ഇരുണ്ട സാൽവയ്ക്കുള്ളിൽ വിരലുകൾ ഞെരിച്ചു ഞാൻ...
-എന്തേ നീയിന്നിത്ര വിളർത്തുപോകാൻ?
സ്നേഹിച്ചൊരാളെ ശോകത്തിന്റെ കയ്പ്പൻവീഞ്ഞു കുടിപ്പി-
ച്ചുന്മത്തനാക്കിയതിന്നാണു ഞാൻ.
മറക്കില്ല ഞാൻ. തല നീരാതവനിറങ്ങുമ്പോൾ
വേദന കൊണ്ടു കോടിയിരുന്നു ചുണ്ടുകൾ...
കൈവരി തൊടാതെ കോണിയിറങ്ങിയോടി ഞാൻ,
പടിക്കൽ വരെ പിന്നാലെ ചെന്നു ഞാൻ.
നെഞ്ചു വിങ്ങി ഞാൻ വിളിച്ചു,‘ നില്ക്കൂ,
ഞാനൊരു കളി പറഞ്ഞതല്ലേ; പോയാൽ ഞാൻ മരിക്കുമേ.’
ശാന്തവും ഘോരവുമായൊരു മന്ദഹാസത്തോടെ അവൻ പറഞ്ഞു:
‘മഴ കൊള്ളാതെ കയറിപ്പോകരുതോ?’
No comments:
Post a Comment