Friday, April 27, 2012

പോൾ എല്വാദ് - നല്ല നീതി


ഇതത്രേ മനുഷ്യരുടെ ഊഷ്മളനിയമം.
മുന്തിരിയിൽ നിന്നവർ വീഞ്ഞുണ്ടാക്കണം,
കൽക്കരിയിൽ നിന്നവർ തീയുണ്ടാക്കണം,
ചുംബനങ്ങളിൽ നിന്നവർ മനുഷ്യരെ ഉണ്ടാക്കണം.

ഇതത്രേ മനുഷ്യരുടെ പരുഷനിയമം.
തകരാതവർ പിടിച്ചുനിൽക്കണം,
യുദ്ധവും ദുരിതവുമിരിക്കെത്തന്നെ,
മരണഭീതിയിരിക്കെത്തന്നെ.

ഇതത്രേ മനുഷ്യരുടെ കനിവുറ്റ നിയമം.
വെള്ളത്തെയവർ വെളിച്ചമാക്കണം,
സ്വപ്നങ്ങളെയവർ യാഥാർത്ഥ്യമാക്കണം,
ശത്രുക്കളെയവർ സഹോദരങ്ങളാക്കണം.

ഇതത്രേ പഴയ നിയമം, പുതിയതുമിത്.
ശിശുഹൃദയത്തിന്റെ ആഴത്തിൽ നിന്ന്
യുക്തിയുടെ ഉയരത്തിലേക്ക്
പൂർണ്ണത സ്വയമാർജ്ജിക്കുന്ന നിയമം.


link to image


Bonne Justice

C'est la chaude loi des hommesDu raisin ils font du vinDu charbon ils font du feuDes baisers ils font des hommesC'est la dure loi des hommesSe garder intact malgréLes guerres et la misèreMalgré les dangers de mortC'est la douce loi des hommesDe changer l'eau en lumièreLe rêve en réalitéEt les ennemis en frèresUne loi vieille et nouvelleQui va se perfectionnantDu fond du coeur de l'enfantJusqu'à la raison suprême.

Good Justice

It is the warm law of men.From grapes, they make the wine.From coals, they make the fire.From kisses, they make the men.It is the harsh law of men.They keep themselves intact despite,The wars and the misery.Despite the dangers of death.It is the kind law of men.They turn water into light.They turn dreams into reality.They turn enemies into brothers.A law old and new.That continues perfecting itself,

From the bottom of a child's heart,To the supreme reason


No comments: