Monday, April 9, 2012

ബോദ്‌ലെയർ - ഉൾക്കിടിലത്തിന്റെ പ്രതിഫലനം

530px-Andrea_Mantegna_096

നിന്റെ ജാതകം പോലെ പ്രക്ഷുബ്ധവും
വിവർണ്ണവുമായ മാനം നോക്കി നിൽക്കുമ്പോൾ
നിന്റെ ശൂന്യമനസ്സിൽ തെളിയുന്ന
ചിന്തകളെന്തെന്നു പറയൂ, വിഷയലമ്പടാ!

-അജ്ഞാതവുമനിശ്ചിതവുമായതി-
നൊരുനാളും ദാഹം തീരാത്തവൻ,
റോമാസ്വർഗ്ഗത്തിൽ നിന്നു ഭ്രഷ്ടനായ
ഓവിഡിനെപ്പോലെ* ചിണുങ്ങില്ല ഞാൻ.

കാറ്റു പാറ്റിയ മണലു പോൽ വിണ്ട മാനമേ,
നീയാണെന്റെ സ്വാഭിമാനത്തിന്റെ ദർപ്പണം;
വിലാപവേഷമണിഞ്ഞ വിപുലമേഘങ്ങൾ,

എന്റെ സ്വപ്നങ്ങളിലൊഴുകുന്ന ശവമഞ്ചങ്ങൾ;
നീയെടുത്തു വീശുന്ന മിന്നൽപ്പിണരുകൾ
ഞാനാഹ്ളാദിക്കുന്ന നരകത്തിന്റെ പ്രതിഫലനങ്ങൾ.


*ഓവിഡിനെപ്പോലെ - ഓവിഡിനെ ആഗസ്റ്റസ് സീസർ അപരിഷ്കൃതമായ സിത്തിയായിലേക്കു നാടു കടത്തിയിരുന്നു; ഒരിക്കലും തീരാത്തതായിരുന്നു, തന്റെ സ്വർഗ്ഗമായ റോമിനെച്ചൊല്ലി കവിയുടെ വിലാപങ്ങൾ.

(പാപത്തിന്റെ പൂക്കൾ-82)



Horreur sympathique

De ce ciel bizarre et livide,
Tourmenté comme ton destin,
Quels pensers dans ton âme vide
Descendent? réponds, libertin.

— Insatiablement avide
De l'obscur et de l'incertain,
Je ne geindrai pas comme Ovide
Chassé du paradis latin.

Cieux déchirés comme des grèves
En vous se mire mon orgueil;
Vos vastes nuages en deuil

Sont les corbillards de mes rêves,
Et vos lueurs sont le reflet
De l'Enfer où mon coeur se plaît.

Charles Baudelaire

Reflected Horror

From that sky, bizarre and livid,
Distorted as your destiny,
What thoughts into your empty soul
Descend? Answer me, libertine.

— Insatiably avid
For the dark and the uncertain,
I shall not whimper like Ovid
Chased from his Latin paradise.

Skies torn like the shores of the sea,
You are the mirror of my pride;
Your vast clouds in mourning

Are the black hearses of my dreams,
And your gleams are the reflection
Of the Hell which delights my heart.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)


link to image


No comments: