
അയാൾ സ്വന്തമായൊരു വീടുണ്ടാക്കി:
സ്വന്തം അസ്ഥിവാരം,
സ്വന്തം കല്ലുകൾ,
സ്വന്തം ഭിത്തികൾ,
സ്വന്തം മേൽക്കൂര,
സ്വന്തം ചീമ്മിനിയും പുകയും,
സ്വന്തം വാതിൽപ്പുറക്കാഴ്ച.
അയാൾ സ്വന്തമായൊരു പൂന്തോട്ടമുണ്ടാക്കി:
സ്വന്തം പുറവേലി,
സ്വന്തം കാശിത്തുമ്പ,
സ്വന്തം മണ്ണിര,
സ്വന്തം അന്തിമഞ്ഞ്.
അയാൾ ആകാശത്തു നിന്ന്‍ തന്റെ പങ്കു മുറിച്ചെടുത്തു.
തന്റെ തോട്ടത്തെ ആകാശത്തിൽ പൊതിഞ്ഞുകെട്ടി;
വീട് തോട്ടത്തിൽ പൊതിഞ്ഞുകെട്ടി,
പിന്നെ എല്ലാം കൂടി ഒരു തൂവാലയിൽ പൊതിഞ്ഞെടുത്തു;
എന്നിട്ട്
അയാൾ ഇറങ്ങിപ്പോയി
ഒരു ധ്രുവക്കുറുക്കനെപ്പോലെ എകാകിയായി,
തണുത്ത
തോരാത്ത മഴയിലൂടെ
ലോകത്തിലേക്ക്.
____________________________________________________________
Fairy Tale
by Miroslav Holub
He built himself a house,





He made himself a garden,




He cut out his bit of sky above.
And he wrapped the garden in the sky
and the house in the garden
and packed the lot in a handkerchief
and went off
lone as an arctic fox
through the cold
unending
rain
into the world.
No comments:
Post a Comment