Friday, April 20, 2012

ബോദ്‌ലേർ - ഏകാകിയുടെ മദിര

395px-Honoré_Daumier_Le_buveur_1864

അലസസൗന്ദര്യവുമായി മുങ്ങിനിവരാനൊരുങ്ങുമ്പോൾ
വിറകൊണ്ട തടാകത്തിനു മേൽ ചന്ദ്രൻ വീശുന്ന രശ്മി പോലെ
നമുക്കു നേർക്കു ചാഞ്ഞും കൊണ്ടു തെന്നിയെത്തുന്ന
ഒരഭിസാരികയുടെ അനന്യമോഹകമായ കടാക്ഷം.


ഒരു ചൂതാട്ടക്കാരന്റെ കൈയിലെ ശേഷിച്ച നാണയങ്ങൾ;
അഡലീനാ, മെലിഞ്ഞവളുടെ തീ പാറുന്ന ചുംബനം;
നോവുന്നൊരു ഹൃദയത്തിന്റെ വിദൂരരോദനം പോലെ
ഒരു സംഗീതശകലത്തിന്റെ കാതരകരലാളനം;


ഇതൊക്കെച്ചേർന്നാലുമാവില്ല, ഗഹനചഷകമേ,
ഭക്തനായ കവിയുടെ ദാഹാർത്തഹൃദയത്തിനായി
ഉദരത്തിൽ നീ കാത്തുവച്ച ശമനൌഷധമാവാൻ.


നീയവനു പകരുന്നു, ജീവനുമാശയും യൗവനവും,
പിന്നെ യാചകരുടെ നിധിയായ സ്വാഭിമാനവും-
ദേവകളെപ്പോലവനജയ്യനാകുന്നതുമങ്ങനെ!


(പാപത്തിന്റെ പൂക്കൾ-107)


Le Vin du solitaire
Le regard singulier d'une femme galante
Qui se glisse vers nous comme le rayon blanc
Que la lune onduleuse envoie au lac tremblant,
Quand elle y veut baigner sa beauté nonchalante;
Le dernier sac d'écus dans les doigts d'un joueur;
Un baiser libertin de la maigre Adeline;
Les sons d'une musique énervante et câline,
Semblable au cri lointain de l'humaine douleur,
Tout cela ne vaut pas, ô bouteille profonde,
Les baumes pénétrants que ta panse féconde
Garde au coeur altéré du poète pieux;
Tu lui verses l'espoir, la jeunesse et la vie,
— Et l'orgueil, ce trésor de toute gueuserie,
Qui nous rend triomphants et semblables aux Dieux!
Charles Baudelaire
The Wine of the Solitary
The strange look of a lady of pleasure
Turned slyly toward us like the white beam
Which the undulous moon casts on the trembling lake
When she wishes to bathe her nonchalant beauty;
The last bag of crowns between a gambler's fingers;
A lustful kiss from slender Adeline;
The sound of music, tormenting and caressing,
Resembling the distant cry of a man in pain,
All that is not worth, O deep, deep bottle,
The penetrating balm that your fruitful belly
Holds for the thirsty heart of the pious poet;
You pour out for him hope, and youth, and life
— And pride, the treasure of all beggary,
Which makes us triumphant and equal to the gods!
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)




link to image





No comments: