അവനായിട്ടൊരോർമ്മക്കല്ലുമുയർത്തേണ്ട നിങ്ങൾ,
ആണ്ടോടാണ്ടു വിരിയട്ടെ പനിനിർപ്പൂക്കൾ.
ഓർഫ്യൂസിവൻ. പുനരവതാരങ്ങൾ പലതെടുക്കുന്നവൻ.
ഇനിയുമവനൊരു പേരിനായലയേണ്ട നമ്മൾ.
അവൻ വന്നുപോകുന്നതറിയില്ല നാമെങ്കിലും
കേട്ടതു കവിതയെങ്കിൽ പാടുന്നതോർഫ്യൂസത്രെ.
ഒരു പനിനിർപ്പൂവിലുമൊരുനാളു നീളുന്നതാ-
ണവനായുസ്സെങ്കിലതു മാത്രം പോരേ?
താൻ മാഞ്ഞുപോകുന്നതിൽ ഭീതനാണവനെങ്കിലും
അവൻ മറഞ്ഞുപോകണം: നമുക്കു പാഠമതല്ലേ!
അവന്റെ വചനം നമ്മെ സ്നാനപ്പെടുത്തുമ്പൊഴെയ്ക്കും
നാമെത്താത്തൊരകലത്തിലവനെത്തിക്കഴിഞ്ഞു.
അവന്റെ കൈകളെ വരിയില്ല വീണയുടെ കമ്പികൾ,
അതിലംഘിക്കുമ്പോഴാണവനനുസരിക്കുന്നതും.
ഓർഫ്യൂസ് ഗീതകങ്ങൾ I-5
1 comment:
സ്വര്‍ഗ്ഗത്തില്‍ നിന്നു വിളിച്ചു പറഞ്ഞവള്‍
ഓര്‍ഫ്യൂസ് വരൂ, വരൂ , എന്നെ കൊണ്ടുപോകൂ
സ്വപ്‌നത്തില്‍ വിങ്ങിക്കരയാതെവന്നുനിന്‍
യുറിഡീസിയെ കൊണ്ടുപോകൂ.
പണ്ടൊരിക്കലെഴുതിയ ഒരു പാട്ട് ഓര്‍മ്മിച്ചുപോവുന്നു. ഇല്ല, അന്ന് ഞാന്‍ റില്‍ക്കെയുടെ കവിതകളിലെത്തിച്ചേര്‍ന്നിരുന്നില്ല.
Post a Comment