Tuesday, May 1, 2012

നെരൂദ - ഓരോ പകലും വീഴുന്നു


ഓരോ പകലും വീഴുന്നു
ഓരോ രാത്രിയിലേക്കെങ്കിൽ
തെളിച്ചം തളം കെട്ടുന്ന
ഒരു കിണറുണ്ടാവണം.

ഇരുട്ടിന്റെ കിണറ്റിൻകരയിൽ
നാമിരിക്കുക തന്നെവേണം,
വീണുപോയ വെളിച്ചത്തെ
ക്ഷമയോടെ കോരിയെടുക്കണം.


link to image



No comments: