കൊടുംകാടുകളേ, പെരുമ്പള്ളികൾ പോലെന്നെ ഭീതിപ്പെടുത്തുന്നു നിങ്ങൾ,
ഓർഗനുകളെപ്പോലെ നിങ്ങളലറുന്നു; മരണമുറികളാണു ഞങ്ങളുടെ ശപ്തഹൃദയങ്ങൾ;
അവയിൽ നിരന്നുകിടക്കുന്നു, പ്രാണൻ കുറുകുന്ന മരണാസന്നർ,
അവയിലൊച്ചപ്പെടുന്നു, നിങ്ങളുടെ സങ്കീർത്തനങ്ങൾ.
കടലേ, നിന്നെ ഞാൻ വെറുക്കുന്നു! നിന്റെ തുടിപ്പുകളെ, പെരുക്കങ്ങളെ.
അവയിലെന്റെയാത്മാവു കാണുന്നതതിനെത്തന്നെ;
തെറിയും തേങ്ങലുമായി പരാജിതന്റെ മനം കടുത്ത ചിരി:
അതു തന്നെ കടലിന്റെ പെരുത്ത ചിരിയിൽ ഞാൻ കാണുന്നതും.
എത്രമേലിഷ്ടപ്പെട്ടേനേ, നിന്നെ ഞാൻ, രാത്രീ,
എനിക്കറിയുന്നൊരു ഭാഷ പറയുന്ന ആ നക്ഷത്രങ്ങളില്ലെങ്കിൽ;
എനിക്കിന്നിരുട്ടു മതി, ശൂന്യത മതി, ഏകാന്തത മതി!
നിന്റെ ഇരുട്ടും പക്ഷേ, എനിക്കൊരു ചുമരാവുന്നുവല്ലോ;
അതിലെന്റെ കണ്ണുകളെത്രയെന്നില്ലാതെ വരച്ചിടുന്നു,
പണ്ടേ ഇവിടം വിട്ടുപോയ പരിചിതരൂപങ്ങൾ.
(പാപത്തിന്റെ പൂക്കൾ-82)
Obsession
Grands bois, vous m'effrayez comme des cathédrales;
Vous hurlez comme l'orgue; et dans nos coeurs maudits,
Chambres d'éternel deuil où vibrent de vieux râles,
Répondent les échos de vos De profundis.
Je te hais, Océan! tes bonds et tes tumultes,
Mon esprit les retrouve en lui; ce rire amer
De l'homme vaincu, plein de sanglots et d'insultes,
Je l'entends dans le rire énorme de la mer
Comme tu me plairais, ô nuit! sans ces étoiles
Dont la lumière parle un langage connu!
Car je cherche le vide, et le noir, et le nu!
Mais les ténèbres sont elles-mêmes des toiles
Où vivent, jaillissant de mon oeil par milliers,
Des êtres disparus aux regards familiers.
— Charles Baudelaire
Obsession
Great woods, you frighten me like cathedrals;
You roar like the organ; and in our cursed hearts,
Rooms of endless mourning where old death-rattles sound,
Respond the echoes of your De profundis.
I hate you, Ocean! your bounding and your tumult,
My mind finds them within itself; that bitter laugh
Of the vanquished man, full of sobs and insults,
I hear it in the immense laughter of the sea.
How I would like you, Night! without those stars
Whose light speaks a language I know!
For I seek emptiness, darkness, and nudity!
But the darkness is itself a canvas
Upon which live, springing from my eyes by thousands,
Beings with understanding looks, who have vanished.
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)
Obsession
You forests, like cathedrals, are my dread:
You roar like organs. Our curst hearts, like cells
Where death forever rattles on the bed,
Echo your de Profundis as it swells.
My spirit hates you, Ocean! sees, and loathes
Its tumults in your own. Of men defeated
The bitter laugh, that's full of sobs and oaths,
Is in your own tremendously repeated.
How you would please me, Night! without your stars
Which speak a foreign dialect, that jars
On one who seeks the void, the black, the bare.
Yet even your darkest shade a canvas forms
Whereon my eye must multiply in swarms
Familiar looks of shapes no longer there.
— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)
No comments:
Post a Comment