Saturday, April 21, 2012

ബോദ്‌ലെയർ - ചോരയുടെ ജലധാര

Baudelaire_1844

ഉടലു പൊട്ടിയൊഴുകുന്നു ചോരയെന്നെനിയ്ക്കു തോന്നുന്നു,
നെടുവീർപ്പിന്റെ താളത്തിലൊരു ജലധാരയെന്നപോലെ;
അതൊലിച്ചിറങ്ങുന്ന ദീർഘമർമ്മരം ഞാൻ കേൾക്കുന്നു,
ഏതു മുറിവാണതിനുറവയെന്നെനിക്കറിയുന്നുമില്ല.

കുരുതിക്കളത്തിലൂടെന്നപോലെ നഗരത്തിലൂടതൊഴുകുന്നു,
പാതയിൽ പാകിയ കല്ലുകളിലതു തുരുത്തുകൾ തീർക്കുന്നു,
മൃഗവും മനുഷ്യനും പ്രാണികളുമതിൽ ദാഹം തീർക്കുന്നു,
സർവപ്രപഞ്ചത്തെയുമതു ചെഞ്ചായം പൂശുന്നു.

മദിരയെനിക്കാശ്വാസമേകുമെന്നു ഞാൻ കരുതി,
എന്റെയുൾക്കിടിലത്തെ പാടിയുറക്കുമെന്നു ഞാൻ കരുതി-
കണ്ണിനും കാതിനും പക്ഷേ, തെളിച്ചം കൂടിയതേയുള്ളു!

പ്രണയത്തിന്റെ വിസ്മൃതിയിൽ ഞാനഭയം തേടി,
പ്രണയവുമെനിക്കൊരു മുൾമെത്തയായതേയുള്ളു,
കനിവറ്റ വേശ്യകളതിൽ ദാഹം തീർത്തതേയുള്ളു.


(പാപത്തിന്റെ പൂക്കൾ - 113)


La Fontaine de Sang

Il me semble parfois que mon sang coule à flots,
Ainsi qu'une fontaine aux rythmiques sanglots.
Je l'entends bien qui coule avec un long murmure,
Mais je me tâte en vain pour trouver la blessure.

À travers la cité, comme dans un champ clos,
Il s'en va, transformant les pavés en îlots,
Désaltérant la soif de chaque créature,
Et partout colorant en rouge la nature.

J'ai demandé souvent à des vins captieux
D'endormir pour un jour la terreur qui me mine;
Le vin rend l'oeil plus clair et l'oreille plus fine!

J'ai cherché dans l'amour un sommeil oublieux;
Mais l'amour n'est pour moi qu'un matelas d'aiguilles
Fait pour donner à boire à ces cruelles filles!

Charles Baudelaire

The Fountain of Blood

It seems to me at times my blood flows out in waves
Like a fountain that gushes in rhythmical sobs.
I hear it clearly, escaping with long murmurs,
But I feel my body in vain to find the wound.

Across the city, as in a tournament field,
It courses, making islands of the paving stones,
Satisfying the thirst of every creature
And turning the color of all nature to red.

I have often asked insidious wines
To lull to sleep for a day my wasting terror;
Wine makes the eye sharper, the ear more sensitive!

I have sought in love a forgetful sleep;
But love is to me only a bed of needles
Made to slake the thirst of those cruel prostitutes!


— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

1 comment:

മറ്റൊരാള്‍ said...

ചോര ഒഴുകികൊണ്ടേയിരിക്കുന്നു ..