തം മുടിച്ചുരുളുകൾക്കിടയിലലഞ്ഞുമറയുമ്പോൾ
എന്നെ മറക്കരുതേ. നിന്റെ കാമുകൻ ഞാൻ.
എന്നെത്തനിച്ചാക്കിപ്പോകരുതേ:
ക്ഷണികശോകങ്ങൾ പതുങ്ങുന്ന നിഴലടച്ച പാതകളിൽ
വഴിതെറ്റിയുഴലുമേ ഞാൻ,
നിന്റെ മുടിയുടെ ഗോപുരത്തിൽ സൂര്യനുദിക്കും വരെയ്ക്കും.
(പ്രണയഗീതകം 14)
2 comments:
സ്ത്രീക്ക് മുടി ഒരഴകാണ്. അതിനെകുറിച്ചുള്ള ഈ വര്‍ണ്ണന വായിച്ചപ്പോള്‍ അല്‍ഭുതം തോന്നി!!
pranayam chundukale thediyilla.....
vithiyasthamayirikunnuvalle...
nannaittundu:)
Post a Comment