ഇന്നതികാലത്തെന്റെ മച്ചുമ്പുറത്തെ മുറിയിലിരിക്കെ
ചെകുത്താനും ഞാനുമായിട്ടൊരു കുശലപ്രശ്നമുണ്ടായി.
എന്നെക്കുടുക്കാനായിട്ടവനിങ്ങനെയൊരു ചോദ്യമെറിഞ്ഞു:
“എനിക്കറിയാനൊരു മോഹമുണ്ടെന്റെ ചങ്ങാതീ,
അവളുടെ മുഖേന്ദ്രജാലമതിമോഹകമാക്കുന്നവയിൽ
അമിതചാരുതകളനേകമുള്ളവയിൽ,
അവളുടെയുടലിന്റെ പടുതികളെ മനോഹരമാക്കുന്നവയിൽ
ഇരുണ്ടും തുടുത്തും വശ്യതകൾ പലതുമുള്ളവയിൽ,
നിനക്കാദ്യമോർമ്മ വരുന്നതേതെന്നൊന്നു പറയുമോ?“
ആ കപടക്കാരന്റെ ചതിയറിഞ്ഞും കൊണ്ടു നീ പറഞ്ഞു, ഹൃദയമേ,
”ഒരേയൊരു ദിവ്യപുഷ്പത്തിന്റെ സാകല്യമാണവളെന്നിരിക്കെ,
ഏതിതളാണതിസുന്ദരമെന്നു ഞാനെങ്ങനെ പറയാൻ?
അവളാകെ ഹൃദയഹാരിയായെന്റെയരികിൽ വന്നിരിക്കെ,
ഇന്നതിന്നതിലും സുന്ദരമെന്നെങ്ങനെയെനിക്കോർമ്മ വരാൻ?
വിടരുന്ന പുലരിയുടെ പ്രഭാപടലമാണവൾ
രാത്രിയുടെ തഴുകുന്ന സാന്ത്വനവുമാണവൾ.
തന്ത്രികളിണക്കിമുറുക്കിയതാണവളുടെ ഗാത്രവീണ,
സ്വൈരമതാലപിക്കുന്നുണ്ടൊരു മോഹനരാഗം,
എന്റെ മനസ്സാളല്ല, വിശകലനത്തിനൊരുമ്പെടാൻ,
സ്വരസ്ഥാനങ്ങൾ നിർണ്ണയിച്ചു രാഗനിശ്ചയം വരുത്താൻ.
ഹാ, രൂപഭേദങ്ങളുടെ മഹേന്ദ്രജാലമേ!
ഇന്ദ്രിയങ്ങളെനിക്കൊന്നിനോടൊന്നു കലരുന്നു-
അവളുടെ നിശ്വാസം, എന്റെ കാതുകൾക്കു സംഗീതം!
അവളുടെ സംസാരം, എന്റെ നാസികയ്ക്കു പരിമളം!“
(പാപത്തിന്റെ പൂക്കൾ- 41)
Tout entière
Le Démon, dans ma chambre haute
Ce matin est venu me voir,
Et, tâchant à me prendre en faute
Me dit: «Je voudrais bien savoir
Parmi toutes les belles choses
Dont est fait son enchantement,
Parmi les objets noirs ou roses
Qui composent son corps charmant,
Quel est le plus doux.» — Ô mon âme!
Tu répondis à l'Abhorré:
«Puisqu'en Elle tout est dictame
Rien ne peut être préféré.
Lorsque tout me ravit, j'ignore
Si quelque chose me séduit.
Elle éblouit comme l'Aurore
Et console comme la Nuit;
Et l'harmonie est trop exquise,
Qui gouverne tout son beau corps,
Pour que l'impuissante analyse
En note les nombreux accords.
Ô métamorphose mystique
De tous mes sens fondus en un!
Son haleine fait la musique,
Comme sa voix fait le parfum!»
— Charles Baudelaire
All of Her
The Devil into my high room
This morning came to pay a call,
And trying to find me in fault
Said: "I should like to know,
Among all the beautiful things
Which make her an enchantress,
Among the objects black or rose
That compose her charming body,
Which is the sweetest." — O my soul!
You answered the loathsome Creature:
"Since in Her all is dittany,
No single thing can be preferred.
When all delights me, I don't know
If some one thing entrances me.
She dazzles like the Dawn
And consoles like the Night;
And the harmony that governs
Her whole body is too lovely
For impotent analysis
To note its numerous accords.
O mystic metamorphosis
Of all my senses joined in one!
Her breath makes music,
And her voice makes perfume!"
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)
No comments:
Post a Comment