നിന്റെ കണ്ണുകൾ, തെളിഞ്ഞ പളുങ്കുകളെന്നോടു ചോദിക്കുന്നു,
ഇത്രമേലെന്നെ സ്നേഹിക്കാൻ വിചിത്രകാമുകാ, നീയെന്നിലെന്തു കണ്ടു?
മിണ്ടരുതേ,യെന്നുമിതുപോൽ മനോഹരിയായിരിക്കു നീ!
ഞാൻ കൊതിയ്ക്കുന്ന ശമത്തിലെന്നെയുറക്കിക്കിടത്തുവോളേ,
ഉടലിന്റെ ആദിമസാരള്യമല്ലാതൊന്നും ഹിതമാവാത്ത ഹൃദയം,
അതു നിന്നോടു പറയില്ല, അതിന്റെ നരകരഹസ്യങ്ങൾ,
അഗ്നിജ്വാലകളാലെഴുതിവച്ച കറുത്ത പുരാണങ്ങൾ.
വെറുപ്പാണെനിയ്ക്കു വികാരത്തെ, അറിവെന്നെ മുറിപ്പെടുത്തുന്നു,
സൌമ്യസ്നേഹത്തിലാഴുക നാമതിനാൽ; കാമനൊളിഞ്ഞിരിക്കുന്നു,
മാളത്തിലിരുന്നും കൊണ്ടവൻ മാരകമായ വില്ലു കുലയ്ക്കുന്നു,
എനിയ്ക്കറിയുമേ, അവന്റെയാവനാഴിയിലെ പ്രാക്തനബാണങ്ങൾ:
ഉന്മാദം, അപരാധം, ഭീതി- ഹാ,യെന്റെ വിളർത്ത മാർഗരീത്താ!(1)
തിരി താഴ്ത്തിയ ശരൽക്കാലസൂര്യന്മാരാവുക നാം,
എന്റെ വെളുത്ത മാർഗരീത്താ, എന്റെ തണുത്ത മാർഗരീത്താ!(2)
(പാപത്തിന്റെ പൂക്കൾ - 64)
1. മാർഗരീത്ത എന്നു പേരുള്ള ഡെയ്സിജനുസ്സിൽപ്പെട്ട പൂവ്.
2. ഗെയ്ഥെയുടെ ഫൗസ്റ്റിലെ നായിക.
Sonnet d'automne
Ils me disent, tes yeux, clairs comme le cristal:
«Pour toi, bizarre amant, quel est donc mon mérite?»
— Sois charmante et tais-toi! Mon coeur, que tout irrite,
Excepté la candeur de l'antique animal,
Ne veut pas te montrer son secret infernal,
Berceuse dont la main aux longs sommeils m'invite,
Ni sa noire légende avec la flamme écrite.
Je hais la passion et l'esprit me fait mal!
Aimons-nous doucement. L'Amour dans sa guérite,
Ténébreux, embusqué, bande son arc fatal.
Je connais les engins de son vieil arsenal:
Crime, horreur et folie! — Ô pâle marguerite!
Comme moi n'es-tu pas un soleil automnal,
Ô ma si blanche, ô ma si froide Marguerite?
— Charles Baudelaire
Autumn Sonnet
They say to me, your eyes, clear as crystal:
"For you, bizarre lover, what is my merit then?"
— Be charming and be still! My heart, which all things irk,
Except the candor of the animals of old,
Does not wish to reveal its black secret to you,
Whose lulling hands invite me to long sleep,
Nor its somber legend written with flame.
I hate passion; intelligence makes me suffer!
Let us love each other sweetly. Tenebrous Love,
Ambushed in his shelter, stretches his fatal bow.
I know all the weapons of his old arsenal:
Crime, horror, and madness! — pale marguerite!
Are you not, like me, an autumnal sun,
O my Marguerite, so white and so cold?
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)
Autumn Sonnet
Your eyes like crystal ask me, clear and mute,
"in me, strange lover, what do you admire?"
Be lovely: hush: my heart, whom all things tire
Except the candour of the primal brute,
Would hide from you the secret burning it
And its black legend written out in fire,
O soother of the sleep that I respire!
Passion I hate, and I am hurt by wit.
Let us love gently. In his lair laid low,
Ambushed in shades, Love strings his fatal bow.
I know his ancient arsenal complete,
Crime, horror, lunacy — O my pale daisy!
Are we not suns in Autumn, silver-hazy,
O my so white, so snow-cold Marguerite?
— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)
No comments:
Post a Comment