Saturday, June 30, 2012

മിഖായേൽ ലെർമൊണ്ടോവ് - എന്റെ നന്ദി

Lermontov

നീ ചെയ്തുതന്നതിനൊക്കെയും നന്ദി, ദൈവമേ!
വികാരത്തിന്റെ തീരാത്ത യാതനകൾക്കും,
വിഷം പുരണ്ട ചുംബനത്തിനും, പൊള്ളുന്ന കണ്ണീരിനും,
ശത്രുവിന്റെ പകയ്ക്കും, സ്നേഹിതന്റെ നിന്ദയ്ക്കും,
തടവറയിൽ വച്ചു തവിഞ്ഞുപോയ ആത്മാവിന്റെ ജ്വാലയ്ക്കും,
ജീവിതത്തിന്റെ ചാട്ടയടികൾക്കോരോന്നിനും,
ഞാനലഞ്ഞ തരിശുകളുടെ പേരിലും നന്ദി.
ഇനിയൊന്നു മാത്രം  ചെയ്തുതന്നാലും ദൈവമേ,
അധികനാളെന്നെക്കൊണ്ടു നന്ദി പറയിക്കരുതേ!

(1840)


Friday, June 29, 2012

ബോർഹസ് - നീതിമാന്മാർ

jorge-luis-borges_35833

വോൾട്ടെയറാശിച്ച പോലെ, സ്വന്തമുദ്യാനം പരിപാലിക്കുന്നവൻ.
ഭൂമിയിൽ സംഗീതമുണ്ടെന്നതിനാൽ തൃപ്തനായവൻ.
ഒരു പദനിഷ്പത്തി കണ്ടെത്തിയതിലാനന്ദം കൊള്ളുന്നവൻ.
ഒരു കാപ്പിക്കടയിലെ നിശ്ശബ്ദതയിൽ ചതുരംഗമാസ്വദിക്കുന്നവർ.
നിറവും രൂപവുമേതു വേണമെന്നു ധ്യാനിക്കുന്ന കുംഭാരൻ.
തനിക്കിഷ്ടപ്പെടാത്തതായാലും ഈ കവിതയ്ക്കച്ചു നിരത്തുന്നവൻ.
ഏതോ കവിതയുടെ ഒടുവിലത്തെ വരികളിലേക്കൊരുമിച്ചു വായിച്ചെത്തുന്ന  സ്ത്രീപുരുഷന്മാർ.
ഉറങ്ങുന്നൊരു ജീവിയെ തലോടുന്നവൻ.
തന്നോടു ചെയ്ത പാതകത്തെ ന്യായീകരിക്കുന്നവൻ.
സ്റ്റീവൻസൺ ജീവിച്ചിരുന്നുവെന്നതിനു നന്ദി പറയുന്നവൻ.
അന്യരുടെ ഭാഗം ശരിയാവട്ടേയെന്നു വയ്ക്കുന്നവൻ.
ഈ ലോകത്തെ വീണ്ടെടുക്കുന്നതവർ, തങ്ങളറിയാതെ.


Thursday, June 28, 2012

ബോർഹസ് - രാത്രിയുടെ ചരിത്രം

Egbert_van_der_Poel_-_Seashore_by_Moonlight_-_WGA17993

തലമുറ തലമുറയായി
മനുഷ്യർ രാത്രിയെ നിർമ്മിച്ചെടുത്തു.
ആദിയിലവൾ അന്ധതയായിരുന്നു, സ്വപ്നമായിരുന്നു,
നഗ്നപാദങ്ങൾ കീറുന്ന മുള്ളുകളായിരുന്നു,
ചെന്നായപ്പേടിയായിരുന്നു.
ഒരുനാളും നാമറിയാൻ പോകുന്നില്ല,
രണ്ടു സന്ധ്യകളെ വിഭജിക്കുന്ന
ഒരിരുളിന്റെ അന്തരാളത്തിന്‌
ആ വാക്കു രൂപപ്പെടുത്തിയതാരാണെന്ന്.
ഒരുനാളും നാമറിയാൻ പോകുന്നില്ല,
താരാവൃതമായ സ്ഥലരാശിയെന്നൊരർത്ഥം
ആ വാക്കിനു വന്നതേതു യുഗത്തിലെന്ന്.
അന്യർ പിന്നെ പുരാണങ്ങൾ മെനഞ്ഞു.
അവരവളെ നമ്മുടെ വിധാതാക്കൾ,
ഇടർച്ചയില്ലാത്ത ഭാഗ്യദേവതകളുടെ മാതാവാക്കി;
അവരവൾക്കു കറുത്ത ചെമ്മരിയാടുകളെയും,
സ്വന്തം മരണം നീട്ടിക്കൂവുന്ന പൂവൻകോഴിയേയും ബലി കഴിച്ചു.
കൽദായർ അവൾക്കു പന്ത്രണ്ടു വീടുകൾ പണിതു;
സീനോ അനന്തമായ ലോകങ്ങളും.
ലാറ്റിൻ ആറടിശ്ശീലുകളിലും
പാസ്ക്കലിന്റെ ഭീതിയിലും നിന്നവൾ രൂപമെടുത്തു.
ലൂയി ദെ ലിയോൺ അവളിൽ
തന്റെ പീഡിതാത്മാവിന്റെ സ്വദേശം കണ്ടു.
ഇന്നു നമുക്കവളക്ഷയ,
മൂത്ത മദിര പോലെ.
ഇന്നവളിലേക്കൊന്നു കണ്ണയയ്ക്കുമ്പോൾ
തലകറക്കം വരുമ്പോലെ;
കാലമവൾക്കു നിത്യതയും ചാർത്തി.

ഈ ലോലമായ ഉപകരണങ്ങൾ, കണ്ണുകളില്ലാതെ
രാത്രിയുണ്ടാവുമായിരുന്നില്ലെന്നോർക്കുമ്പോൾ.


History of the Night

 Throughout the course of the generations
men constructed the night.
At first she was blindness;
thorns raking bare feet,
fear of wolves.
We shall never know who forged the word
for the interval of shadow
dividing the two twilights;
we shall never know in what age it came to mean
the starry hours.
Others created the myth.
They made her the mother of the unruffled Fates
that spin our destiny,
they sacrificed black ewes to her, and the cock
who crows his own death.
The Chaldeans assigned to her twelve houses;
to Zeno, infinite words.
She took shape from Latin hexameters
and the terror of Pascal.
Luis de Leon saw in her the homeland
of his stricken soul.
Now we feel her to be inexhaustible
like an ancient wine
and no one can gaze on her without vertigo
and time has charged her with eternity.

And to think that she wouldn't exist
except for those fragile instruments, the eyes.

link to image


ഹാഫിസ്‌ - റുബൈയാത്ത്


പനിനീർപ്പൂവിതളുകൾ നാം നുള്ളിവിതറുക,
ചഷകത്തിൽ ചുവന്ന മദിര നാം പകരുക,
ആകാശങ്ങളെ നാം തച്ചുതകർക്കുക,
മറ്റൊരു വിധാനത്തിലതിനെ വിതാനിക്കുക.

*

ഇതുപോലൊരു സൌന്ദര്യം മറ്റെവിടെക്കാണാൻ?
ഉടയാടകളോരോന്നായവളുരിഞ്ഞിടുമ്പോൾ
മൃദുമൃദുലമായ നെഞ്ചിലവളുടെ ഹൃദയം നിങ്ങൾ കാണും,
തെളിഞ്ഞ ജലാശയത്തിലൊരു ഘനശില പോലെ.

*

സുന്ദരിയൊരുവൾ, അതിശാലീനയായവൾ,
കൈയിലൊരു കണ്ണാടിയുമായി മുഖം മിനുക്കെ
ഞാൻ കൊടുത്ത തൂവാല വാങ്ങി അവൾ മന്ദഹസിച്ചു:
മൃഗയായുടെ ഭാഗമോ, ഈ ഉപഹാരവും?

*

എന്റെ തകർന്ന ഹൃദയത്തിന്റെ വേദനയെത്രയഗാധമെന്നോ?
ശോകാകുലവു,മസ്വസ്ഥവും ഭഗ്നവുമാണെന്റെ നിദ്രയും.
വിശ്വാസമായില്ലെങ്കിൽ നിന്റെ ചിന്തകളെയിവിടെക്കയ്ക്കൂ,
ഉറക്കം ഞെട്ടി ഞാൻ തേങ്ങുന്നതു നിനക്കു കാണാം.

*

പാനപാത്രത്തിൽ ചുണ്ടമർത്താൻ നീയെന്നെ പ്രലോഭിപ്പിച്ചു,
ഞാനുന്മത്തനായപ്പോൾ മതിയെന്നു നീ പറഞ്ഞു.
കണ്ണുകളീറനായി, ഹൃദയം തീപ്പിടിച്ചു, ഞാൻ വെറും ധൂളിയായി;
പിന്നെ നീയൊരു കാറ്റായ് വന്നെന്നെപ്പറത്തി.

*

യൌവനമുള്ള കാലത്തോളം കുടിച്ചിരിക്കുക തന്നെ ഭേദം,
ആഹ്ളാദഭരിതരുമായി വേഴ്ച വയ്ക്കുക തന്നെ ഭേദം;
ഈ ലോകം വെറുമൊരു വഴിയമ്പലമാണെന്നേ,
കപ്പൽച്ചേതത്തിൽപ്പെട്ടാൽ മുങ്ങിച്ചാവുക തന്നെ ഭേദം.

*


ഹാഫിസ്‌ - മുടിയഴിഞ്ഞുലഞ്ഞും, മന്ദഹസിച്ചും...

garden


മുടിയഴിഞ്ഞുലഞ്ഞും, മന്ദഹസിച്ചും, വിയർത്തും, തല നീരാതെയും,
ഉടയാട കീറിയു,മൊരു പ്രണയഗാനം പാടിയും, ചഷകം കൈയിലുമായി,
ഒരു വഴക്കിനു വഴിമരുന്നിട്ടും, ഒരാഭിചാരത്തിന്റെ വശ്യമെറിഞ്ഞും,
ഇന്നലെപ്പാതിരാവിലവൾ കയറിവന്നു, കിടക്കയ്ക്കരികിലവളിരുന്നു.

എന്റെ കാതിനു മുഖം ചേർത്തുകൊണ്ടു ദീനസ്വരത്തിലവൾ മന്ത്രിച്ചു,
“എന്റെ പഴയ കാമുകാ, നീയുറക്കമായോ?”
അങ്ങനെയൊരു രാത്രിഞ്ചരി മദിര പകരുമ്പോളതു നുകരാത്തവൻ,
അവനു പ്രണയത്തിന്റെ മതമറിയില്ല, അവനു മദിരയാരാധ്യനുമല്ല.

അരുതേ, വൈരാഗീ, അടിമട്ടു മോന്തുന്നവരെപ്പഴിക്കരുതേ,
ദൈവം തന്റെ പ്രാവീണ്യം ഘോഷിച്ചതീയുപഹാരത്തിലൂടെ.
ഒരു മദ്യചഷകത്തിന്റെ മന്ദഹാസം, ഒരു പെൺകൊടിയുടെ ചുരുൾമുടികൾ:
അവയെത്ര തപസ്സുകളിളക്കിയിരിക്കുന്നു, ഹാഫിസിന്റെ തപസ്സെന്നപോലെ.


Wednesday, June 27, 2012

ബോദ്‌ലെയെർ - കുമ്പസാരം

P_S_Krøyer_1899_-_Sommeraften_ved_Skagens_strand._Kunstneren_og_hans_hustru

ഒരിക്കൽ, ഒരിക്കൽ മാത്രമെന്റെ പ്രിയേ, സ്നേഹശീലേ,
നിന്റെ സ്നിഗ്ധമായ കൈയെന്റെ കൈ മേൽ നീ വച്ചു.
(എന്റെയാത്മാവിന്റെ നിഴലടഞ്ഞ പിൻപുറങ്ങളിൽ
ഇന്നുമതിന്റെയോർമ്മ വെളിച്ചം വീശി നിൽക്കുന്നു.)

രാത്രിയേറെക്കടന്നിരുന്നു; മാനത്തൊരു പതക്കം പോലെ
നിറഞ്ഞ ശരച്ചന്ദ്രൻ തെളിഞ്ഞുകത്തി നിന്നിരുന്നു.
ഉറങ്ങുന്ന നഗരത്തിനു മേലൊരു പുഴ പോലെ
രാത്രിയുടെ നിശബ്ദഗാംഭീര്യമൊഴുകിപ്പടർന്നിരുന്നു.

തെരുവുകളിലൂടെ, വീട്ടുപടികളിലൂടോരം ചേർന്നും
പൂച്ചകൾ നിശബ്ദപാദരായിക്കടന്നുപോയിരുന്നു;
ചെവികളെടുത്തുപിടിച്ചു, പരിചിതരായ പ്രേതങ്ങളെപ്പോലെ
ചിലനേരം നമുക്കവരകമ്പടി തന്നിരുന്നു.

പൊടുന്നനേ, ആ വിളർത്ത നിലാവെളിച്ചത്തിൽ,
നമ്മുടെയടുപ്പത്തിന്റെ സ്വാച്ഛന്ദ്യത്തിനിടയിൽ,
നിന്നിൽ നിന്നും, ദീപ്തിമത്തായ നിത്യാനന്ദമേ,
സ്പന്ദിക്കുന്ന സമൃദ്ധസംഗീതയന്ത്രമേ,

തെളിഞ്ഞ പുലരിയ്ക്കു മേൽ ധ്വനിക്കുന്ന ഭേരി പോലെ
അതുവരെ പ്രസന്നയായവളേ, നിന്നിൽ നിന്നും,
ഒരു ദീർഘനിശ്വാസം, ഒരു കാതരസ്വരം,
നിന്നിൽ നിന്നു തെറിച്ചുവീഴുന്നതു ഞാൻ കേട്ടു.

വളർച്ച മുട്ടിയ വികൃതയായൊരു പെൺകുഞ്ഞിനെപ്പോലെ,
കുടുംബത്തിനെന്നും  നാണക്കേടായവൾ,
അതിനാലന്യരുടെ കണ്ണുകൾക്കു പാത്രമാവാതെ
രഹസ്യമായൊരു നിലവറയിൽ വളർത്തിയവളെപ്പോലെ.

പാവം മാലാഖ! ഒരപസ്വരം പോലവൾ പാടിയതിങ്ങനെ:
ഒരു നിശ്ചയവുമില്ലൊന്നിനുമീ ലോകത്തിലെന്ന്,
എത്രയൊക്കെ സമർഥമായൊളിപ്പിച്ചാലുമൊടുവിൽ
മനുഷ്യന്റെ സ്വാർത്ഥത തല നീട്ടുക തന്നെ ചെയ്യുമെന്ന്.

കഠിനനിയോഗമാണു സൌന്ദര്യവതിയായിരിക്കുകയെന്ന്,
നൃത്തം ചെയ്തബോധയായി തളർന്നു വീഴുമ്പോഴും
ചുണ്ടുകളിലൊരു പുഞ്ചിരി കെടാതെ സൂക്ഷിക്കുന്നവൾ,
തെരുവുനർത്തകിയുടെ കെട്ട തൊഴിലാണതെന്ന്.

വിഡ്ഢിത്തമാണു ഹൃദയങ്ങളിൽ വിശ്വാസമർപ്പിക്കുകയെന്ന്,
പ്രണയം തകരുമെന്ന്, സൌന്ദര്യം ദ്രവിക്കുമെന്ന്,
വിസ്മൃതിയൊടുവിലവയെ തന്റെ ഉന്തുവണ്ടിയിൽ കയറ്റി
നിത്യതയുടെ ചവറ്റുകൂനയിൽക്കൊണ്ടുപോയിത്തള്ളുമെന്ന്.

അതില്പിന്നെത്രനാളെനിക്കോർമ്മ വന്നിരിക്കുന്നുവെന്നോ,
ആ നിശ്ശബ്ദതയും,നിലാവിന്റെ മഹേന്ദ്രജാലവും;
ഹൃദയത്തിന്റെ കുമ്പസാരക്കൂട്ടിൽ വച്ചന്നു നീ മന്ത്രിച്ച
ഭയാനകവും ദാരുണവുമായ ആ രഹസ്യങ്ങളും.


(പാപത്തിന്റെ പൂക്കൾ - 45)


Confession

Une fois, une seule, aimable et douce femme,
À mon bras votre bras poli
S'appuya (sur le fond ténébreux de mon âme
Ce souvenir n'est point pâli);

II était tard; ainsi qu'une médaille neuve
La pleine lune s'étalait,
Et la solennité de la nuit, comme un fleuve,
Sur Paris dormant ruisselait.

Et le long des maisons, sous les portes cochères,
Des chats passaient furtivement
L'oreille au guet, ou bien, comme des ombres chères,
Nous accompagnaient lentement.

Tout à coup, au milieu de l'intimité libre
Eclose à la pâle clarté
De vous, riche et sonore instrument où ne vibre
Que la radieuse gaieté,

De vous, claire et joyeuse ainsi qu'une fanfare
Dans le matin étincelant
Une note plaintive, une note bizarre
S'échappa, tout en chancelant

Comme une enfant chétive, horrible, sombre, immonde,
Dont sa famille rougirait,
Et qu'elle aurait longtemps, pour la cacher au monde,
Dans un caveau mise au secret.

Pauvre ange, elle chantait, votre note criarde:
«Que rien ici-bas n'est certain,
Et que toujours, avec quelque soin qu'il se farde,
Se trahit l'égoïsme humain;

Que c'est un dur métier que d'être belle femme,
Et que c'est le travail banal
De la danseuse folle et froide qui se pâme
Dans son sourire machinal;

Que bâtir sur les coeurs est une chose sotte;
Que tout craque, amour et beauté,
Jusqu'à ce que l'Oubli les jette dans sa hotte
Pour les rendre à l'Eternité!»

J'ai souvent évoqué cette lune enchantée,
Ce silence et cette langueur,
Et cette confidence horrible chuchotée
Au confessionnal du coeur.

Charles Baudelaire

Confession

One time, once only, sweet, amiable woman,
On my arm your smooth arm
Rested (on the tenebrous background of my soul
That memory is not faded);

It was late; like a newly struck medal
The full moon spread its rays,
And the solemnity of the night streamed
Like a river over sleeping Paris.

And along the houses, under the porte-cocheres,
Cats passed by furtively,
With ears pricked up, or else, like beloved shades,
Slowly escorted us.

Suddenly, in the midst of that frank intimacy
Born in the pale moonlight,
From you, sonorous, rich instrument which vibrates
Only with radiant gaiety,

From you, clear and joyful as a fanfare
In the glistening morning light,
A plaintive note, a bizarre note
Escaped, faltering

Like a puny, filthy, sullen, horrible child,
Who would make his family blush,
And whom they have hidden for a long time
In a secret cellar.

Poor angel, it sang, your discordant note:
"That naught is certain here below,
That always, though it paint its face with utmost care
Man's selfishness reveals itself,

That it's a hard calling to be a lovely woman,
And that it is the banal task
Of the cold and silly danseuse who faints away
With a mechanical smile,

That to build on hearts is a foolish thing,
That all things break, love, and beauty,
Till Oblivion tosses them into his dosser
To give them back to Eternity!"

I've often evoked that enchanted moon,
The silence and the languidness,
And that horrible confidence whispered
In the heart's confessional.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Confession

Once, and once only, kind and gentle lady,
Your polished arm on mine you placed
(Deep down within my spirit, dark and shady,
I keep the memory uneffaced).

A medal, newly-coined, of flashing silver,
The full moon shone. The night was old.
Its solemn grandeur, like a mighty river,
Through sleeping Paris softly rolled.

Along the streets, by courtyard doors, cats darted
And passed in furtive, noiseless flight
With cars pricked; or, like shades of friends departed,
Followed us slowly through the night.

Cutting this easy intimacy through,
That hatched from out that pearly light —
O rich resounding instrument, from you,
Who'd always thrilled with loud delight,

From you, till then as joyful as a peal
Of trumpets on a sparkling morn,
A cry so plaintive that it seemed unreal,
Was staggeringly torn.

Like some misborn, deformed, and monstrous kid
Who puts his family to the blush,
Whose presence in a cellar must be hid
And his existence in a hush!

Poor angel! that harsh note was meant to sing
"That nothing in this world is certain,
And human egotism is the thing
Which all existence serves to curtain.

That it's an irksome task to be a beauty,
A boring job one has to face —
Like frigid dancers, smiling as a duty
With hard, mechanical grimace:

That building upon hearts is idiotic:
All cracks, love, beauty, and fraternity
Until Oblivion puts them in his pocket
To pawn them on to old Eternity!"

I often have recalled that moon of magic,
That languid hush on quays and marts,
And then this confidence, so grim and tragic,
In the confessional of hearts.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952


link to image


Tuesday, June 26, 2012

ബോർഹസ് - കുറ്റബോധം

borges20jorge20luis20ii

പാപങ്ങളിൽ കൊടിയ പാപം ഞാൻ ചെയ്തു:
ജീവിതത്തിൽ സന്തുഷ്ടനായതേയില്ല ഞാൻ.
വിസ്മൃതിയുടെ ഹിമാനികളെന്നെക്കൊണ്ടുപോകട്ടെ,
നിഷ്കരുണമവയെന്നെ മുക്കിത്താഴ്ത്തട്ടെ.

എന്റെ പിതാക്കളെനിക്കു ജന്മം തന്നു,
ജീവിതമെന്ന മനോഹരമായ അപായക്കളിക്കായി,
ഭൂമിക്കും ജലത്തിനും, വായുവിനുമഗ്നിക്കുമായി.
അവരെ നിരാശനാക്കി ഞാൻ: സന്തുഷ്ടനായില്ല ഞാൻ.

അവരുടെ യൗവനസ്വപ്നങ്ങളെന്നിൽ ഫലം കണ്ടില്ല.
ഞാൻ മനസ്സർപ്പിച്ചതു കലയുടെ കണിശമായ ഭംഗിയിൽ,
അതിന്റെ നിസ്സാരതകളുടെ നൂലാമാലകളിൽ.

ഞാൻ ധീരനാവുമെന്നവരാശിച്ചു. ധീരനായില്ല ഞാൻ.
എന്നെയൊരുനാളും പിരിയാതരികിലൊപ്പം നടക്കുന്നു,
വിഷാദം മാറാത്ത ഒരു മനുഷ്യന്റെ ആ നിഴൽ.


Monday, June 25, 2012

അന്തോണിയോ മച്ചാദോ - ജ്വലിക്കുന്ന പനിനീർപ്പൂ


പ്രണയികളേ, നിങ്ങളിലിഴയോടുന്നതു വസന്തം,
ഭൂമിയും ജലവും, തെന്നലും വെയിലും.
നിങ്ങളുടെ കിതയ്ക്കുന്ന നെഞ്ചുകളിൽ  കുന്നുകൾ,
പൂ വിടരുന്ന പാടങ്ങൾ കണ്ണുകളിൽ.

പോകൂ, വസന്തർത്തുവിനോടൊടൊത്തു പോകൂ,
ആ ധൂർത്തവ്യാഘ്രി, തൃഷ്ണ ചുരത്തുന്ന നറുംപാൽ
മതിവരുവോളമിന്നുതന്നെയൂറ്റിക്കുടിയ്ക്കൂ-
വൈകില്ല, പിന്നാലെയവൾ പതുങ്ങിയെത്താൻ.

നടക്കൂ, സൂര്യനുത്തരായനത്തിലായിരിക്കുവോളം,
ബദാം മരങ്ങളിലിലകൾ കൊഴിയുവോളം,
വയലറ്റുപൂക്കൾ വാടിവീഴുവോളം,

ദാഹമേറെയും, ഉറവയരികെയുമായ കാലത്തോളം-
പ്രണയത്തിന്റെ സായാഹ്നത്തിലേക്കു നിങ്ങൾ നടക്കൂ,
കൈക്കുള്ളിൽ ജ്വലിക്കുന്നൊരു പനിനീർപ്പൂവുമായി.


Sunday, June 24, 2012

ബോദ്‌ലെയെർ - അവളുടെ മുടി

Jeanne_Duval


ചുമലുകളിലേക്കുലർന്നുവീഴുന്ന ചുരുൾമുടിയിഴകളേ!
കരിമുടിച്ചുരുളുകളേ! ആലസ്യം കനക്കുന്ന പരിമളമേ!
പ്രഹർഷമേ! ഇന്നു രാത്രിയിലെന്റെയീയിരുട്ടറയിൽ
ആ മുടിത്തഴപ്പിലുറങ്ങുന്ന സ്മൃതികളെക്കുടിപാർപ്പിക്കാൻ
വായുവിലൊരു തൂവാല പോലതിനെ ഞാൻ കുടയട്ടെ..

ചുട്ടുപൊള്ളുന്ന ആഫ്രിക്ക, വാടിത്തളർന്ന ഏഷ്യ,
ഇങ്ങില്ലാത്ത, വിനഷ്ടമായൊരു വിദൂരലോകമങ്ങനെത്തന്നെ
നിന്റെ ഗർഭത്തിൽ കുടികൊള്ളുന്നു, വാസനിക്കുന്ന വനമേ!
അന്യാത്മാക്കൾ ഗാനത്തിന്റെ വീചികളിലൊഴുകിനടക്കട്ടെ,
എന്റെയാത്മാവിനു മോഹം, നിന്റെ പരിമളത്തിൽ നീന്തുവാൻ!

അവിടെയ്ക്കു ഞാൻ പോകും, രേതസ്സു നിറഞ്ഞ മരങ്ങളുമാണുങ്ങളും,
തീക്ഷ്ണോഷ്ണത്തിൽ ദീർഘമൂർച്ഛയിൽ വീഴുമവിടെ;
ചുരുൾമുടിത്തിരകളേ, അവിടെയ്ക്കെന്നെക്കൊണ്ടുപോകൂ!
കരിവീട്ടിക്കടലേ! നീയൊരതിദീപ്തസ്വപ്നം, പാമരങ്ങളുടെ,
വഞ്ചിപ്പായകളുടെ, തുഴക്കാരുടെ, കൊടിക്കൂറകളുടെ:

ആളുമാരവവും നിറഞ്ഞ, തിക്കിത്തിരക്കുന്ന തുറമുഖം;
എന്റെയാത്മാവവിടെ മോന്തുന്നു, നിറവും മണവും ശബ്ദവും;
പൊന്നും പാടലവും നിറഞ്ഞ ചാലിലൂടെ നൌകകളെത്തുന്നു,
കൂറ്റൻ കൈകൾ വിടർത്തി അവയെത്തിപ്പിടിക്കുന്നു,
നിത്യോഷ്മളത തുടിയ്ക്കുന്ന തെളിഞ്ഞ നീലവാനത്തെ.

ആനന്ദത്താലുന്മത്തനായി ഞാനെന്റെ മുഖമതിലമുഴ്ത്തും,
ആ കടലിൽ, അവളെ മുക്കിത്താഴ്ത്തുന്ന കരിങ്കടലിൽ;
തിരകളുടെ താരാട്ടിലലിയുമ്പോളെന്റെയാത്മാവിനറിയാം,
നിന്നെപ്പിന്നെയും വീണ്ടെടുക്കാൻ, സഫലമായ ആലസ്യമേ!
പരിമളം മധുരിക്കുന്ന നിത്യവിശ്രമത്തിന്റെ നേരമേ!

നീലിച്ച മുടിത്തഴപ്പേ, നിഴലു വിതാനിച്ച കൂടാരമേ,
നീലിമ കൊണ്ടെന്നെപ്പൊതിയുന്ന നീയൊരു വിപുലാകാശം;
കുറുനിരകളരികു വയ്ക്കുന്ന കൂടിപ്പിണഞ്ഞ നിന്റെ മുടിയിൽ
വെളിച്ചെണ്ണയുടെ, കസ്തൂരിയുടെ, കീലിന്റെ കലർന്ന ഗന്ധം
ആർത്തിയോടെ മോന്തി ഞാൻ പാതിബോധത്തിലാഴും.

എത്ര കാലവും! കാലമൊടുങ്ങുവോളവും! എന്റെ കൈകൾ വിതറും,
മുത്തും മാണിക്യവുമിന്ദ്രനീലവും നിന്റെ തഴച്ച മുടിയിൽ,
എന്റെ തൃഷ്ണകളോടുദാസീനയാവരുതു നീയെന്നതിനായി!
സ്വപ്നം കണ്ടു ഞാൻ കിടക്കുന്ന മരുപ്പച്ചയല്ലേ നീ,
ഓർമ്മകളുടെ മദിര ഞാനൂറ്റിക്കുടിയ്ക്കുന്ന മരക്കുടുക്കയും?


(പാപത്തിന്റെ പൂക്കൾ-23)


1842ൽ പാരീസിൽ വച്ചു ബോദ്ലെയർ കണ്ടുമുട്ടിയ ജീൻ ദുവാൽ എന്ന സങ്കരവർഗ്ഗക്കാരിയാണ്‌ പിൽക്കാലത്ത് അദ്ദേഹത്തിന്റെ ‘കറുത്ത വീനസ്“ ആയത്.  അവരുടെ കറുത്തു തഴച്ച മുടി കവിയ്ക്കൊരു നിത്യാകർഷണമായിരുന്നു. ’നിന്റെ മുടിയിൽ ഒരർദ്ധഗോളം‘ എന്ന പേരിൽ പിന്നീടെഴുതിയ ഗദ്യകവിതയിലും ഇതേ പ്രമേയം ആവർത്തിക്കുന്നു.


നിന്റെ മുടിയിൽ ഒരർദ്ധഗോളം

Baudelaire_-_Jeanne_Duval

നിന്റെ മുടിയുടെ പരിമളം ശ്വസിച്ചുകിടക്കട്ടെ ഞാൻ ഏറെനേരം; ദാഹം പൊറാതൊരുവൻ അരുവിയിൽച്ചെന്നു മുങ്ങുംപോലെ അതിൽ മുഖം പൂഴ്ത്തിക്കിടക്കട്ടെ ഞാൻ; ഓർമ്മകൾ കുടഞ്ഞുകളയാൻ സുഗന്ധം പൂശിയൊരു തൂവാല പോലെ ഞാനതെടുത്തു വീശട്ടെ.

എന്തൊക്കെക്കാഴ്ചകളാണ്‌ ഞാനതിൽ കാണുന്നതെന്നോ! എന്തൊക്കെക്കേൾവികൾ! എന്തൊക്കെയനുഭൂതികൾ! അന്യരുടെ ആത്മാവുകൾ സംഗീതത്തിൽ പ്രയാണം ചെയ്യുമ്പോൾ പരിമളങ്ങളിലാണ്‌ എന്റെയാത്മാവിന്റെ പ്രയാണം.

നിന്റെ മുടിയിലുണ്ട്‌ പായകളും പാമരങ്ങളുമായി ഒരു സ്വപ്നമങ്ങനെതന്നെ; അതിലുണ്ടാഴക്കടലുകൾ; അവയിലെ കാലവർഷക്കാറ്റുകൾ മനോജ്ഞമായ അന്യദേശങ്ങളിലേക്ക്‌ എന്നെ ആനയിക്കുന്നു. ആഴുന്ന നീലിമയാണ്‌ ആകാശത്തിനവിടങ്ങളിൽ; ഇലകളും പഴങ്ങളും മനുഷ്യചർമ്മവും മണക്കുന്നതാണന്തരീക്ഷം.

നിന്റെ മുടിയിലെ കടലിൽ ഞാനൊരു തുറമുഖം ദർശിക്കുന്നു-ശോകഗാനങ്ങൾ തങ്ങിനിൽക്കുന്നവിടെ; നാനാദേശക്കാരായ കരുത്തന്മാർ തിക്കിത്തിരക്കുന്നു; ഉഷ്ണം അലസശയനം നടത്തുന്ന വിപുലാകാശത്തിൽ നാനാതരം യാനങ്ങൾ സൂക്ഷ്മവും ലോലവുമായ വാസ്തുരൂപങ്ങൾ കോറിയിടുകയും ചെയ്യുന്നു.

നിന്റെ മുടിയുടെ ലാളനകളിലമർന്നുകിടക്കെ, രമ്യമായൊരു നൗകയുടെ ഉള്ളറയിലൊരു മഞ്ചത്തിൽ , പൂപ്പാത്രങ്ങൾക്കും നീർക്കുടങ്ങൾക്കുമിടയിൽ, കണ്ണിൽപ്പെടാത്ത തിരയിളക്കത്തിന്റെ തൊട്ടിലാട്ടവുമേറ്റ്‌ ദീർഘശയനം നടത്തുന്ന സുഖം ഞാൻ വീണ്ടും കണ്ടെത്തുന്നു.

നിന്റെ മുടിയുടെ തീ കാഞ്ഞിരിക്കെ കറുപ്പും പഞ്ചാരയും കലർത്തിയ പുകയിലയുടെ മണം ഞാൻ വലിച്ചുകേറ്റുന്നു; നിന്റെ മുടിയുടെ രാത്രിയിൽ ഉഷ്ണമേഖലയിലെ അനന്തമായ നീലാകാശം തിളങ്ങുന്നതു ഞാൻ കാണുന്നു; നിന്റെ മുടിയുടെ കരയ്ക്കിരുന്ന് കീലും കസ്തൂരിയും വെളിച്ചെണ്ണയും മണത്തു ഞാനുന്മത്തനാകുന്നു.

നിന്റെ തഴച്ചിരുണ്ട മുടിയിഴകളിൽ ഞാനെന്റെ പല്ലുകളാഴ്ത്തട്ടെ. മെരുങ്ങാത്ത നിന്റെ മുടി കരളവെ ഓർമ്മകൾ തിന്നുന്ന പോലെയാണെനിക്ക്‌.


La Chevelure

Ô toison, moutonnant jusque sur l'encolure!
Ô boucles! Ô parfum chargé de nonchaloir!
Extase! Pour peupler ce soir l'alcôve obscure
Des souvenirs dormant dans cette chevelure,
Je la veux agiter dans l'air comme un mouchoir!

La langoureuse Asie et la brûlante Afrique,
Tout un monde lointain, absent, presque défunt,
Vit dans tes profondeurs, forêt aromatique!
Comme d'autres esprits voguent sur la musique,
Le mien, ô mon amour! nage sur ton parfum.

J'irai là-bas où l'arbre et l'homme, pleins de sève,
Se pâment longuement sous l'ardeur des climats;
Fortes tresses, soyez la houle qui m'enlève!
Tu contiens, mer d'ébène, un éblouissant rêve
De voiles, de rameurs, de flammes et de mâts:

Un port retentissant où mon âme peut boire
À grands flots le parfum, le son et la couleur
Où les vaisseaux, glissant dans l'or et dans la moire
Ouvrent leurs vastes bras pour embrasser la gloire
D'un ciel pur où frémit l'éternelle chaleur.

Je plongerai ma tête amoureuse d'ivresse
Dans ce noir océan où l'autre est enfermé;
Et mon esprit subtil que le roulis caresse
Saura vous retrouver, ô féconde paresse,
Infinis bercements du loisir embaumé!

Cheveux bleus, pavillon de ténèbres tendues
Vous me rendez l'azur du ciel immense et rond;
Sur les bords duvetés de vos mèches tordues
Je m'enivre ardemment des senteurs confondues
De l'huile de coco, du musc et du goudron.

Longtemps! toujours! ma main dans ta crinière lourde
Sèmera le rubis, la perle et le saphir,
Afin qu'à mon désir tu ne sois jamais sourde!
N'es-tu pas l'oasis où je rêve, et la gourde
Où je hume à longs traits le vin du souvenir?

Charles Baudelaire

Head of Hair

O fleecy hair, falling in curls to the shoulders!
O black locks! O perfume laden with nonchalance!
Ecstasy! To people the dark alcove tonight
With memories sleeping in that thick head of hair.
I would like to shake it in the air like a scarf!

Sweltering Africa and languorous Asia,
A whole far-away world, absent, almost defunct,
Dwells in your depths, aromatic forest!
While other spirits glide on the wings of music,
Mine, O my love! floats upon your perfume.

I shall go there, where trees and men, full of vigor,
Are plunged in a deep swoon by the heat of the land;
Heady tresses be the billows that carry me away!
Ebony sea, you hold a dazzling dream
Of rigging, of rowers, of pennons and of masts:

A clamorous harbor where my spirit can drink
In great draughts the perfume, the sound and the color;
Where the vessels gliding through the gold and the moire
Open wide their vast arms to embrace the glory
Of a clear sky shimmering with everlasting heat.

I shall bury my head enamored with rapture
In this black sea where the other is imprisoned;
And my subtle spirit caressed by the rolling
Will find you once again, O fruitful indolence,
Endless lulling of sweet-scented leisure!

Blue-black hair, pavilion hung with shadows,
You give back to me the blue of the vast round sky;
In the downy edges of your curling tresses
I ardently get drunk with the mingled odors
Of oil of coconut, of musk and tar.

A long time! Forever! my hand in your thick mane
Will scatter sapphires, rubies and pearls,
So that you will never be deaf to my desire!
Aren't you the oasis of which I dream, the gourd
From which I drink deeply, the wine of memory?

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Her Hair

O fleece that down her nape rolls, plume on plume!
O curls! O scent of nonchalance and ease!
What ecstasy! To populate this room
With memories it harbours in its gloom,
I'd shake it like a banner on the breeze.

Hot Africa and languid Asia play
(An absent world, defunct, and far away)
Within that scented forest, dark and dim.
As other souls on waves of music swim,
Mine on its perfume sails, as on the spray.

I'll journey there, where man and sap-filled tree
Swoon in hot light for hours. Be you my sea,
Strong tresses! Be the breakers and gales
That waft me. Your black river holds, for me,
A dream of masts and rowers, flames and sails.

A port, resounding there, my soul delivers
With long deep draughts of perfumes, scent, and clamour,
Where ships, that glide through gold and purple rivers,
Fling wide their vast arms to embrace the glamour
Of skies wherein the heat forever quivers.

I'll plunge my head in it, half drunk with pleasure —
In this black ocean that engulfs her form.
My soul, caressed with wavelets there may measure
Infinite rocking in embalmed leisure,
Creative idleness that fears no storm!

Blue tresses, like a shadow-stretching tent,
You shed the blue of heavens round and far.
Along its downy fringes as I went
I reeled half-drunken to confuse the scent
Of oil of coconuts, with musk and tar.

My hand forever in your mane so dense,
Rubies and pearls and sapphires there will sow,
That you to my desire be never slow —
Oasis of my dreams, and gourd from whence
Deep-draughted wines of memory will flow.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


Saturday, June 23, 2012

അന്തോണിയോ മച്ചാദോ - മലമ്പൂമ്പാറ്റ

 

File:WLANL - artanonymous - Nachtpauwoog.jpg


പൂമ്പാറ്റേ,
ഈ ഏകാന്തമായ മലകളുടെ
ആത്മാവല്ലേ, നീ?
അവയുടെ അഗാധഗർത്തങ്ങളുടെ?
അവയുടെ കൂർമ്പൻമുടികളുടെ?
നിനക്കു പിറവിയെടുക്കുവാനല്ലേ,
പണ്ടൊരു മാലാഖ
തന്റെ മാന്ത്രികവടി കൊണ്ടു
ശിലകളുടെ ചണ്ഡവാതങ്ങളെ നിശ്ശബ്ദമാക്കി,
നിനക്കു പറക്കുവാനല്ലേ,
മലകളെയവൾ ചങ്ങലയ്ക്കിട്ടു?
ചെമപ്പും കറുപ്പും
ചെമ്പും പൊന്നുമായ മലമ്പൂമ്പാറ്റേ,
ചിറകൊതുക്കി നീ പൂക്കൾക്കു മേലിരിക്കുന്നു,
ചിറകിളക്കി നീ വെയിലത്തു കളിയ്ക്കുന്നു,
ഒരു വെയിൽക്കതിരിന്മേൽ കോർത്തുകിടക്കുന്നു.
മുഗ്ധയായ നാട്ടുപൂമ്പാറ്റേ,
മലമ്പൂമ്പാറ്റേ,
ആരും ചായം തേച്ചതല്ല നിന്റെ നിറങ്ങൾ;
നിന്റെ പ്രാണനാണു നിന്റെ നിറങ്ങൾ;
എത്ര സ്വതന്ത്രമാണു, സുന്ദരമാണു,
വായുവിൽ, വെയിലിൽ, പൂക്കൾക്കു മേൽ
നിന്റെ ചിറകുകൾ!
റമോൺ ഹിമെനെഥ് മീട്ടട്ടെ,
തന്റെ വീണ നിനക്കായി.

1915


Friday, June 22, 2012

റൂമി - ആധികളുടെ പിടി വിടൂ...

File:Muhammadi 1570 love.jpg

വിവാഹമംഗളം


ഈ വിവാഹം ധന്യമാവട്ടെ,
നറുംപാലു പോലതു മധുരിക്കട്ടെ,
അതു വീഞ്ഞും ഹൽവയുമാകട്ടെ;
ഈ വിവാഹം നൽകട്ടെ,
ഈന്തപ്പനയെപ്പൊലെ പഴവും തണലും.
നിറയെച്ചിരിയാകട്ടെ, ഈ വിവാഹം,
പറുദീസയിലൊരുനാളുപോലെ
ഓരോ നാളും കഴിയട്ടെ;
അതു സഹാനുഭൂതിയുടെ ചിഹ്നമാവട്ടെ;
ഇവിടെയും ഇനി വരാനുള്ളിടത്തും
ആനന്ദത്തിന്റെ മുദ്രയുമാവട്ടെ,
ഈ വിവാഹത്തിനുണ്ടാവട്ടെ,
തെളിഞ്ഞ മുഖവും നല്ലൊരു പേരും.
നീലാകാശത്തു ചന്ദ്രനെപ്പോലെ
ഒരു ശുഭശകുനവും.
ഈ വിവാഹത്തിലാത്മാക്കൾ മേളിക്കുമ്പോൾ
വാക്കുകൾ നഷ്ടമാവുകയുമാണെനിക്ക്.


സന്ധ്യനേരത്ത്


സന്ധ്യനേരത്താകാശത്തൊരു ചന്ദ്രനാവിർഭവിച്ചു,
പിന്നെയതെന്നെത്തേടി മണ്ണിലിറങ്ങിവന്നു.
ഇരതേടുന്ന നേരത്തെ പ്രാപ്പിടിയനെപ്പോലെ
എന്നെയും റാഞ്ചിയെടുത്തതു മാനത്തേക്കു മടങ്ങി.
ഞാനെന്നെ നോക്കി, കണ്ടതേയില്ലയെന്നെ,
എന്റെയുടലതിലാത്മാവു പോലെ നേർമ്മയായി;
നവഗ്രഹങ്ങൾ മറഞ്ഞുപോയതാ ചന്ദ്രനിൽ,
എന്റെയുണ്മയുടെ നൗക മുങ്ങിത്താണതും ,

ആ കടലിൽ.



ആധികളുടെ പിടി വിടൂ...

ആധികളുടെ പിടി വിടൂ,
ഹൃദയം ശരിക്കും തെളിയട്ടെ,
തന്നിൽ പതിയ്ക്കുന്നതു പിടിച്ചുവയ്ക്കാത്ത
കണ്ണാടിയുടെ മുഖം പോലെ.
തെളിഞ്ഞ കണ്ണാടിയാണു
നിങ്ങൾക്കു വേണ്ടതെങ്കിൽ,
നിങ്ങളെത്തന്നെ നോക്കൂ,
കണ്ണാടി കാട്ടിത്തരുന്ന
നാണമറ്റ നേരിനെക്കാണൂ.
വെള്ളോടു മിനുക്കി മിനുക്കി
കണ്ണാടി പോലെ തിളക്കാമെങ്കിൽ,
എത്ര മിനുക്കേണ്ടിവരും,
നിങ്ങളുടെ ഹൃദയത്തിന്റെ കണ്ണാടിയെ?
കണ്ണാടിയ്ക്കും ഹൃദയത്തിനും തമ്മിൽ
ഇങ്ങനെയൊരു വ്യത്യാസമേയുള്ളു:
ഹൃദയം രഹസ്യങ്ങളൊളിപ്പിക്കുമെന്ന്,
കണ്ണാടിയതു ചെയ്യില്ലെന്ന്.



രോഗിയും വൈദ്യനും

ഗുരുവിനെ വിശ്വാസത്തിലെടുക്കൂ,
നിങ്ങളുടെ വ്രണമവന്റെ കത്തിയ്ക്കു വച്ചുകൊടുക്കൂ.
അതാകെ ഈച്ചകൾ പൊതിഞ്ഞിരിക്കുന്നുവല്ലോ:
നിങ്ങളുടേതെന്നു നിങ്ങൾ കരുതുന്നതിനോടു
നിങ്ങൾക്കുള്ള മമതകൾ.
ഈച്ചകളെ ആട്ടിയകറ്റട്ടെ ഗുരു,
അതിന്മേലവൻ മരുന്നു വച്ചുകെട്ടട്ടെ.
തല തിരിയ്ക്കുകയുമരുതു നിങ്ങൾ;
വച്ചുകെട്ടിയേടത്തേക്കു തന്നെ നോക്കിയിരിക്കൂ.
അതു വഴിയത്രേ,
വെളിച്ചം നിങ്ങളിലേക്കു കടക്കുന്നതും.
ഒരു നിമിഷനേരത്തേക്കു പോലും നിങ്ങൾക്കു തോന്നുകയുമരുത്,
നിങ്ങൾ സ്വയം സുഖപ്പെടുത്തുകയാണെന്ന്.



link to image


Thursday, June 21, 2012

ബോദ്‌ലെയെർ - കടലും മനുഷ്യനും

Fishermen_at_Sea_-_Google_Art_Project

സ്വതന്ത്രനായ മനുഷ്യാ, കടലിനെ നീയെന്നും സ്നേഹിക്കും!
കടൽ നിന്റെ കണ്ണാടി; നിന്റെയാത്മാവിനെ നീ കാണുന്നു,
അതിലനവരതമുരുണ്ടുമറിയുന്ന കൊടുംതിരക്കോളിൽ.
അതുപോലെ കടുത്തൊരു കയമാണു നിന്റെ മനസ്സും.

നിന്റെ പ്രതിബിംബത്തിന്റെ മാറിലേക്കെടുത്തുചാടാൻ,
കൈകളും കണ്ണുകളും കൊണ്ടതിനെപ്പുണരാൻ നിനക്കിഷ്ടം;
കടലിന്റെ കിരാതഗർജ്ജനം കേട്ടുനിൽക്കെച്ചിലനേരം
നിന്റെ ഹൃദയമതിന്റെ നീറുന്ന താളവും മറന്നുപോകുന്നു.

ഇരുണ്ടവരാണിരുവരും, അത്രയും മനസ്സു തുറക്കാത്തവരും;
മനുഷ്യാ, നിന്റെയാഴങ്ങളിലേക്കാരു കുഴിച്ചിറങ്ങിയിരിക്കുന്നു?
കടലേ, നിന്റെ കയങ്ങളിലൊളിപ്പിച്ച രത്നങ്ങളാരു കണ്ടിരിക്കുന്നു?
അത്ര ശുഷ്കാന്തിയോടെ രഹസ്യങ്ങൾ നിങ്ങൾ സൂക്ഷിക്കുന്നു!

എന്നിട്ടുമെത്ര യുഗങ്ങളായി നിങ്ങളന്യോന്യം മല്ലുപിടിക്കുന്നു,
ഒരു കുറ്റബോധവുമില്ലാതെ, ഒരു കണ്ണീരലിവുമില്ലാതെ!
അത്രയുമാസക്തരാണു നിങ്ങൾ, മരണത്തിൽ, സംഹാരത്തിൽ.
ആജന്മവൈരികളേ, കഠിനഹൃദയരായ സഹോദരങ്ങളേ!


(പാപത്തിന്റെ പൂക്കൾ-14)


L'Homme et la mer

Homme libre, toujours tu chériras la mer!
La mer est ton miroir; tu contemples ton âme
Dans le déroulement infini de sa lame,
Et ton esprit n'est pas un gouffre moins amer.

Tu te plais à plonger au sein de ton image;
Tu l'embrasses des yeux et des bras, et ton coeur
Se distrait quelquefois de sa propre rumeur
Au bruit de cette plainte indomptable et sauvage.

Vous êtes tous les deux ténébreux et discrets:
Homme, nul n'a sondé le fond de tes abîmes;
Ô mer, nul ne connaît tes richesses intimes,
Tant vous êtes jaloux de garder vos secrets!

Et cependant voilà des siècles innombrables
Que vous vous combattez sans pitié ni remords,
Tellement vous aimez le carnage et la mort,
Ô lutteurs éternels, ô frères implacables!

Charles Baudelaire

Man and the Sea

Free man, you will always cherish the sea!
The sea is your mirror; you contemplate your soul
In the infinite unrolling of its billows;
Your mind is an abyss that is no less bitter.

You like to plunge into the bosom of your image;
You embrace it with eyes and arms, and your heart
Is distracted at times from its own clamoring
By the sound of this plaint, wild and untamable.

Both of you are gloomy and reticent:
Man, no one has sounded the depths of your being;
O Sea, no person knows your most hidden riches,
So zealously do you keep your secrets!

Yet for countless ages you have fought each other
Without pity, without remorse,
So fiercely do you love carnage and death,
O eternal fighters, implacable brothers!

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Man and the Sea

Free man, you'll always love the sea — for this,
That it's a mirror, where you see your soul
In its eternal waves that chafe and roll;
Nor is your soul less bitter an abyss.

in your reflected image there to merge,
You love to dive, its eyes and limbs to match.
Sometimes your heart forgets its own, to catch
The rhythm of that wild and tameless dirge.

The two of you are shadowy, deep, and wide.
Man! None has ever plummeted your floor —
Sea! None has ever known what wealth you store —
Both are so jealous of the things you hide!

Yet age on age is ended, or begins,
While you without remorse or pity fight.
So much in death and carnage you delight,
Eternal wrestlers! Unrelenting twins!

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


link to image


Wednesday, June 20, 2012

ഹീനേ - അതേ പഴയ സ്വപ്നം തന്നെ...

Heinrich_Heine_by_Wilhelm_Krauskopf

അതേ പഴയ സ്വപ്നം തന്നെ ഞാനിന്നു വീണ്ടും കണ്ടു:
അതൊരു മേയ്മാസരാത്രിയായിരുന്നു,
ഒരു നാരകമരത്തിനടിയിൽ നാമിരിക്കുന്നു,
ദൃഢാനുരാഗം നാമന്യോന്യം പ്രതിജ്ഞ ചെയ്യുന്നു.

എന്തൊക്കെയാണയിടലുകൾ നമുക്കിടയിലന്നു നടന്നു,
അടക്കിച്ചിരികളും, അടുക്കിപ്പിടുത്തങ്ങളും;
എന്റെ പ്രതിജ്ഞ ഞാൻ മറക്കരുതെന്നതിനായി
എന്റെ കൈയിൽ നീയൊന്നു കടിക്കുകയും ചെയ്തു.

ദീപ്തനേത്രങ്ങൾ ചേർന്ന കാമുകീ,
പല്ലിനു മൂർച്ച കൂടിയ സുന്ദരീ,
ആണയിടുന്ന ഭാഗം നീ നന്നായിച്ചെയ്തു,
കടിച്ചതു പക്ഷേ,യല്പം കടുത്തും പോയി!


Tuesday, June 19, 2012

ഹീനേ - പ്രണയഗാനങ്ങൾ

File:The lovers.jpg


വിഷദിഗ്ധമാണെന്റെ ഗാനങ്ങൾ...


വിഷദിഗ്ധമാണെന്റെ ഗാനങ്ങൾ,
പറയൂ,അങ്ങനെയല്ലാതവയെങ്ങനെയാവാൻ?
എന്റെ ജീവിതത്തിന്റെ തെളിനീരിൽ
വിഷം കലർത്തിയതു നീയല്ലേ?

വിഷദിഗ്ധമാണെന്റെ ഗാനങ്ങൾ,
പറയൂ, അങ്ങനെയല്ലാതവയെങ്ങനെയാവാൻ?
ഒരു പാമ്പിൻ പുറ്റാണെന്റെ ഹൃദയം,
എന്റെ പ്രിയേ, അതിലൊന്നു നീയും.



മേയ് എന്ന വശ്യമായ മാസത്തിൽ...

മേയ് എന്ന വശ്യമായ മാസത്തിൽ,
പൂക്കളൊന്നാകെത്തുടക്കമിടുന്ന കാലം,
എന്റെ ഹൃദയത്തിൽ ഞാനറിഞ്ഞു,
പ്രണയമെന്നിൽ മുളപൊട്ടുന്നതും.

മേയ് എന്ന വശ്യമായ മാസത്തിൽ,
കിളികൾ പാടിത്തുടങ്ങുന്ന കാലം,
അവളോടു പറയുവാൻ ഞാൻ മുതിർന്നു,
എന്റെ ദാഹവുമെന്റെ മോഹവും.


link to image

Monday, June 18, 2012

ബോദ്‌ലെയെർ - ഒരു യക്ഷിയുടെ രൂപഭേദം

Jan Frans de Boever (Belgian, 1872–1949)


ചുടുന്ന കനലുകൾക്കു മേൽ പുളയുന്ന പാമ്പിനെപ്പോലെ,
മാർക്കച്ചയുടെ കനത്ത കവചത്തിനുള്ളിൽ മുലകളെ ഞെരിച്ചും,
തൊണ്ടിപ്പഴം പോലെ ചുവന്ന ചുണ്ടുകൾ വിടർത്തി
കസ്തൂരി മണക്കുന്ന വാക്കുകളന്നേരമവൾ പറഞ്ഞു:
“നനവൂറുന്നതാണെന്റെ ചുണ്ടുകൾ, നോക്കൂ, എനിക്കറിയും
മനഃസാക്ഷിക്കിഴവനെ കിടക്കയിലുറക്കിക്കിടത്തുന്ന വിദ്യയും;
ഏതു കണ്ണീരുമെന്റെ പോർമുലകളിൽ ഞാനൊപ്പിയെടുക്കും,
കിഴവന്മാരെക്കൊണ്ടു കുട്ടികളുടെ ചിരി ഞാൻ ചിരിപ്പിക്കും.
നഗ്നയായി കണ്മുന്നിലെന്നെക്കാണുന്നവന്നു ഞാനാവും,
ചന്ദ്രനും സൂര്യനും ആകാശത്തിലന്യനക്ഷത്രങ്ങളും!
കാമശാസ്ത്രവിദഗ്ധയാണു ഞാൻ, പ്രിയപണ്ഡിതാ:
മാരകമായ കരങ്ങളിലൊരുവനെ ഞാൻ ഞെരിക്കുമ്പോൾ,
കാതരയുമാസക്തയും, ദുർബലയും ബലിഷ്ഠയുമായി
ചുംബനങ്ങളുടെ ദംശനങ്ങൾക്കെന്റെ മാറിടം ഞാൻ വഴങ്ങുമ്പോൾ,
വികാരം കൊണ്ടു മൂർച്ഛിക്കുന്ന രണ്ടു മൃദൂപധാനങ്ങളിൽ
മാലാഖമാർ നിസ്സഹായരായെനിക്കടിയറവു പറയും!“

എന്നിൽ നിന്നസ്ഥിമജ്ജകളെല്ലമവളൂറ്റിയെടുത്തതില്പിന്നെ,
ഒരു പ്രണയചുംബനത്തിന്റെ മറുപടിയവൾക്കു കൊടുക്കാനായി
തളർച്ചയോടവൾക്കു നേർക്കു തിരിഞ്ഞുകിടക്കുമ്പോൾ കാണുന്നു,
ചലം പൊട്ടിയൊലിച്ചും, ഒട്ടിപ്പിടിച്ചുമൊരു വീർത്ത തോൽസഞ്ചി!
ഭീതി കൊണ്ടു മരവിച്ചു ഞാനെന്റെ കണ്ണുകളിറുക്കിയടച്ചു,
തെളിഞ്ഞ വെളിച്ചത്തിലേക്കു പിന്നെ ഞാൻ കണ്ണു തുറന്നപ്പോൾ
ഞാനരികിൽ കണ്ടതു തുടുത്തുകൊഴുത്തൊരു കളിപ്പാവയെയല്ല,
എന്റെ ജീവരക്തമൂറ്റി സ്വന്തം സിരകളിലൊഴുക്കിയവളെയല്ല,
ഒരെല്ലിൻകൂടത്തിന്റെ ശേഷിപ്പുകളെ; അതു വിറക്കൊണ്ടു ഞരങ്ങുന്നു,
കാറ്റിന്റെ രോഷം തട്ടിയുരുട്ടുന്നൊരു കാറ്റുകാട്ടിയെപ്പോലെ,
മഞ്ഞുകാറ്റൂതുന്ന രാത്രിയിലൊരു തുരുമ്പിച്ച തൂണിൽ
ഇളകിയാടുന്ന പഴയൊരു ചൂണ്ടുപലക പോലെ.



Les Métamorphoses du vampire

La femme cependant, de sa bouche de fraise,
En se tordant ainsi qu'un serpent sur la braise,
Et pétrissant ses seins sur le fer de son busc,
Laissait couler ces mots tout imprégnés de musc:
— «Moi, j'ai la lèvre humide, et je sais la science
De perdre au fond d'un lit l'antique conscience.
Je sèche tous les pleurs sur mes seins triomphants,
Et fais rire les vieux du rire des enfants.
Je remplace, pour qui me voit nue et sans voiles,
La lune, le soleil, le ciel et les étoiles!
Je suis, mon cher savant, si docte aux voluptés,
Lorsque j'étouffe un homme en mes bras redoutés,
Ou lorsque j'abandonne aux morsures mon buste,
Timide et libertine, et fragile et robuste,
Que sur ces matelas qui se pâment d'émoi,
Les anges impuissants se damneraient pour moi!»

Quand elle eut de mes os sucé toute la moelle,
Et que languissamment je me tournai vers elle
Pour lui rendre un baiser d'amour, je ne vis plus
Qu'une outre aux flancs gluants, toute pleine de pus!
Je fermai les deux yeux, dans ma froide épouvante,
Et quand je les rouvris à la clarté vivante,
À mes côtés, au lieu du mannequin puissant
Qui semblait avoir fait provision de sang,
Tremblaient confusément des débris de squelette,
Qui d'eux-mêmes rendaient le cri d'une girouette
Ou d'une enseigne, au bout d'une tringle de fer,
Que balance le vent pendant les nuits d'hiver.

Charles Baudelaire

The Vampire's Metamorphoses

The woman meanwhile, twisting like a snake
On hot coals and kneading her breasts against the steel
Of her corset, from her mouth red as strawberries
Let flow these words impregnated with musk:
— "I, I have moist lips, and I know the art
Of losing old Conscience in the depths of a bed.
I dry all tears on my triumphant breasts
And make old men laugh with the laughter of children.
I replace, for him who sees me nude, without veils,
The moon, the sun, the stars and the heavens!
I am, my dear scholar, so learned in pleasure
That when I smother a man in my fearful arms,
Or when, timid and licentious, frail and robust,
I yield my bosom to biting kisses
On those two soft cushions which swoon with emotion,
The powerless angels would damn themselves for me!"

When she had sucked out all the marrow from my bones
And I languidly turned toward her
To give back an amorous kiss, I saw no more
Than a wine-skin with gluey sides, all full of pus!
Frozen with terror, I closed both my eyes,
And when I opened them to the bright light,
At my side, instead of the robust manikin
Who seemed to have laid in a store of blood,
There quivered confusedly a heap of old bones,
Which of themselves gave forth the cry of a weather-cock
Or of a sign on the end of an iron rod
That the wind swings to and fro on a winter night.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

The Metamorphoses of the Vampire

The crimson-fruited mouth that I desired —
While, like a snake on coals, she twinged and twired,
Kneading her breasts against her creaking busk —
Let fall those words impregnated with musk,
— "My lips are humid: by my learned science,
All conscience, in my bed, becomes compliance.
My breasts, triumphant, staunch all tears; for me
Old men, like little children, laugh with glee.
For those who see me naked, I replace
Sun, moon, the sky, and all the stars in space.
I am so skilled, dear sage, in arts of pleasure,
That, when with man my deadly arms I measure,
Or to his teeth and kisses yield my bust,
Timid yet lustful, fragile, yet robust,
On sheets that swoon with passion — you might see
Impotent angels damn themselves for me."

When of my marrow she had sucked each bone
And, languishing, I turned with loving moan
To kiss her in return, with overplus,
She seemed a swollen wineskin, full of pus.
I shut my eyes with horror at the sight,
But when I opened them, in the clear light,
I saw, instead of the great swollen doll
That, bloated with my lifeblood, used to loll,
The debris of a skeleton, assembling
With shrill squawks of a weathercock, lie trembling,
Or sounds, with which the howling winds commingle,
Of an old Inn-sign on a rusty tringle.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


Sunday, June 17, 2012

ഹീനേ - പറുദീസയിലെനിക്കു തെല്ലും വിശ്വാസമില്ല...

Gottlieb_Gassen_-_Heinrich_Heine

പറുദീസയിലെനിക്കു തെല്ലും വിശ്വാസമില്ല,
ഉപദേശിയതിനെച്ചൊല്ലി വാചാലനാവട്ടെ;
എനിക്കിന്നു വിശ്വാസം നിന്റെ കണ്ണുകളെ മാത്രം,
അവയാണെനിയ്ക്കെന്റെ സ്വർഗ്ഗീയദീപങ്ങൾ.

മുകളിലൊരു ദൈവത്തിലെനിക്കു വിശ്വാസമില്ല,
ഉപദേശിയുടെ വണക്കങ്ങളദ്ദേഹത്തിനു കിട്ടട്ടെ;
എനിക്കിന്നു വിശ്വാസം നിന്റെ ഹൃദയത്തെ മാത്രം,
അതല്ലാതൊരു ദൈവവുമെനിക്കു വേണ്ട.

പിശാചുക്കളിലെനിക്കൊട്ടും വിശ്വാസമില്ല,
നരകത്തിലും, നരകത്തിന്റെ ആഭിചാരത്തിലും;
എനിക്കിന്നു വിശ്വാസം നിന്റെ കണ്ണുകളെ മാത്രം,
നിന്റെ പൈശാചഹൃദയത്തെ മാത്രം.


link to image


ബോദ്‌ലെയെർ - ധ്യാനം

Giovanni_Fattori

ഇനിയൊന്നടങ്ങൂ, ശോകമേ, നിന്റെ നൈരാശ്യമടക്കിവയ്ക്കൂ,
രാത്രിയ്ക്കായാർത്തിപ്പെട്ടതല്ലേ നീ? അതിതാ, വന്നിറങ്ങുകയായി;
ചിലർക്കു ശാന്തിയും ചിലർക്കാധികളും വാഗ്ദാനം ചെയ്തുകൊ-
ണ്ടന്ധകാരത്തിന്റെ പടുത കൊണ്ടതു നഗരത്തെ മൂടുകയായി.

വിശന്ന മൃഗങ്ങൾ പോലെ മ്ളേച്ഛരായ മനുഷ്യപ്പറ്റം
ഉഗ്രപീഡക,നാനന്ദത്തിന്റെ നിർദ്ദയപ്രഹരങ്ങൾക്കു കീഴിൽ
നശ്വരസുഖങ്ങളുടെ പാടത്തു നിന്നവർ കുറ്റബോധങ്ങൾ കൊയ്തെടുക്കട്ടെ,
ശോകമേ, കൈ പിടിയ്ക്കൂ, ഇവിടെ നിന്നു വഴി മാറിപ്പോവുക നാം.

നോക്കൂ, ആകാശത്തിന്റെ മട്ടുപ്പാവിൽ നിന്നു താഴേക്കു നോക്കുന്നു,
പിഞ്ഞിയ, പഴകിയ മേലുടുപ്പുകളുമണിഞ്ഞു പൊയ്പ്പോയ വർഷങ്ങൾ;
തെളിഞ്ഞ മന്ദഹാസവുമായി കയങ്ങളിൽ നിന്നു നഷ്ടബോധമുയരുന്നു.

ഒരു കമാനത്തിന്റെ ചുവട്ടിൽ അസ്തമയസൂര്യനുറക്കമായി.
കിഴക്കു നിന്നു പടിഞ്ഞാറേക്കു വലിച്ചിടുന്ന ശവക്കോടി പോലെ
കേൾക്കൂ, പ്രിയേ, മൃദുപാദപതനത്തോടെ രാത്രി വന്നെത്തുന്നതും.


Recueillement

Sois sage, ô ma Douleur, et tiens-toi plus tranquille.
Tu réclamais le Soir; il descend; le voici:
Une atmosphère obscure enveloppe la ville,
Aux uns portant la paix, aux autres le souci.

Pendant que des mortels la multitude vile,
Sous le fouet du Plaisir, ce bourreau sans merci,
Va cueillir des remords dans la fête servile,
Ma Douleur, donne-moi la main; viens par ici,

Loin d'eux. Vois se pencher les défuntes Années,
Sur les balcons du ciel, en robes surannées;
Surgir du fond des eaux le Regret souriant;

Le soleil moribond s'endormir sous une arche,
Et, comme un long linceul traînant à l'Orient,
Entends, ma chère, entends la douce Nuit qui marche.

Charles Baudelaire

Meditation

Be quiet and more discreet, O my Grief.
You cried out for the Evening; even now it falls:
A gloomy atmosphere envelops the city,
Bringing peace to some, anxiety to others.

While the vulgar herd of mortals, under the scourge
Of Pleasure, that merciless torturer,
Goes to gather remorse in the servile festival,
My Grief, give me your hand; come this way

Far from them. See the dead years in old-fashioned gowns
Lean over the balconies of heaven;
Smiling Regret rise from the depths of the waters;

The dying Sun fall asleep beneath an arch, and
Listen, darling, to the soft footfalls of the Night
That trails off to the East like a long winding-sheet.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Meditation

Be good, my Sorrow: hush now: settle down.
You sighed for dusk, and now it comes: look there!
A denser atmosphere obscures the town,
To some restoring peace, to others care.

While the lewd multitude, like hungry beasts,
By pleasure scourged (no thug so fierce as he!)
Go forth to seek remorse among their feasts —
Come, take my hand; escape from them with me.

From balconies of sky, around us yet,
Lean the dead years in fashions that have ceased.
Out of the depth of waters smiles Regret.

The sun sinks moribund beneath an arch,
And like a long shroud rustling from the East,
Hark, Love, the gentle Night is on the march.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


link to image


Saturday, June 16, 2012

ചെസ്വാ മിവോഷ് - അച്ഛൻ വായനമുറിയിൽ

LucasCranachtheElderCuspinian


വീതിയേറിയ നെറ്റിത്തടം; കൂടിപ്പിണഞ്ഞ മുടിയ്ക്കു മേൽ
ജനാലയിലൂടൊരു വെയിൽക്കതിർ വന്നു വീഴുന്നു.
തന്റെ മുന്നിൽ കൂറ്റനൊരു ഗ്രന്ഥം തുറന്നു വയ്ക്കുമ്പോൾ
അച്ഛനങ്ങനെയൊരു പൊൻതൂവൽക്കിരീടമണിയുന്നു.

ഒരൈന്ദ്രജാലികന്റേതു പോലെ കളമിട്ടതാണദ്ദേഹത്തിന്റെ നീളൻകുപ്പായം.
മൃദുവായി, മൃദുവായി മന്ത്രങ്ങളദ്ദേഹമുരുവിടുന്നു.
ദൈവമിന്ദ്രജാലം പഠിപ്പിച്ചവനേ അറിയൂ,
ആ ഗ്രന്ഥത്തിൽ മറഞ്ഞുകിടക്കുന്ന അത്ഭുതങ്ങളെന്തൊക്കെയെന്നും.

.


link to image


Friday, June 15, 2012

അന്തോണിയോ മച്ചാദോ - ദൃഷ്ടാന്തകഥ

File:Rocking horse fly.jpg

ഒരിക്കലൊരിടത്തൊരു കുട്ടിയുണ്ടായിരുന്നു,
അവനൊരു മരക്കുതിരയെ സ്വപ്നം കണ്ടു.
പിന്നെയവൻ കണ്ണു തുറന്നപ്പോൾ
മരക്കുതിര പൊയ്പ്പോയിരുന്നു.
പിന്നെയുമവൻ സ്വപ്നം കണ്ടു,
ഒരു കൊച്ചുവെള്ളക്കുതിരയെ;
അതിന്റെ കുഞ്ചിരോമത്തിലവൻ കടന്നുപിടിച്ചു...
ഇനി നീയെങ്ങനെ പോവുമെന്നൊന്നു നോക്കട്ടെ!
പിടി കിട്ടിയതും അവൻ ഉറക്കം ഞെട്ടി.
അവൻ കൈ മുറുക്കിപ്പിടിച്ചിരുന്നു;
വെള്ളക്കുതിര പൊയ്പ്പോയിരുന്നു!
കുട്ടിയ്ക്കു ചിന്ത തുടങ്ങി,
സ്വപ്നത്തിൽ കാണുന്ന കുതിര
യഥാർത്ഥത്തിൽ യഥാർത്ഥമല്ലെന്ന് അവനോർത്തു.
അതിനാൽ പിന്നെയവൻ സ്വപ്നം കാണാനും പോയില്ല.
പിൽക്കാലം കുട്ടി യുവാവായി,
യുവാവു പ്രണയത്തിലായി.
അവൻ കാമുകിയോടു ചോദിക്കും:
നീ ശരിക്കുമുള്ളതോ, അതോ അല്ലയോ?
യുവാവു വൃദ്ധനായപ്പോൾ
അയാളോർത്തു: ഇതൊക്കെയും സ്വപ്നം:
സ്വപ്നത്തിൽ കണ്ട മരക്കുതിര,
യഥാർത്ഥമെന്നു തോന്നിയ കുതിരയും.
പിന്നെയൊടുവിൽ മരണം വന്നപ്പോൾ
വൃദ്ധൻ തന്റെ ഹൃദയത്തോടു ചോദിച്ചു:
“നീയും സ്വപ്നമാണോ?”
ആരറിഞ്ഞു, അയാൾ ഉറക്കമുണർന്നുകാണും!



link to image


Thursday, June 14, 2012

ചെസ്വാ മിവോഷ് - ചിത്രങ്ങൾ

File:The "Triumph of Achilles" fresco, in Corfu Achilleion.jpg


തുറന്ന പുസ്തകം. ചിറകു പതറുന്ന നിശാശലഭം;
പൊടി പാറ്റിപ്പായുന്ന തേരിനു മേലതു പാറിനിൽക്കുന്നു.
തൊടുമ്പോൾ പൊൻപൊടി വിതറിക്കൊണ്ടതു പതിക്കുന്നു,
ഒരു നഗരത്തെയുപരോധിക്കുന്ന യവനസേനയ്ക്കു മേൽ.

