Wednesday, April 25, 2012

പോൾ എല്വാദ് - സ്വാതന്ത്ര്യം


എന്റെ നോട്ടുബുക്കുകളുടെ താളുകളിൽ
എന്റെ മേശ മേൽ മരങ്ങൾക്കു മേൽ
മഞ്ഞിനും മണലിനും മേൽ
നിന്റെ പേരു ഞാനെഴുതുന്നു

വായിച്ചുകഴിഞ്ഞ താളുകളിൽ
ഒഴിഞ്ഞുകിടക്കുന്ന താളുകളിൽ
ചോരയിൽ ചാമ്പലിൽ കല്ലിൽ കടലാസ്സിൽ
നിന്റെ പേരു ഞാനെഴുതുന്നു

വാർത്തെടുത്ത സ്വർണ്ണവിഗ്രഹങ്ങളിൽ
സൈനികരുടെ ആയുധങ്ങളിൽ
രാജാക്കന്മാരുടെ കിരീടങ്ങളിൽ
നിന്റെ പേരു ഞാനെഴുതുന്നു

കാട്ടിൽ മരുഭൂമിയിൽ
ചെടികളിൽ കിളിക്കൂടുകളിൽ
എന്റെ ബാല്യത്തിന്റെ പ്രതിദ്ധ്വനികളിൽ
നിന്റെ പേരു ഞാനെഴുതുന്നു

രാത്രിയിലെ അത്ഭുതങ്ങളിൽ
പകലുകളിലെ വെളുത്ത അപ്പങ്ങളിൽ
പരിണീതഋതുക്കളിൽ
നിന്റെ പേരു ഞാനെഴുതുന്നു

എന്റെ നീലക്കൂറകളിൽ
കുളത്തിൽ തളം കെട്ടിയ സൂര്യനിൽ
നിലാവത്തു ജീവൻ വച്ച തടാകത്തിൽ
നിന്റെ പേരു ഞാനെഴുതുന്നു

വിദൂരചക്രവാളത്തിലെ പാടങ്ങളിൽ
കിളികളുടെ തൂവൽച്ചിറകുകളിൽ
നിഴലടഞ്ഞ കാറ്റാടിമില്ലുകളിൽ
നിന്റെ പേരു ഞാനെഴുതുന്നു

പുലർകാലത്തെ തെന്നലുകളിൽ
കടലിൽ നൌകകളിൽ
മലകളുടെ ഉന്മാദത്തിൽ
നിന്റെ പേരു ഞാനെഴുതുന്നു

അട്ടിയിട്ട മേഘങ്ങൾക്കു മേൽ
കൊടുങ്കാറ്റുകളുടെ വിയർപ്പിൽ
വിളർത്തു കനത്ത മഴയിൽ
നിന്റെ പേരു ഞാനെഴുതുന്നു

ഇക്കിളിപ്പെടുത്തുന്ന വടിവുകളിൽ
മേടകളിൽ ചായം തേച്ച ഗോപുരങ്ങളിൽ
ആത്യന്തികയാഥാർത്ഥ്യത്തിൽ
നിന്റെ പേരു ഞാനെഴുതുന്നു

നടന്നുതുടങ്ങിയ വഴികളിൽ
പാതി മറന്ന പാതകളിൽ
കവിഞ്ഞൊഴുകുന്ന കവലകളിൽ
നിന്റെ പേരു ഞാനെഴുതുന്നു

കൊളുത്തിവച്ച വിളക്കിൽ
കരിന്തിരി കെട്ട വിളക്കിൽ
ഒരുമിച്ചുചേർന്ന വീടുകളിൽ
നിന്റെ പേരു ഞാനെഴുതുന്നു

എന്റെ മുറിയിലെ കണ്ണാടി പോലെ
ഇരുപാതികളായിപ്പിളർന്ന പഴത്തിൽ
എന്റെ കിടക്കയുടെ ഒഴിഞ്ഞ ഓട്ടിയിൽ
നിന്റെ പേരു ഞാനെഴുതുന്നു

എന്റെ വിശ്വസ്ഥനായ പൊണ്ണൻനായയിൽ
അവനെടുത്തുപിടിച്ച ചെവികളിൽ
അവന്റെ അചതുരമായ പാദങ്ങളിൽ
നിന്റെ പേരു ഞാനെഴുതുന്നു

എന്റെ വാതിൽക്കലെ ചവിട്ടുമെത്തയിൽ
എനിക്കത്ര പരിചിതമായ വസ്തുക്കളിൽ
അഗ്നിയുടെ ധന്യതരംഗങ്ങളിൽ
നിന്റെ പേരു ഞാനെഴുതുന്നു

എനിക്കു വഴങ്ങിയ ഉടലുകളിൽ
എന്റെ സ്നേഹിതന്മാരുടെ നെറ്റികളിൽ
എനിക്കു നേർക്കു നീട്ടിയ കൈകളിൽ
നിന്റെ പേരു ഞാനെഴുതുന്നു

ആശ്ചര്യങ്ങളിലേക്കു തുറക്കുന്ന ജാലകത്തിൽ
വ്യഗ്രമായി നോറ്റിരിക്കുന്ന ചുണ്ടുകളിൽ
അറിഞ്ഞിട്ടും മൗനം പൂണ്ട ചുണ്ടുകളിൽ
നിന്റെ പേരു ഞാനെഴുതുന്നു

എന്റെ വിളക്കുമാടങ്ങളുടെ തകർന്ന ശേഷിപ്പുകളിൽ
തട്ടിനിരത്തിയ അഭയസങ്കേതങ്ങളിൽ
എന്റെ മടുപ്പിന്റെ ചുമരുകളിൽ
നിന്റെ പേരു ഞാനെഴുതുന്നു

ആസക്തികളറ്റ അസാന്നിദ്ധ്യത്തിൽ
ഏകാന്തതയുടെ നൈരാശ്യത്തിൽ
മരണത്തിന്റെ ചവിട്ടുപടികളിൽ
നിന്റെ പേരു ഞാനെഴുതുന്നു

തിരിച്ചുപിടിച്ച ആരോഗ്യത്തിൽ
പൊയ്പ്പോയ അപകടങ്ങളിൽ
ഖേദമേയില്ലാത്ത പ്രത്യാശയിൽ
നിന്റെ പേരു ഞാനെഴുതുന്നു

ഒറ്റ വാക്കിന്റെ കരുത്തിൽ
എന്റെ ജീവിതമെനിക്കു തിരിച്ചുകിട്ടുന്നു
ഞാൻ പിറന്നതു നിന്നെയറിയാൻ
നിനക്കു പേരിടാൻ

സ്വാതന്ത്ര്യമേ!


Liberté

On my school notebooks
On my desk and on the trees
On the sands of snow
I write your name
On the pages I have read
On all the white pages
Stone, blood, paper or ash
I write your name
On the images of gold
On the weapons of the warriors
On the crown of the king
I write your name
On the jungle and the desert
On the nest and on the brier
On the echo of my childhood
I write your name
On all my scarves of blue
On the moist sunlit swamps
On the living lake of moonlight
I write your name 
On the fields, on the horizon
On the birds’ wings
And on the mill of shadows
I write your name
On each whiff of daybreak
On the sea, on the boats
On the demented mountaintop
I write your name
On the froth of the cloud
On the sweat of the storm
On the dense rain and the flat
I write your name
On the flickering figures
On the bells of colors
On the natural truth
I write your name
On the high paths
On the deployed routes
On the crowd-thronged square
I write your name
On the lamp which is lit
On the lamp which isn’t
On my reunited thoughts
I write your name
On a fruit cut in two
Of my mirror and my chamber
On my bed, an empty shell
I write your name
On my dog, greathearted and greedy
On his pricked-up ears
On his blundering paws
I write your name
On the latch of my door
On those familiar objects
On the torrents of a good fire
I write your name
On the harmony of the flesh
On the faces of my friends
On each outstretched hand
I write your name 
On the window of surprises
On a pair of expectant lips
In a state far deeper than silence
I write your name
On my crumbled hiding-places
On my sunken lighthouses
On my walls and my ennui
I write your name
On abstraction without desire
On naked solitude
On the marches of death
I write your name
And for the want of a word
I renew my life
For I was born to know you
To name you
Liberty.


Sur mes cahiers d'écolier
Sur mon pupitre et les arbres
Sur le sable sur la neige
J'écris ton nom
Sur toutes les pages lues
Sur toutes les pages blanches
Pierre sang papier ou cendre
J'écris ton nom
Sur les images dorées
Sur les armes des guerriers
Sur la couronne des rois
J'écris ton nom
Sur la jungle et le désert
Sur les nids sur les genêts
Sur l'écho de mon enfance
J'écris ton nom
Sur les merveilles des nuits
Sur le pain blanc des journées
Sur les saisons fiancées
J'écris ton nom
Sur tous mes chiffons d'azur
Sur l'étang soleil moisi
Sur le lac lune vivante
J'écris ton nom
Sur les champs sur l'horizon
Sur les ailes des oiseaux
Et sur le moulin des ombres
J'écris ton nom
Sur chaque bouffée d'aurore
Sur la mer sur les bateaux
Sur la montagne démente
J'écris ton nom
Sur la mousse des nuages
Sur les sueurs des orages
Sur la pluie épaisse et fade
J'écris ton nom
Sur les formes scintillantes
Sur les cloches des couleurs
Sur la vérité physique
J'écris ton nom
Sur les sentiers éveillés
Sur les routes déployées
Sur les places qui débordent
J'écris ton nom
Sur la lampe qui s'allume
Sur la lampe qui s'éteint
Sur mes raisons réunies
J'écris ton nom
Sur le fruit coupé en deux
Du miroir et de ma chambre
Sur mon lit coquille vide
J'écris ton nom
Sur mon chien gourmand et tendre
Sur ses oreilles dressées
Sur sa patte maladroite
J'écris ton nom
Sur le tremplin de ma porte
Sur les objets familiers
Sur le flot du feu béni
J'écris ton nom
Sur toute chair accordée
Sur le front de mes amis
Sur chaque main qui se tend
J'écris ton nom
Sur la vitre des surprises
Sur les lèvres attendries
Bien au-dessus du silence
J'écris ton nom
Sur mes refuges détruits
Sur mes phares écroulés
Sur les murs de mon ennui
J'écris ton nom
Sur l'absence sans désir
Sur la solitude nue
Sur les marches de la mort
J'écris ton nom
Sur la santé revenue
Sur le risque disparu
Sur l'espoir sans souvenir
J'écris ton nom
Et par le pouvoir d'un mot
Je recommence ma vie
Je suis né pour te connaître
Pour te nommer
Liberté.

 

No comments: