Thursday, April 26, 2012

ബോദ്‌ലെയർ - ദൗർഭാഗ്യം

il_570xN.238542963

ഇത്ര കനത്തൊരു ഭാരമെടുത്തുയർത്താൻ
നിന്റെ ധൈര്യത്തിന്റെ കരുത്തു വേണം, സിസിഫസ്!
സ്വന്തമുദ്യമത്തിനിറങ്ങാനുത്സാഹിയാണു ഹൃദയമെങ്കിലും
കലയെത്ര ദീർഘം, കാലമെത്ര ഹ്രസ്വവും!

ധീരന്മാർ ശയിക്കുന്ന ശ്മശാനത്തിലേക്കല്ല,
ഏകാന്തമായൊരു സെമിത്തേരിയിലേക്കത്രേ,
ഒച്ചയടഞ്ഞ ചെണ്ടയും താക്കി
എന്റെ ഹൃദയം വിലാപയാത്ര നടത്തുന്നു.

എത്രയെത്ര രത്നങ്ങൾ മറഞ്ഞുകിടക്കുന്നു,
മനുഷ്യന്റെ മഴുവും തമരും തുരന്നുചെല്ലാതെ,
ഭൂഗർഭത്തിന്റെ ഇരുൾ മൂടിയ നിഗൂഢതയിൽ;

എത്രയെത്ര പുഷ്പങ്ങൾ വിരിഞ്ഞുചൊരിയുന്നു,
പരിമളങ്ങളുടെ മൃദുലരഹസ്യങ്ങൾ
മരുപ്പറമ്പുകളുടെ ഏകാന്തഗഹനതയിൽ.


(പാപത്തിന്റെ പൂക്കൾ-11)



Le Guignon

Pour soulever un poids si lourd,
Sisyphe, il faudrait ton courage!
Bien qu'on ait du coeur à l'ouvrage,
L'Art est long et le Temps est court.

Loin des sépultures célèbres,
Vers un cimetière isolé,
Mon coeur, comme un tambour voilé,
Va battant des marches funèbres.

— Maint joyau dort enseveli
Dans les ténèbres et l'oubli,
Bien loin des pioches et des sondes;

Mainte fleur épanche à regret
Son parfum doux comme un secret
Dans les solitudes profondes.

Charles Baudelaire

Evil Fate

To lift a weight so heavy,
Would take your courage, Sisyphus!
Although one's heart is in the work,
Art is long and Time is short.

Far from famous sepulchers
Toward a lonely cemetery
My heart, like muffled drums,
Goes beating funeral marches.

Many a jewel lies buried
In darkness and oblivion,
Far, far away from picks and drills;

Many a flower regretfully
Exhales perfume soft as secrets
In a profound solitude.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)


No comments: