Wednesday, August 3, 2011

നെരൂദ - മഞ്ഞപ്പൂക്കൾ

File:Monet Yellow Irises.jpg

മറ്റൊരു നീലയിൽ തന്റെ നീലയുരുമ്മി
കടൽ,
ആകാശത്തിനെതിരിൽ
ചില മഞ്ഞപ്പൂക്കൾ.

ഒക്ടോബർ വന്നടുക്കുന്നു.

കടലത്ര ഗൗരവപ്പെട്ടതു തന്നെ
ഉരുണ്ടുകൂടുന്ന പുരാണങ്ങളുമായി,
ദൗത്യങ്ങളും കലാപങ്ങളുമായിട്ടെങ്കിലും,
പൂഴിമണ്ണിലൊരേയൊരു മഞ്ഞപ്പൂവിന്റെ
പൊന്നു പൊട്ടിവിരിഞ്ഞതും
നിങ്ങളുടെ കണ്ണുകൾ ആ നിലത്തു തറയ്ക്കുന്നു,
പെരുംകടലിനെ, അതിന്റെ താളങ്ങളെ
നിങ്ങൾ വിട്ടുപായുന്നു.

വെറും മണ്ണു നാം, മണ്ണായി മാറും നാം.

വായുവല്ല, അഗ്നിയല്ല, ജലമല്ല,
വെറും മണ്ണു മാത്രമാകും നാം,
പിന്നെയൊരുപക്ഷേ
ചില മഞ്ഞപ്പൂക്കളും.



മോനെ – മഞ്ഞപൂക്കൾ (വിക്കിമീഡിയ)

2 comments:

INTIMATE STRANGER said...

വായുവല്ല, അഗ്നിയല്ല, ജലമല്ല,
വെറും മണ്ണു മാത്രമാകും നാം,
പിന്നെയൊരുപക്ഷേ
ചില മഞ്ഞപ്പൂക്കളും

gr8 job..thank u for this

Echmukutty said...

വെറും മണ്ണു മാത്രമാകും നാം....