കുതിച്ചുപായുന്ന തേരിനു പിന്നിൽ ഒരു വീരനെയവർ വലിച്ചിഴയ്ക്കുന്നു.
കരിങ്കല്പലകകളിൽ അവന്റെ തല ചെന്നിടിയ്ക്കുന്നു.
ഒരു കൈയുടെ പ്രഹരത്താൽ താളിലമർന്ന ശലഭം
ആ വീരന്റെയുടലിനു മേൽ ചിറകിളക്കിക്കൊണ്ടു ചാവുന്നു.

ഇവിടെ മേഘങ്ങളുരുണ്ടുകൂടുന്നു, ഇടി മുഴങ്ങുന്നു,
പാറക്കെട്ടുകൾക്കിടയിലൂടെ കപ്പലുകൾ പുറംകടലിലേക്കു നീങ്ങുന്നു.
കരയിൽ മൂരികൾ നുകം വച്ച പിടലി താഴ്ത്തുന്നു,
നഗ്നനായ ഒരു മനുഷ്യൻ നിലമുഴുന്നു.


link to image


ബോദ്‌ലെയെർ - വിഷം


മദിരയുടെ ലഹരിയിലേതറയ്ക്കുന്ന മടയും
നമ്മുടെ കണ്ണുകളിലതിശയങ്ങളുടെ ഖനിയാകും;
മേഘാവൃതമായ മാനത്തു സൂര്യാസ്തമയത്തിലെന്നപോലെ
പുകഞ്ഞുയരുന്ന സൗവർണ്ണദീപ്തിയിൽ
ഐതിഹാസികരാജമണ്ഡപങ്ങൾ നമ്മൾ കാണും.
അവീൻസ്വപ്നങ്ങളനന്തതയെ വിപുലമാക്കും,
പരിധികളെ അളവുകൾക്കപ്പുറത്തേക്കു വലിച്ചുനീട്ടും,
കാലത്തെ ദീർഘിപ്പിക്കും, പ്രഹർഷങ്ങളിലേക്കു കുഴിച്ചിറങ്ങും,
ഇരുണ്ട പരമാനന്ദങ്ങൾ ചെടിക്കുവോളം ചെലുത്തി
സുഖാലസ്യത്തിന്റെ കയത്തിലാത്മാവിനെ മുക്കിത്താഴ്ത്തും.
ഇതൊന്നുമൊന്നുമല്ല നിന്റെ കണ്മഷിയുടെ വിഷത്തിനു മുന്നിൽ;
എന്റെയാത്മാവിന്റെ നൌക കമരുന്ന പച്ചത്തടാകങ്ങൾ നിന്റെ കണ്ണുകൾ...
നെടുവീർപ്പു കുടിച്ചു ദാഹനിവൃത്തി വരുത്താനെന്റെ സ്വപ്നങ്ങളവിടെയെത്തുന്നു.
അതിലും വീര്യമേറിയതത്രേ, നിന്റെയുമിനീരു, ബാലേ,
അതെന്റെയാത്മാവിനെ ദംശിക്കുന്നു, അതിനെ വിഭ്രാന്തമാക്കുന്നു,
കുറ്റബോധങ്ങളറ്റ വിസ്മൃതിയിലേക്കതിനെത്തള്ളിയിടുന്നു,
പിന്നെ മരണത്തിന്റെ കരയിലേക്കതിനെച്ചുഴറ്റിയെറിയുന്നു.



(പാപത്തിന്റെ പൂക്കൾ-49)

Le Poison

Le vin sait revêtir le plus sordide bouge
D'un luxe miraculeux,
Et fait surgir plus d'un portique fabuleux
Dans l'or de sa vapeur rouge,
Comme un soleil couchant dans un ciel nébuleux.

L'opium agrandit ce qui n'a pas de bornes,
Allonge l'illimité,
Approfondit le temps, creuse la volupté,
Et de plaisirs noirs et mornes
Remplit l'âme au delà de sa capacité.

Tout cela ne vaut pas le poison qui découle
De tes yeux, de tes yeux verts,
Lacs où mon âme tremble et se voit à l'envers...
Mes songes viennent en foule
Pour se désaltérer à ces gouffres amers.

Tout cela ne vaut pas le terrible prodige
De ta salive qui mord,
Qui plonge dans l'oubli mon âme sans remords,
Et charriant le vertige,
La roule défaillante aux rives de la mort!

Charles Baudelaire

Poison

Wine knows how to adorn the most sordid hovel
With marvelous luxury
And make more than one fabulous portal appear
In the gold of its red mist
Like a sun setting in a cloudy sky.

Opium magnifies that which is limitless,
Lengthens the unlimited,
Makes time deeper, hollows out voluptuousness,
And with dark, gloomy pleasures
Fills the soul beyond its capacity.

All that is not equal to the poison which flows
From your eyes, from your green eyes,
Lakes where my soul trembles and sees its evil side...
My dreams come in multitude
To slake their thirst in those bitter gulfs.

All that is not equal to the awful wonder
Of your biting saliva,
Charged with madness, that plunges my remorseless soul
Into oblivion
And rolls it in a swoon to the shores of death.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Poisons

Wine can conceal a sordid room
In rich, miraculous disguise,
And make such porticoes arise
Out of its flushed and crimson fume
As makes the sunset in the skies.

Opium the infinite enlarges,
And lengthens all that is past measure.
It deepens time, and digs its treasure,
With sad, black raptures it o'ercharges
The soul, and surfeits it with pleasure.

Neither are worth the drug so strong
That you distil from your green eyes,
Lakes where I see my soul capsize
Head downwards: and where, in one throng,
I slake my dreams, and quench my sighs.

But to your spittle these seem naught —
It stings and burns. It steeps my thought
And spirit in oblivious gloom,
And, in its dizzy onrush caught,
Dashes it on the shores of doom.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)

link to image


Wednesday, June 13, 2012

ഹീനേ - പനിനീർപ്പൂക്കളിത്ര വിളർത്തതെന്തേ?


പനിനീർപ്പൂക്കളിത്ര വിളർത്തതെന്തേ?
ഹാ,പറയൂ, എന്റെ പ്രിയനേ, പറയൂ.
പച്ചപ്പുൽപ്പരപ്പിൽ നീലിച്ച വയലറ്റുക-
ളിത്രയും മൌനികളാവാനുമെന്തേ?

ഇത്രയും ശോകം കനത്ത സ്വരത്തിൽ
മാനത്തു വാനമ്പാടി പാടാനെന്തേ,
കാശിത്തുമ്പച്ചെടികളിൽ നിന്നും
വാടിയ പൂവിന്റെ മണമുയരാനെന്തേ?

പാടത്തിനു മേൽ വെയിലു വീഴുന്ന-
തിത്ര തണുത്തും വിളറിയുമാവാനെന്തേ?
മണ്ണൊരു ശവമാടം പോലെ
ശൂന്യവും ത്യക്തവുമാവാനെന്തേ?

ഞാനിത്ര ദുഃഖിതയാവാനെന്തേ?
എന്റെ പ്രിയനൊന്നു മിണ്ടില്ലേ?
ഹാ, പറയൂ, എന്റെ പ്രാണനും പ്രാണനേ,
നീയെന്നെ കൈവെടിഞ്ഞതെന്തേ?


Tuesday, June 12, 2012

ചെസ്വാ മിവോഷ് - ഒരു സ്ഖലിതം

File:Wenceslas Hollar - Peasants' dance, after Teniers.jpg



ഞാൻ കരുതി: ഒടുവിൽ മരിക്കാൻ പഠിക്കുന്നതിനുള്ള
തയാറെടുപ്പുകൾ മാത്രമാണിതൊക്കെയെന്ന്.
ഞാൻ കരുതി: പ്രഭാതങ്ങൾ, അസ്തമയങ്ങൾ,
മേപ്പിൾ മരത്തിനടിയിലെ പുല്പരപ്പിൽ
റാസ്പ്ബെറികൾ തലയിണയാക്കി,
അടിയുടുപ്പുകളില്ലാതെ മയങ്ങുന്ന ലാറ,
ആ നേരം അരുവിയിൽ മേലു കഴുകുന്ന
ആഹ്ളാദവാനായ ഫിലോൺ.
പ്രഭാതങ്ങൾ, വർഷങ്ങൾ.
ഓരോ വീഞ്ഞുഗ്ളാസ്സും, ലാറയും കടലും കരയും
ഒരേയുന്നത്തിലേക്കു നമ്മെ അടുപ്പിക്കുകയാണെന്ന്,
ആ ഉന്നം വച്ചുവേണം നാമതൊക്കെ ഉപയോഗപ്പെടുത്താനെന്ന്.


പക്ഷേ എന്റെ തെരുവിലെ ഒരു തളർവാതക്കാരൻ,
-കസേരയിലിരുത്തിയാണ്‌
തണലത്തു നിന്നു വെയിലത്തേക്കും,
വെയിലത്തു നിന്നു തണലത്തേക്കും അയാളെ മാറ്റുക-
ഒരു പൂച്ചയെ, ഒരിലയെ, ഒരു കാറിന്റെ തകിടിനെ നോക്കി
അയാൾ തന്നെത്താൻ പിറുപിറുക്കുന്നു:
“മനോഹരമായ കാലം, മനോഹരമായ കാലം.”


അതു സത്യം. കാലം കാലമായിരിക്കുന്നിടത്തോളം കാലം
നമുക്കു കിട്ടിയതു മനോഹരമായ കാലം തന്നെ.
1957



ലാറ /ഫിലോൺ - പതിനെട്ടാം നൂറ്റാണ്ടിലെ പ്രസിദ്ധ പോളിഷ് കവിയായ എഫ്. കാർപിൻസ്കിയുടെ കവിതയിലെ കാമുകനും കാമുകിയും.


link to image


ഒലാവ് എഛ് ഹോഗ് - ചാമ്പൽത്തൊട്ടി കുടയുമ്പോൾ

Gustav_Wentzel-Vinterlandskap_OPL

പുഴപ്പെണ്ണ്‌


തെളിഞ്ഞ വസന്തകാലരാത്രികളിൽ
ബിർച്ചുമരങ്ങളിൽ
മരനീരിരച്ചുയരുമ്പോൾ
അവൾ മുടിയുലർത്തിയിടുന്നു
അവൾ പാടുന്നു
മലകൾക്കു മുന്നിൽ നിന്നവൾ
നൃത്തം വയ്ക്കുന്നു.
ഇപ്പോഴിതാ,
അവളുടെ ആട്ടവും പാട്ടുമൊക്കെ നിലച്ചു;
വെളുത്ത കൈകൾ കൊണ്ടവൾ പുണരുന്നു,
ഇരുമ്പു പോലെ വിളർത്ത പാറക്കെട്ടിനെ,
മഞ്ഞു പോലെ തണുത്ത,
വലിച്ചൂറ്റുന്ന,
ഒരു ദീർഘചുംബനത്തോടെ.



കടലോരത്ത്

അവൾ മറുപടിയൊന്നും പറഞ്ഞില്ല,
അവൾ നിങ്ങൾക്കു പുറംതിരിഞ്ഞതേയുള്ളു-
പിന്നെയവൾ പോവുകയും ചെയ്തു.
കാറ്റും മേഘങ്ങളും ഇരുളുന്ന കടലും പുറംതിരിഞ്ഞു,
കടലോരത്തെ കല്ലുകൾ മുങ്ങാങ്കുഴിയിട്ടു,
ഓരോ തുരുമ്പും ഓരോ തിരയും
മറ്റൊരു തീരം തേടിപ്പോവുകയും ചെയ്തു.


