ജനാലയ്ക്കലേക്കു ഞാൻ ചെന്നു
പാടുന്നതാരെന്നറിയാൻ.
പുറത്തു വിലപിയ്ക്കുകയാണവർ,
ഒരന്ധനും അയാളുടെ ഗിത്താറും.
ആകെ ശോകത്തിലാണിരുവരും,
അവരൊരൊരുമ,
ലോകമലയുകയാണത്,
ആളുകളുടെ മനസ്സലിയിച്ചും.
ഒരന്ധനാണു ഞാനും,
പാടുകയുമലയുകയുമാണു ഞാൻ.
ദീർഘിച്ചതാണെന്റെ പാത,
ഭിക്ഷ ചോദിക്കുന്നുമില്ല ഞാൻ.
1931 ഫെബ്രുവരി 26
link to image
2 comments:
അതെ, പാടുകയും അലയുകയുമാണ് ഞാൻ.....
അതെ തികച്ചും അന്ധന്‍.
Post a Comment