Wednesday, May 9, 2012

ബോദ്‌ലെയർ - അതിപ്രസന്ന

320px-Klimt_-_Damenbildnis

നിന്റെ ശീർഷം, നിന്റെ ഭാവം, നിന്റെ ചേഷ്ടകൾ-
ഒരു ഗ്രാമീണദൃശ്യം പോലെ ചാരുതയാർന്നതാണവ;
മന്ദഹാസം നിന്റെ മുഖത്തു കളിയാടുന്നു,
തെളിഞ്ഞ മാനത്തു കുളിരുന്ന തെന്നൽ പോലെ.

വിഷണ്ണരായ വഴിപോക്കരെയുരുമ്മിക്കടന്നുപോകുമ്പോൾ
അവരന്ധാളിച്ചുപോകുന്നു, നിന്റെയാരോഗ്യത്തിന്റെ ദീപ്തിയേറ്റും,
നിന്റെ ചുമലുകളിൽ നിന്നും, നിന്റെ കൈകളിൽ നിന്നും
പ്രസരിക്കുന്ന സൗഭാഗ്യങ്ങളുടെ ധാരാളിത്തം കണ്ടും.

നീ വാരിച്ചുറ്റിയ പുടവയുടെ ഞൊറികളും തൊങ്ങലുകളും,
അവയിലുജ്ജ്വലവർണ്ണങ്ങളുടെ കലാപങ്ങൾ,
കവികളുടെ ഭാവനയിലവയങ്കുരിപ്പിക്കുന്ന ചിത്രം,
പുഷ്പങ്ങളരങ്ങേറുന്നൊരുന്മത്തനൃത്തം.

നിന്റെ തന്നെ വിചിത്രപ്രകൃതിയുടെ പ്രതീകമത്രെ,
കടുംചായങ്ങൾ തട്ടിമറിഞ്ഞ നിന്റെയുടുവസ്ത്രങ്ങൾ;
എന്നെ ഭ്രാന്തെടുപ്പിക്കുന്ന ഭ്രാന്തിപ്പെണ്ണേ,
വെറുപ്പാണെനിക്കു നിന്നെ, അത്രതന്നെ സ്നേഹവും!

ചിലനേരം മനോഹരമായൊരുദ്യാനത്തിലേ-
ക്കെന്റെ ജാഡ്യവും വലിച്ചിഴച്ചു ഞാൻ ചെല്ലുമ്പോൾ
അവിടെയെന്നെക്കളിയാക്കുകയാണെന്ന പോലെ
സൂര്യനെന്റെ നെഞ്ചു പിളരുന്നതു ഞാനറിഞ്ഞിരിക്കുന്നു!

എന്റെ ഹൃദയത്തെയപമാനിക്കുകയാണു വസന്തം,
അതിന്റെ തഴച്ച പച്ചപ്പുമെന്ന തോന്നലാൽ
ഒരു പനിനീർപ്പൂവിന്റെയിതളുകൾ നുള്ളിക്കീറി
പ്രകൃതിയുടെ ഗർവ്വിനെ ശിക്ഷിക്കുകയും ചെയ്തു ഞാൻ.

അതുപോലെനിക്കു മോഹ,മിനിയൊരു രാത്രിയിൽ
നിഗൂഢാനന്ദങ്ങളുടെ മുഹൂർത്തമെത്തുമ്പോൾ
നിന്റെയുടലിന്റെ നിധികളിരിക്കുമിടത്തേ-
ക്കൊരു കള്ളനെപ്പോലെ പതുങ്ങിയെത്താൻ,

നിന്റെ മാറിടത്തിന്റെ മാർദ്ദവത്തെ മുറിപ്പെടുത്താൻ,
അമിതാനന്ദം കൊള്ളുന്ന ഉടലിനെ ശിക്ഷിക്കാൻ,
ആശ്ചര്യം കൊണ്ടു ത്രസിക്കുന്ന നിന്റെ തുടയിൽ
ചോര കിനിയുമാറാഴത്തിലൊരു മുറിവെടുക്കാൻ,

പിന്നെ,യെന്റെ മനം മയക്കുന്ന മാധുര്യമേ!
അതിന്റെ പിളർന്ന, നനഞ്ഞ ചുണ്ടുകൾക്കിടയിലൂടെ
നിത്യേനയെനിക്കു ഹിതം വളർത്തുന്ന പെണ്ണേ,
എന്റെ വിദ്വേഷത്തിന്റെ വിഷം നിന്റെയുള്ളിൽ കടത്താൻ!


(പാപത്തിന്റെ പൂക്കൾ - 43)


À Celle qui est trop gaie

Ta tête, ton geste, ton air
Sont beaux comme un beau paysage;
Le rire joue en ton visage
Comme un vent frais dans un ciel clair.

Le passant chagrin que tu frôles
Est ébloui par la santé
Qui jaillit comme une clarté
De tes bras et de tes épaules.

Les retentissantes couleurs
Dont tu parsèmes tes toilettes
Jettent dans l'esprit des poètes
L'image d'un ballet de fleurs.

Ces robes folles sont l'emblème
De ton esprit bariolé;
Folle dont je suis affolé,
Je te hais autant que je t'aime!

Quelquefois dans un beau jardin
Où je traînais mon atonie,
J'ai senti, comme une ironie,
Le soleil déchirer mon sein,

Et le printemps et la verdure
Ont tant humilié mon coeur,
Que j'ai puni sur une fleur
L'insolence de la Nature.

Ainsi je voudrais, une nuit,
Quand l'heure des voluptés sonne,
Vers les trésors de ta personne,
Comme un lâche, ramper sans bruit,

Pour châtier ta chair joyeuse,
Pour meurtrir ton sein pardonné,
Et faire à ton flanc étonné
Une blessure large et creuse,

Et, vertigineuse douceur!
À travers ces lèvres nouvelles,
Plus éclatantes et plus belles,
T'infuser mon venin, ma soeur!

Charles Baudelaire

To One Who Is Too Gay

Your head, your bearing, your gestures
Are fair as a fair countryside;
Laughter plays on your face
Like a cool wind in a clear sky.

The gloomy passer-by you meet
Is dazzled by the glow of health
Which radiates resplendently
From your arms and shoulders.

The touches of sonorous color
That you scatter on your dresses
Cast into the minds of poets
The image of a flower dance.

Those crazy frocks are the emblem
Of your multi-colored nature;
Mad woman whom I'm mad about,
I hate and love you equally!

At times in a lovely garden
Where I dragged my atony,
I have felt the sun tear my breast,
As though it were in mockery;

Both the springtime and its verdure
So mortified my heart
That I punished a flower
For the insolence of Nature.

Thus I should like, some night,
When the hour for pleasure sounds,
To creep softly, like a coward,
Toward the treasures of your body,

To whip your joyous flesh
And bruise your pardoned breast,
To make in your astonished flank
A wide and gaping wound,

And, intoxicating sweetness!
Through those new lips,
More bright, more beautiful,
To infuse my venom, my sister!

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)


link to image


No comments: