Monday, November 1, 2010

അന്നാ ആഹ് മാത്തോവാ-കുരിശുമരണം

                                                                                                            ശവക്കുഴിയിലേക്കു മകനെയെടുക്കുമ്പോ-
                                                                                                           ളവനെയോർത്തു കരയരുതമ്മേ...

I

ആ മുഹൂർത്തം മഹത്വപ്പെടുത്തുന്നു മാലാഖമാരുടെ സംഘഗാനം,
ആകാശത്തിന്റെ കമാനങ്ങളഗ്നി പടർന്നു വെന്തുരുകുന്നു.
“പിതാവേ, എന്നെ കൈവിട്ടതെന്തു നീ”, അവൻ കരഞ്ഞു,
മാതാവിനോടവൻ പറഞ്ഞു, “എന്നെയോർത്തു കരയരുതമ്മേ...”

II

മുടിയഴിച്ചിട്ടു നിലവിളിയ്ക്കുന്നു മഗ്ദലനമറിയം,
തറഞ്ഞ നോട്ടത്തിൽ കല്ലിയ്ക്കുന്നു പ്രിയശിഷ്യന്റെ മുഖം.
മൗനിയായി മാറിനിൽപ്പുണ്ടവന്റെയമ്മയവിടെ,
അവിടേയ്ക്കു നോക്കിയില്ലാരും, ധൈര്യപ്പെട്ടതുമില്ലാരും.


ചരമഗീതത്തില്‍ നിന്ന്‍


1 comment:

Reenu said...

നന്നായിട്ടുണ്ട്..ഖലീല്‍ ജിബ്രാന്റെ കുറച്ചു സൃഷ്ടികള്‍ കൂടി ഉള്‍പ്പെടുത്തുമോ ഈ ബ്ലോഗില്‍..