ജ്വലിക്കുന്ന നട്ടുച്ചയിൽ
ഒരു വെള്ളമണൽപ്പാതയിലൂടെ
ഞാൻ സാവധാനം നടന്നുപോകുന്നു.
അകലത്തെ മേൽക്കൂരകൾക്കു മേൽ
ഒരു ചുവന്ന കൊടി അഴഞ്ഞുതൂങ്ങുന്നു.
പാടങ്ങൾ തരിശ്‌ശാണ്;
തട്ടിമറിഞ്ഞപോലെയുള്ള കെട്ടിടങ്ങൾ
ചൂടിൽ മൊരിയുന്നു;
മൺകട്ടകളിൽ ചിതറിവീണ പഴങ്ങൾ
കെട്ടുനാറുന്നു.
കൊടുവേനൽ വിളയുന്ന പാടങ്ങളിൽ
വെളുത്ത മണൽപ്പാത
മുറിഞ്ഞും തുടർന്നും പോകുന്നു.
മധ്യാഹ്നത്തിന്റെ ഭീഷണതയിൽ
എല്ലാം നിശ്ചലമാണ്,
എല്ലാം നിശ്‌ശബ്ദമാണ്.
*
No comments:
Post a Comment