Monday, April 16, 2012

ബോദ്‌ലെയർ - സർപ്പനർത്തകി

416px-Edouard_Manet_023

എത്രമേലെനിക്കിഷ്ടമലസാംഗീ,
അത്ര സുന്ദരമായ നിന്റെയുടലിൽ
പട്ടുനൂലിന്റെ പൊൻവല പോലെ
സ്നിഗ്ധചർമ്മത്തിന്റെ മിനുക്കം!

തീക്ഷ്ണപരിമളങ്ങൾ മുങ്ങിത്താഴുന്ന
നിന്റെയിരുണ്ട ചുരുൾമുടിത്തഴപ്പിൽ,
നീലവുമൂതവുമായ തിരകളുമായി
വാസനിക്കുന്നൊരു പുറംകടലിൽ,

പ്രഭാതത്തിലിളംകാറ്റിളകുമ്പോ-
ളനക്കം വയ്ക്കുന്ന നൗക പോലെ,
എന്റെയാത്മാവു യാത്രയാകുന്നു,
സ്വപ്നം കണ്ട ചക്രവാളം തേടി.

നിന്റെ കണ്ണുകളിൽ വെളിപ്പെടുന്നില്ല,
മധുരവും പരുഷവുമായിട്ടൊന്നും,
പൊന്നുമിരുമ്പുമൊരുപോലെ മിന്നുന്ന
വെറുങ്ങലിച്ച രണ്ടു രത്നങ്ങളാണവ.

മോഹിപ്പിക്കുന്നൊരലക്ഷ്യത്തോടെ
താളത്തിൽ നിന്റെ നട കാണുമ്പോൾ
ഞാൻ കാണുന്നു, മകുടിയ്ക്കൊപ്പം
നൃത്തം വയ്ക്കുന്നൊരു സർപ്പത്തെ.

ആലസ്യം കനത്ത ഭാരത്താൽ
തൂങ്ങുന്നു നിന്റെ കൈശോരശീർഷം,
വിളംബതാളത്തിലതിളകിയാടുന്നു
ഒരാനക്കുട്ടിയുടെ മസ്തകം പോലെ.

നിന്റെയുടൽ ചായുന്നു, നിവരുന്നു,
അതിലോലമൊരു യാനം പോലെ,
വളവരകൾ കടലിൽ മുക്കിക്കൊ-
ണ്ടിരുപുറത്തേക്കുമതുലഞ്ഞാടുന്നു.

ഹിമാനികളുരഞ്ഞുരുകുമ്പോൾ
പുഴവെള്ളമിരമ്പിയുയരുമ്പോലെ
ദന്തനിരകളെക്കവിഞ്ഞു നിന്റെ
വദനജലം നുരഞ്ഞുപൊന്തുമ്പോൾ,

അതെനിയ്ക്കു ബൊഹീമിയൻമദിര-
എരിക്കുന്നതും, കൈക്കുന്നതും,  കീഴടക്കുന്നതും,
എന്റെ ഹൃദയത്തിൽ താരകൾ വിതറുന്ന
ദ്രാവകരൂപത്തിലൊരാകാശവും.

(പാപത്തിന്റെ പൂക്കൾ- 28)


Le Serpent qui danse

Que j'aime voir, chère indolente,
De ton corps si beau,
Comme une étoffe vacillante,
Miroiter la peau!

Sur ta chevelure profonde
Aux âcres parfums,
Mer odorante et vagabonde
Aux flots bleus et bruns,

Comme un navire qui s'éveille
Au vent du matin,
Mon âme rêveuse appareille
Pour un ciel lointain.

Tes yeux, où rien ne se révèle
De doux ni d'amer,
Sont deux bijoux froids où se mêle
L'or avec le fer.

À te voir marcher en cadence,
Belle d'abandon,
On dirait un serpent qui danse
Au bout d'un bâton.

Sous le fardeau de ta paresse
Ta tête d'enfant
Se balance avec la mollesse
D'un jeune éléphant,

Et ton corps se penche et s'allonge
Comme un fin vaisseau
Qui roule bord sur bord et plonge
Ses vergues dans l'eau.

Comme un flot grossi par la fonte
Des glaciers grondants,
Quand l'eau de ta bouche remonte
Au bord de tes dents,

Je crois boire un vin de Bohême,
Amer et vainqueur,
Un ciel liquide qui parsème
D'étoiles mon coeur!

Charles Baudelaire

The Dancing Serpent

Indolent darling, how I love
To see the skin
Of your body so beautiful
Shimmer like silk!

Upon your heavy head of hair
With its acrid scents,
Adventurous, odorant sea
With blue and brown waves,

Like a vessel that awakens
To the morning wind,
My dreamy soul sets sail
For a distant sky.

Your eyes where nothing is revealed
Of bitter or sweet,
Are two cold jewels where are mingled
Iron and gold.

To see you walking in cadence
With fine abandon,
One would say a snake which dances
On the end of a staff.

Under the weight of indolence
Your child-like head sways
Gently to and fro like the head
Of a young elephant,

And your body stretches and leans
Like a slender ship
That rolls from side to side and dips
Its yards in the sea.

Like a stream swollen by the thaw
Of rumbling glaciers,
When the water of your mouth rises
To the edge of your teeth,

It seems I drink Bohemian wine,
Bitter and conquering,
A liquid sky that scatters
Stars in my heart!

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)


link to image


No comments: