ഷോഹ
*
ഓത്തുകേട്ടെച്ചിലായോ-
രെന്റെ കാതിൽ
കുയിലിൻപാട്ടിതാഹാ!
*
വാനമ്പാടികളൊരുപക്ഷം,
തവളക്കൂട്ടം മറുപക്ഷം;
പാട്ടുകൾ കൊണ്ടവർ വാഗ്വാദം.
*
ശരൽക്കാലവാതങ്ങളേ,
പുരാതനർ ദേവകളില്ലെനിക്ക്,
അതുപോലെ ബുദ്ധന്മാരില്ലെനിക്ക്.
സോഗി
*
മഞ്ഞുമഴ കൊള്ളാതെ
നാം കേറിനിന്നനേരം-
ഈ ലോകത്തിലായുസ്സു
നമുക്കത്ര നേരം.
ഒനിറ്റ്‌സു
*
പൊന്തിച്ചാടിയ കണ്ണൻമീൻ
തനിക്കുതാഴെക്കണ്ടല്ലോ
ഒഴുകുന്നു ചില മേഘങ്ങൾ.
No comments:
Post a Comment