റൂബൻ, വിസ്മൃതിയുടെ മഹാനദി, ആലസ്യത്തിന്റെ പൂങ്കാവനം,
ഉടലുകളുടെ മൃദുമെത്തയിൽ വന്ധ്യസ്വപ്നങ്ങൾ ശയിക്കുന്നതവിടെ,
ജീവന്റെ പുഷ്കലതകൾ ജലാവർത്തങ്ങളായൊഴുകുന്നതുമവിടെ,
വായുവിൽ വായുവിന്റെ ഗതി പോലെ, കടലിൽ കടലൊഴുക്കു പോലെ.
ലിയനാർഡോ, ഇരുണ്ടും ഗഹനവുമായൊരു ദർപ്പണം,
ഹിമാനികളും പൈൻമരങ്ങളും കെട്ടിയടച്ച ദേശം,
നിഴലുകൾക്കിടയിലവിടെക്കാണുമാറാകുന്നു മാലാഖമാരെ,
നിഗൂഢത നുരയുന്ന മന്ദഹാസവുമായി മോഹിപ്പിക്കുന്നവരെ.
മൈക്കലാഞ്ജലോ, ക്രിസ്തുവും ഹെർക്കുലീസും കെട്ടുപിണയുന്നൊരന്തരാളം,
പ്രബലരായ പ്രേതരൂപങ്ങൾ നിവർന്നെഴുന്നേറ്റുനിൽക്കുന്നു,
ഇരുണ്ടുകൂടുന്ന മൂവന്തികളിലവർ കൈവിരലുകൾ വിതിർത്തുപിടിയ്ക്കുന്നു,
വരിഞ്ഞുമുറുക്കുന്ന ശവക്കച്ചകളവർ വലിച്ചുകീറുന്നു.
മല്ലയുദ്ധക്കാരന്റെ രോഷം, ഗന്ധർവന്റെ ഉച്ഛൃംഖലകാമം,
നിന്റെ പ്രതിഭ കാട്ടിത്തന്നതു ഖലന്മാരുടെ സൗന്ദര്യം,
ദുർബലവും രോഗാതുരവുമായൊരുടലിലെ ധൃഷ്ടഹൃദയമേ,
പ്യൂഷേ, തടവുപുള്ളികളുടെ ദുഃഖിതനായ രാജാവേ.
റെംബ്രാന്റ്, രോദനങ്ങളലച്ചുതീരാത്ത ദാരുണമായൊരാതുരാലയം,
അതിലാകെയൊരലങ്കാരമായി ചുമരിൽ കൂറ്റനൊരു കുരിശുരൂപം;
മാലിന്യക്കൂനയിൽ നിന്നു കണ്ണീരിൽക്കുളിച്ച പ്രാർത്ഥനകളുയരവെ,
വിലങ്ങനെ വന്നുവീഴുന്നു, ഒരാകസ്മികസൂര്യന്റെ വെറുങ്ങലിച്ച നാളം.
ഗോയ, ഒരു ദുഃസ്വപ്നം, നിറയെ ദുരൂഹതകളുമായി,
മന്ത്രവാദിനികളുടെ പാതിരാസദിരിൽ പൊരിയുന്ന ഭ്രൂണങ്ങളുമായി,
കണ്ണാടികളിൽ നോക്കി കണ്ണിറുക്കുന്ന പടുകിഴവികളുമായി,
പിശാചുക്കളെ വശീകരിക്കാൻ ഇറുകിയ കാലുറകളണിയുന്ന ബാലികമാരുമായി.
വറ്റ്യൂ - പ്രസിദ്ധഹൃദയങ്ങൾ പലരുടെയും പ്രണയങ്ങൾ
ശബളാഭമായ ശലഭങ്ങളെപ്പോലെ പാറിക്കളിക്കുന്ന മേള;
നൃത്തച്ചുഴലികളിൽപ്പെട്ടിണകൾ ഭ്രമണം ചെയ്യവെ,
അവർക്കു മേലുന്മാദം പെയ്യുന്നു, തൂക്കിയിട്ട കവരവിളക്കുകൾ.
ദെലക്രോ, തളം കെട്ടിയ ചോരപ്പുഴ, പതിതമാലാഖമാരുടെ താവളം,
ദേവതാരങ്ങൾ തണൽ വിരിയ്ക്കുന്ന നിത്യഹരിതവനം,
വിഷണ്ണമായൊരാകാശത്തിനു ചോടെ വിചിത്രകാഹളങ്ങളുടെ വിലയനം,
വെബറുടെ സംഗീതത്തിൽ തേങ്ങിയടങ്ങുന്ന നെടുവീർപ്പുകൾ പോലെ.
ഈ ശാപങ്ങൾ, ഈ വിലാപങ്ങൾ, ഈ ദൈവദൂഷണങ്ങൾ,
ഹർഷോന്മാദങ്ങൾ, കണ്ണീരുകൾ, ആക്രന്ദനങ്ങൾ, ഓശാനകൾ,
ഒരായിരം കുടിലദുർഗ്ഗങ്ങളിലലയൊലിക്കുന്ന പ്രതിദ്ധ്വനികളാണവ,
മനുഷ്യഹൃദയങ്ങളെ മയക്കുന്ന കറുപ്പുസത്താണവ!
അതൊരായിരം കാവൽമാടങ്ങളാവർത്തിക്കുന്നൊരാക്രോശം,
അതൊരായിരം കാഹളങ്ങൾ ഘോഷിക്കുന്നൊരാഹ്വാനം;
ഒരായിരം കോട്ടകൾക്കു മേൽ വെളിച്ചം വീശുന്ന ഗോപുരം,
പെരുംകാട്ടിൽ വഴി തുലഞ്ഞ വേട്ടക്കാരന്റെ രോദനം!
സത്യമായും ദൈവമേ, ഞങ്ങളഭിജാതരാണെങ്കിൽ
ഇതത്രേ ഞങ്ങൾക്കതിനുള്ളൊരേയൊരു സാക്ഷ്യപത്രം,
ഒരു യുഗത്തിൽ നിന്നൊരു യുഗത്തിലേക്കുരുണ്ടുകൂടിയൊടുവിൽ
നിത്യതേ, നിന്റെ കരയിൽ വന്നു തല തല്ലുന്ന ഗദ്ഗദം!
(പാപത്തിന്റെ പൂക്കൾ - 6)
Les Phares
Rubens, fleuve d'oubli, jardin de la paresse,
Oreiller de chair fraîche où l'on ne peut aimer,
Mais où la vie afflue et s'agite sans cesse,
Comme l'air dans le ciel et la mer dans la mer;
Léonard de Vinci, miroir profond et sombre,
Où des anges charmants, avec un doux souris
Tout chargé de mystère, apparaissent à l'ombre
Des glaciers et des pins qui ferment leur pays;
Rembrandt, triste hôpital tout rempli de murmures,
Et d'un grand crucifix décoré seulement,
Où la prière en pleurs s'exhale des ordures,
Et d'un rayon d'hiver traversé brusquement;
Michel-Ange, lieu vague où l'on voit des Hercules
Se mêler à des Christs, et se lever tout droits
Des fantômes puissants qui dans les crépuscules
Déchirent leur suaire en étirant leurs doigts;
Colères de boxeur, impudences de faune,
Toi qui sus ramasser la beauté des goujats,
Grand coeur gonflé d'orgueil, homme débile et jaune,
Puget, mélancolique empereur des forçats;
Watteau, ce carnaval où bien des coeurs illustres,
Comme des papillons, errent en flamboyant,
Décors frais et légers éclairés par des lustres
Qui versent la folie à ce bal tournoyant;
Goya, cauchemar plein de choses inconnues,
De foetus qu'on fait cuire au milieu des sabbats,
De vieilles au miroir et d'enfants toutes nues,
Pour tenter les démons ajustant bien leurs bas;
Delacroix, lac de sang hanté des mauvais anges,
Ombragé par un bois de sapins toujours vert,
Où, sous un ciel chagrin, des fanfares étranges
Passent, comme un soupir étouffé de Weber;
Ces malédictions, ces blasphèmes, ces plaintes,
Ces extases, ces cris, ces pleurs, ces Te Deum,
Sont un écho redit par mille labyrinthes;
C'est pour les coeurs mortels un divin opium!
C'est un cri répété par mille sentinelles,
Un ordre renvoyé par mille porte-voix;
C'est un phare allumé sur mille citadelles,
Un appel de chasseurs perdus dans les grands bois!
Car c'est vraiment, Seigneur, le meilleur témoignage
Que nous puissions donner de notre dignité
Que cet ardent sanglot qui roule d'âge en âge
Et vient mourir au bord de votre éternité!
— Charles Baudelaire
The Beacons
Rubens, river of oblivion, garden of indolence,
Pillow of cool flesh where one cannot love,
But where life moves and whirls incessantly
Like the air in the sky and the tide in the sea;
Leonardo, dark, unfathomable mirror,
In which charming angels, with sweet smiles
Full of mystery, appear in the shadow
Of the glaciers and pines that enclose their country;
Rembrandt, gloomy hospital filled with murmuring,
Ornamented only with a large crucifix,
Lit for a moment by a wintry sun,
Where from rot and ordure rise tearful prayers;
Angelo, shadowy place where Hercules' are seen
Mingling with Christs, and rising straight up,
Powerful phantoms, which in the twilights
Rend their winding-sheets with outstretched fingers;
Boxer's wrath, shamelessness of Fauns, you whose genius
Showed to us the beauty in a villain,
Great heart filled with pride, sickly, yellow man,
Puget, melancholy emperor of galley slaves;
Watteau, carnival where the loves of many famous hearts
Flutter capriciously like butterflies with gaudy wings;
Cool, airy settings where the candelabras' light
Touches with madness the couples whirling in the dance
Goya, nightmare full of unknown things,
Of fetuses roasted in the midst of witches' sabbaths,
Of old women at the mirror and of nude children,
Tightening their hose to tempt the demons;
Delacroix, lake of blood haunted by bad angels,
Shaded by a wood of fir-trees, ever green,
Where, under a gloomy sky, strange fanfares
Pass, like a stifled sigh from Weber;
These curses, these blasphemies, these lamentations,
These Te Deums, these ecstasies, these cries, these tears,
Are an echo repeated by a thousand labyrinths;
They are for mortal hearts a divine opium.
They are a cry passed on by a thousand sentinels,
An order re-echoed through a thousand megaphones;
They are a beacon lighted on a thousand citadels,
A call from hunters lost deep in the woods!
For truly, Lord, the clearest proofs
That we can give of our nobility,
Are these impassioned sobs that through the ages roll,
And die away upon the shore of your Eternity.
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)
No comments:
Post a Comment