Thursday, April 19, 2012

ബോദ്‌ലെയർ - പാവപ്പെട്ടവരുടെ മരണം

335px-José_de_Ribera_017

ഞങ്ങൾക്കു സാന്ത്വനം മരണം, ഞങ്ങളുടെ ജീവനം മരണം,
ഞങ്ങൾക്കതു ജീവിതലക്ഷ്യം, അതേ ഞങ്ങളുടെ പ്രത്യാശയും.
വീര്യമേറിയ മദിര പോലെ ഞങ്ങൾക്കതൊരുത്തേജകം,
അതിന്റെ ബലത്തിലത്രേ, രാത്രിയിലേക്കു ഞങ്ങൾ ചുവടു വയ്ക്കുന്നതും.

കാറ്റിൽ, മഞ്ഞിൽ, മഴയിൽ, മൂടലിൽ ഞങ്ങൾ തുഴഞ്ഞുപോകുമ്പോൾ
ഇരുണ്ട ചക്രവാളത്തിലതു വഴി കാട്ടുന്ന വിളക്കുമാടം,
അതു തന്നെ, ഗ്രന്ഥത്തിലെഴുതിവച്ചിരിക്കുന്ന വഴിയമ്പലം,
ഞങ്ങൾക്കു തീന്മേശയവിടെ, സ്വപ്നം കണ്ടു ഞങ്ങളുറങ്ങുന്നതുമവിടെ.

ഒരു മാലാഖയവൻ, മാന്ത്രികകരങ്ങളിലവൻ വച്ചിരിക്കുന്നു,
ഞങ്ങൾക്കു നിദ്രയും, ഉന്മത്തസ്വപ്നങ്ങളുടെ പാരിതോഷികവും,
യാചകന്റെ കിടക്കയിലെ ചുളിവുകൾ നീർത്തുന്നതുമവൻ.

ദൈവങ്ങളുടെ മഹിമയത്, നിഗൂഢതകളുടെ കലവറയത്,
പാവപ്പെട്ടവന്റെ മടിശ്ശീലയത്, അവനോർമ്മവയ്ക്കുന്ന സ്വദേശമത്,
അറിയപ്പെടാത്തൊരാകാശത്തേക്കു തുറന്നുകിടക്കുന്ന പടിവാതിലത്.

(പാപത്തിന്റെ പൂക്കൾ - 122)



La Mort des pauvres

C'est la Mort qui console, hélas! et qui fait vivre;
C'est le but de la vie, et c'est le seul espoir
Qui, comme un élixir, nous monte et nous enivre,
Et nous donne le coeur de marcher jusqu'au soir;

À travers la tempête, et la neige, et le givre,
C'est la clarté vibrante à notre horizon noir
C'est l'auberge fameuse inscrite sur le livre,
Où l'on pourra manger, et dormir, et s'asseoir;

C'est un Ange qui tient dans ses doigts magnétiques
Le sommeil et le don des rêves extatiques,
Et qui refait le lit des gens pauvres et nus;

C'est la gloire des Dieux, c'est le grenier mystique,
C'est la bourse du pauvre et sa patrie antique,
C'est le portique ouvert sur les Cieux inconnus!

Charles Baudelaire

The Death of the Poor

It's Death that comforts us, alas! and makes us live;
It is the goal of life; it is the only hope
Which, like an elixir, makes us inebriate
And gives us the courage to march until evening;

Through the storm and the snow and the hoar-frost
It is the vibrant light on our black horizon;
It is the famous inn inscribed upon the book,
Where one can eat, and sleep, and take his rest;

It's an Angel who holds in his magnetic hands
Sleep and the gift of ecstatic dreams
And who makes the beds for the poor, naked people;

It's the glory of the gods, the mystic granary,
It is the poor man's purse, his ancient fatherland,
It is the portal opening on unknown Skies!

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)


link to image


No comments: