Thursday, May 10, 2012

ബോദ്‌ലെയർ - വാടകയ്ക്കൊരു കാവ്യദേവത

436px-Clownerie_1904

എന്റെ  കാവ്യദേവതേ, രാജഗൃഹങ്ങളിലഭിരമിക്കുന്നവളേ,
മഞ്ഞു പെയ്യുന്ന രാത്രികളിലിരുളടഞ്ഞ മനംമടുപ്പിൽ
ജനുവരിയതിന്റെ വടക്കൻകാറ്റുകളെ കെട്ടഴിച്ചുവിടുമ്പോൾ
ഒരു കനലുണ്ടാവുമോ, നിന്റെ നീലിച്ച കാലടികൾക്കു ചൂടു പകരാൻ?

വെളിയടകളുടെ വിടവുകളിലൂടെ നിലാവരിച്ചിറങ്ങുമ്പോ-
ളതിന്റെ ചൂടിൽ തുടുക്കുമോ, നിന്റെ വെറുങ്ങലിച്ച ചുമലുകൾ?
മടിശ്ശീലയും ചായത്തളികയുമൊഴിഞ്ഞതാണെന്നറിഞ്ഞിരിക്കെ,
നീലവാനത്തിൽ നിന്നിറുത്തെടുക്കുമോ നീ പൊൻനാണയങ്ങൾ?

അന്നന്നത്തെയപ്പത്തിനായൾത്താരകളിലെ ബാലകരെപ്പോലെ
മടുപ്പോടെ ധൂപപാത്രങ്ങൾ വീശിക്കൊണ്ടു  നീ നടക്കണം,
നിനക്കു വിശ്വാസമില്ലാത്ത സങ്കീർത്തനങ്ങൾ നീയേറ്റുപാടണം.

വിശക്കുന്ന വിദൂഷകാ, നിന്റെ കലയെ നീ വിലയ്ക്കു വയ്ക്കണം,
അന്യർ കാണാത്ത കണ്ണീരു കുടിച്ചിറക്കി നീ പൊട്ടിച്ചിരിക്കണം,
മടുപ്പകന്ന മ്ളേച്ഛപ്പരിഷകൾക്കു സ്വയം മറന്നു കുലുങ്ങിച്ചിരിക്കാൻ.


(പാപത്തിന്റെ പൂക്കൾ - 8)


La Muse vénale

Ô muse de mon coeur, amante des palais,
Auras-tu, quand Janvier lâchera ses Borées,
Durant les noirs ennuis des neigeuses soirées,
Un tison pour chauffer tes deux pieds violets?

Ranimeras-tu donc tes épaules marbrées
Aux nocturnes rayons qui percent les volets?
Sentant ta bourse à sec autant que ton palais
Récolteras-tu l'or des voûtes azurées?

II te faut, pour gagner ton pain de chaque soir,
Comme un enfant de choeur, jouer de l'encensoir,
Chanter des Te Deum auxquels tu ne crois guère,

Ou, saltimbanque à jeun, étaler tes appas
Et ton rire trempé de pleurs qu'on ne voit pas,
Pour faire épanouir la rate du vulgaire.

Charles Baudelaire

The Venal Muse

Muse of my heart, you who love palaces,
When January frees his north winds, will you have,
During the black ennui of snowy evenings,
An ember to warm your two feet blue with cold?

Will you bring the warmth back to your mottled shoulders,
With the nocturnal beams that pass through the shutters?
Knowing that your purse is as dry as your palate,
Will you harvest the gold of the blue, vaulted sky?

To earn your daily bread you are obliged
To swing the censer like an altar boy,
And to sing Te Deums in which you don't believe,

Or, hungry mountebank, to put up for sale your charm,
Your laughter wet with tears which people do not see,
To make the vulgar herd shake with laughter.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

The Venal Muse

Muse of my heart, of palaces the lover,
Where will you, when the blast of winter blows
In the black boredom of snowed lights, discover
A glowing brand to warm your violet toes?

How will you there revive your marbled skin
At the chill rays your shutters then disperse?
The gold of azure heavens will you win
When empty are your palate and your purse?

You'll need each evening, then, to earn your bread,
As choirboys swinging censers that are dead
Who sing Te Deums which they disbelieve:

Or, fasting pierrette, trade your loveliness
And laughter, soaked in tears that none can guess,
The boredom of the vulgar to relieve.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


No comments: