Sunday, April 1, 2012

ബോദ്‌ലെയർ - ശവമടക്കം

images

കരാളമായൊരശുഭരാത്രിയിൽ
തന്റെ സന്മനസ്സു കൊണ്ടൊരാൾ
യൗവനം പുളച്ചിരുന്ന നിന്റെയുടലിനെ
ഒരു കുപ്പക്കൂനയ്ക്കരികിൽ വെട്ടി മൂടിയെന്നാവട്ടെ,

വിമലതാരങ്ങളസ്തമിക്കുന്ന വേളയിൽ,
ചന്ദ്രനൊരൂഞ്ഞാലിലുറങ്ങുന്ന വേളയിൽ,
എട്ടുകാലികൾ വല നെയ്തുതുടങ്ങുമവിടെ,
അണലികൾ സന്തതികളെ പെറ്റുകൂട്ടുമവിടെ,

നിന്റെ ശപ്തമായ അസ്ഥികൾക്കു മേൽ
ഋതുപ്പകർച്ചകൾക്കിടയിൽ നീ കേട്ടുകിടക്കും,
ചെന്നായ്ക്കളുടെ ഓരിയിടലുകൾ,

വിശക്കുന്ന മന്ത്രവാദിനികളുടെ മോങ്ങലുകൾ,
അറയ്ക്കുന്ന കിഴവന്മാരുടെ പ്രലാപങ്ങൾ,
കവർച്ചക്കാരുടെ ഉപജാപങ്ങൾ.

(പാപത്തിന്റെ പൂക്കൾ - 73)


Sépulture

Si par une nuit lourde et sombre
Un bon chrétien, par charité,
Derrière quelque vieux décombre
Enterre votre corps vanté,

À l'heure où les chastes étoiles
Ferment leurs yeux appesantis,
L'araignée y fera ses toiles,
Et la vipère ses petits;

Vous entendrez toute l'année
Sur votre tête condamnée
Les cris lamentables des loups

Et des sorcières faméliques,
Les ébats des vieillards lubriques
Et les complots des noirs filous.

Charles Baudelaire

Sepulcher

If on a dismal, sultry night
Some good Christian, through charity,
Will bury your vaunted body
Behind the ruins of a building

At the hour when the chaste stars
Close their eyes, heavy with sleep,
The spider will make his webs there,
And the viper his progeny;

You will hear all year long
Above your damned head
The mournful cries of wolves

And of the half-starved witches,
The frolics of lustful old men
And the plots of vicious robbers.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)


No comments: