Monday, April 30, 2012

ബോദ്‌ലെയർ - ദ്വന്ദ്വയുദ്ധം

Jean_leon_gerome_combat_de_coqs

രണ്ടു പോരാളികൾ നേർക്കുനേർ പാഞ്ഞടുക്കുന്നു,
ചോരത്തുള്ളികളും തീപ്പൊരികളും വായുവിൽ തെറിക്കുന്നു,
ഈ കളിമ്പങ്ങൾ, വാളിളക്കങ്ങൾ, ആക്രോശങ്ങൾ,
പ്രണയത്തിനിരയായ യൗവനത്തിന്റെ ചിണുങ്ങലുകൾ.

വാളുകളൊടിയുന്നു! നമ്മുടെ യൗവനം പോലെ പ്രിയേ!
കൂർത്തൂമൂർത്തതായിപ്പിന്നെ പല്ലുകളും നഖങ്ങളുമുണ്ടല്ലോ,
വാളിന്റെയും കഠാരയുടെയും സ്ഥാനമവയേറ്റെടുക്കുന്നു.
-പ്രണയത്തിന്റെ കൈപ്പറിഞ്ഞ ഹൃദയങ്ങളുടെ രോഷം!

കാട്ടുപൂച്ചകളും പുലികളും പതുങ്ങുന്ന കൊക്കയിൽ
പൂണ്ടടക്കം പിടിച്ചിരുവരും കെട്ടിമറിയുന്നു;
മുരത്ത മുൾക്കാടുകളിലവരുടെ ചർമ്മം പൂവിടും.

ഈ ഗർത്തം നരകം, അതിലധിവസിക്കുന്നവർ നമുക്കുറ്റവർ,
പശ്ചാത്താപലേശമില്ലാതതിൽക്കിടന്നുരുളുക നാം,
പോരാളിപ്പെണ്ണേ, തീരാത്തൊരു കുടിപ്പക നാം കൊണ്ടാടുക!


(പാപത്തിന്റെ പൂക്കൾ - 35)


link to image


Duellum

Deux guerriers ont couru l'un sur l'autre, leurs armes
Ont éclaboussé l'air de lueurs et de sang.
Ces jeux, ces cliquetis du fer sont les vacarmes
D'une jeunesse en proie à l'amour vagissant.

Les glaives sont brisés! comme notre jeunesse,
Ma chère! Mais les dents, les ongles acérés,
Vengent bientôt l'épée et la dague traîtresse.
— Ô fureur des coeurs mûrs par l'amour ulcérés!

Dans le ravin hanté des chats-pards et des onces
Nos héros, s'étreignant méchamment, ont roulé,
Et leur peau fleurira l'aridité des ronces.

— Ce gouffre, c'est l'enfer, de nos amis peuplé!
Roulons-y sans remords, amazone inhumaine,
Afin d'éterniser l'ardeur de notre haine!

Charles Baudelaire

The Duel

Two warriors dueled upon the battle ground,
Their arms scattering bright sparks and blood; above
This sport, the clash of steel gave forth the sound
Of youth fallen a prey to puling love.

The blades are broken, darling, like the moon
Of our sweet youth! but teeth and fingernails
Avenge the sword and traitorous dagger soon.
Old hearts that love's old bitterness assails!

In the ravine where lynx and panther ramble,
Our heroes bite the dust in fierce embrace,
Their skin shall bring new bloom to the dry bramble.
This pit is hell, our friends' choice dwelling place!
Let us roll there, O cruel Amazon,
So our fierce hatred may live on and on!

— Jacques LeClercq, Flowers of Evil (Mt Vernon, NY: Peter Pauper Press, 1958)


No comments: