കഷണ്ടി കേറുന്ന നെറ്റിയിൽ
മരിച്ച യൗവനത്തിന്റെ മുടി നരയ്ക്കുന്നു.
എന്റെ കണ്ണുകൾക്കിന്നു തിളക്കവുമില്ല..
ചുണ്ടുകൾക്കു ചുംബിക്കാനുള്ളവകാശവും നഷ്ടമായി.
ഇനിയുമെന്നെ നീ പ്രേമിക്കുന്നുവെങ്കിൽ
പ്രേമത്തെയോർത്താ പ്രേമം നിർത്തൂ.
എന്നെ വഞ്ചിക്കരുതേ, എന്നെക്കൊണ്ടുതന്നെ.
1926 ജൂൺ 13
link to image
3 comments:
Life begins in 40's....:)))
പ്രേമത്തെയോർത്ത് പ്രേമം നിറുത്തു....അതെങ്കിലും ചെയ്തിരുന്നുവെങ്കിൽ ...എങ്കിൽ എത്ര നന്നാകുമായിരുന്നു.
ഫെര്‍ണണ്ടാസ് പേസ് വാ....തന്‍റെ പ്രണയത്തോട് ചെയ്ത തെറ്റുകള്‍ അദ്ധേഹത്തെ അകാലനരയുടെ അവകാശിയാക്കി.
Post a Comment