നേരമായി


റോക്കറ്റുകൾ
തല പൊക്കുന്നു,
ചന്ദ്രനെയും ചൊവ്വയെയുമുന്നം വയ്ക്കുന്നു.
നേരമായി,
നേരമായിക്കഴിഞ്ഞു,
നക്ഷത്രങ്ങൾക്കിടയിൽ
അവയുടെ വിഷം വിതറാൻ.



ചാമ്പൽത്തൊട്ടി കുടയുമ്പോൾ

വാതിൽ തുറന്നു പുറത്തേക്കിറങ്ങുമ്പോൾ
ഉറക്കമൊഴിഞ്ഞ ചില നക്ഷത്രങ്ങൾ മലകൾക്കു മേൽ.
വസന്തകാലവെളിച്ചത്തിൽ, പൈൻമരങ്ങൾക്കിടയിൽ
വിളർത്ത മഞ്ഞുപാളി മിന്നുന്നു.
ചാമ്പൽത്തൊട്ടി കുടയുമ്പോൾ
മഞ്ഞിൽ വീണു കനലുകൾ ചീറുന്നു.
നരച്ച കാറ്റിൽ ചാമ്പലിനൊപ്പം ചിതറുന്നു,
നുറുങ്ങിപ്പോയ സ്വപ്നങ്ങൾ.


link to image


Sunday, June 10, 2012

ഒലാവ് എഛ് ഹോഗ് - മഴ പെയ്യുമ്പോൾ ഓക്കുമരത്തിനടിയിൽ

File:Oseberg tapestry.JPG

മഴ പെയ്യുമ്പോൾ ഓക്കുമരത്തിനടിയിൽ


മഴ കൊള്ളരുതെന്നു വച്ചു മാത്രമല്ല,
വഴിയരികിലെ പഴയൊരോക്കുമരത്തിനടിയിൽ
ഞാൻ ചെന്നു നിന്നത്;
പടർന്ന മേലാപ്പിനടിയിൽ
സുരക്ഷിതനാണു ഞാനെന്നെനിക്കു തോന്നിയിരുന്നു,
ഒരു ജന്മാന്തരസൌഹൃദമാവണം
ഞങ്ങളെയവിടെ ഒരുമിപ്പിച്ചുനിർത്തിയതും,
നിശ്ശബ്ദരായി,
ഇലകളിൽ മഴയിറ്റുന്നതു കേട്ടും,
നിറം കെട്ട പകലിലേക്കു കണ്ണയച്ചും,
കാത്തും, അറിഞ്ഞും.
ലോകത്തിനു പ്രായമായിരിക്കുന്നു
- ഞങ്ങളോർക്കുന്നു-
ഞങ്ങൾക്കു പ്രായമാവുകയുമാണ്‌.
ഇന്നു ഞാൻ നിന്നു നനയുന്നു,
ഇലകൾ കൊഴിയുന്നു,
മുടിയിൽ വിരലോടുമ്പോൾ ഞാനറിയുന്നു,
പരുക്കൻ വായുവിൽ
ഒരു ചവർത്ത മണവും.



പുതിയ മേശവിരി

മേശ മേൽ പുത്തൻ മഞ്ഞവിരി,
വെടിപ്പായ വെള്ളക്കടലാസ്സും!
ഇത്രയും നല്ല വിരിയും
ഇത്രയും നല്ല കടലാസ്സുമുണ്ടായിരിക്കെ,
വാക്കുകളിവിടെയ്ക്കു വന്നുതന്നെയാവണം!
കടല്പരപ്പിൽ മഞ്ഞുറഞ്ഞുകഴിഞ്ഞു,
കിളികൾ ചേക്കയേറിക്കഴിഞ്ഞു.



ഡിസംബർ ചന്ദ്രൻ 1969

വെള്ളിയുറയിൽ
അവൻ വാളൊളിപ്പിക്കുന്നു.
തലപ്പിൽ ചോര പറ്റിയിരിക്കുന്നു.



പാവം

പാവം,
അതിനു പ്രണയത്തിന്റെ ബാധ!
കവിളത്തെ തുടുപ്പു നോക്കൂ,
മരിച്ച സ്വപ്നങ്ങൾ
കണ്ണുകളിൽ തിളങ്ങുന്നതു നോക്കൂ!
ബിർച്ചുമരത്തിനു പ്രായമേറുമ്പോൾ
അതിൽ ചുവന്ന പാടുകൾ വീഴും,
അതിനർത്ഥം,
‘വീഴ്ത്താറായി’ എന്നും.



ഞാനിവിടെ ജീവിക്കുന്നു

ഒരു തലമുറയിലേറെക്കാലമായി
ഞാനിവിടെ ജീവിക്കുന്നു.
കാറ്റും പായ കെട്ടിയ നക്ഷത്രങ്ങളുമായി
വർഷങ്ങളനേകം കടന്നുപോയിരിക്കുന്നു.
മരങ്ങളും പക്ഷികളുമിവിടെയുറപ്പിച്ചുകഴിഞ്ഞു,
എനിക്കായിട്ടുമില്ല.



മൂന്നു മഴവില്ലുകൾ

പാലത്തിനു മേൽ പാലം-
മൂന്നു മഴവില്ലുകൾ!
നാമെവിടെയ്ക്കു പോകണമെന്നാണു
നിന്റെ വിചാരം?

ആദ്യത്തേതു, സംശയിക്കേണ്ട,
പറുദീസയിലേക്കു തന്നെ;
പിന്നത്തേതുറഞ്ഞ മഞ്ഞിലേക്കും.

മൂന്നാമത്തേതോ?
അതീ വഴിയ്ക്കു വരുന്നു,
എന്റെയും നിന്റെയുമൊപ്പം,
ഉദ്യാനത്തിലേക്ക്.


link to image


Saturday, June 9, 2012

ഒലാവ് എഛ് ഹോഗ് - പുഴകൾ സന്ധിക്കുന്നു

N_Astrup-Martzmorgen

പുഴകൾ സന്ധിക്കുന്നു



അതാതിന്റെ മലകളിറങ്ങിവന്നു പുഴകൾ സന്ധിക്കുന്നു,
അന്യോന്യമവ കൈകൾ കോർക്കുന്നു,
അവയുടെ ചോരയും പാട്ടും തമ്മിൽ കലർത്തുന്നു.

അവയതാ, പോവുകയായി, ഒരേ മനസ്സോടെ, വർദ്ധിതവീര്യത്തോടെ,
കല്ലുകളിലിനിയധികം തടഞ്ഞുവീഴാതെയും:
കാലു നനയാതാരുമിനി ഞങ്ങളെക്കടന്നുപോകില്ലല്ലോ!




ഞാൻ ശോകമായിരുന്നു

ഞാൻ ശോകമായിരുന്നു,
ഒരു ഗുഹയ്ക്കുള്ളിൽ ഞാനൊളിച്ചു;
ഞാനഭിമാനമായിരുന്നു,
നക്ഷത്രങ്ങൾക്കപ്പുറം ഞാൻ പണിതു;
ഞാനിന്നു പണിയുന്നതരികിലൊരു മരത്തിൽ,
പുലരിയിൽ ഞാനുണരുമ്പോൾ
പൈൻമരമതിന്റെ സൂചിയിലയിൽ
പൊൻനൂലു കോർക്കുന്നു.




വസന്തം കടൽക്കരെ

ഉഴുത പാടത്തു നിന്നു
നീലച്ചുരുളുകളായാവി പൊങ്ങുന്നു,
കടലോരത്തിനു നിറം പച്ചയാ-
ണീയാണ്ടും.
നിഴലു വീണ ചരിവുകളിൽ
എന്റെ ശോകം മേഞ്ഞുനടക്കുന്നു,
കറുത്ത മഞ്ഞു വീണു
തരിശ്ശുകൾ കിതയ്ക്കുന്നു.




വസന്തം മലകളിൽ

ഹിമാനികളിന്നു നൃത്തം വയ്ക്കുന്നു,
വെയിലത്തു കലമാനുകളെപ്പോലെ;
പുഴ തിരക്കിട്ടു പായുന്നു,
മഞ്ഞുകാലത്തെയൊപ്പം കൂട്ടി.
പവിഴക്കാലിക്കുരുവി വന്നു കഴിഞ്ഞു,
ചരിവുകളിൽ പച്ചപ്പുല്ലും.




ശരല്ക്കാലമെത്തുമ്പോൾ

ശരല്ക്കാലമെത്തുമ്പോൾ
ശൈത്യമെത്തുമ്പോൾ,
സന്ധ്യകളിരുളടയുമ്പോൾ
തീയും കാഞ്ഞു ഞാനിരിക്കും,
ഒരു ഗാനവും മൂളി ഞാനിരിക്കും-
എന്റെ ശോകത്തെക്കെടുത്താതെയും,
സുഖസ്മൃതികളെയാവാഹിച്ചും.



link to image


Friday, June 8, 2012

ഒലാവ് എഛ് ഹോഗ് - നിന്നെയുന്നം വയ്ക്കുമ്പോൾ

 

File:Södra Savolax vapen.svg


ഒരു കളപ്പുരയുടെ കുലചിഹ്നം അമ്പും വില്ലും


ആർത്തി പൂണ്ട തുമ്പിൽ
എന്റെ മുനയിൽ മരണമുണ്ട്,
അമ്പു പാടുന്നു.

ഞാണിൽ നിന്നമ്പു
തൊടുത്തതു ഞാൻ,
വില്ലു വിറയുന്നു.

വില്ലു കുലച്ചതാര്‌,
ഈ കരുത്തൻ കൈ,
ഞാനല്ലാതെ?

കിളിയെ കണ്ടതാര്‌,
ഉന്നം നോക്കിയതാര്‌?
കണ്ണു ചോദിക്കുന്നു.

കൈ മുറുക്കിയതു ഞാൻ,
കണ്ണു തിരിച്ചതു ഞാൻ,
ഇച്ഛാശക്തി പറയുന്നു.

ഉന്നം പിടിയ്ക്കൂ- തൊടുക്കൂ!
കൊല്ലുന്നതെന്റെ വിഷം,
വേട്ടക്കാരന്റെ ആവേശം മന്ത്രിക്കുന്നു.

ആ കിളി എന്റേത്,
ഞാനതിനെ പലപ്പോഴും കണ്ടിരിക്കുന്നു,
സ്വപ്നമോർമ്മിപ്പിക്കുന്നു.

കിളി മറഞ്ഞും കഴിഞ്ഞു,
കാതരമായ ചിറകുകളിൽ
സൂര്യനിറങ്ങാത്ത കാട്ടിൽ.



നിന്നെയുന്നം വയ്ക്കുമ്പോൾ

അമ്പിനുന്നത്തിൽ കൊള്ളണമെങ്കിൽ
അതു വളഞ്ഞ വഴിയേ പോകരുത്.
നല്ല വില്ലാളി പക്ഷേ കാറ്റും ദൂരവും പരിഗണിയ്ക്കും.
അതിനാൽ നിന്നെയുന്നം വയ്ച്ചമ്പോൾ
ഞാനുന്നം നോക്കിയതൊന്നുയരത്തിൽ.



കൂട്ട്

നിനക്കേറ്റവുമിഷ്ടം
കാറ്റിനോടു മിണ്ടാൻ,
അവനെ കൂട്ടിനു കിട്ടാൻ.

അല്ലെങ്കിൽ, മരങ്ങൾ,
അടുപ്പം കാട്ടുന്ന,
സ്ഥിരചിത്തരായ,
ജ്ഞാനികളായ മരങ്ങൾ.

ഇനിയെന്നെ കൂട്ടിനു
കിട്ടിയാലോ?
നിനക്കു പ്രേതങ്ങളെ
നല്ല പരിചയമാണെന്നതു
നന്നായി.



മഞ്ഞുകാലം മറന്നുപോയി

മഞ്ഞുകാലം മറന്നുപോയി,
മലകളിൽ വെളുത്ത പശുക്കളെ;
പച്ചപ്പുൽച്ചരിവുകളിൽ മേയുകയാണവ.
കഠിനമാണു പക്ഷേ,
വസന്തകാലസൂര്യനും, പുല്ലും.
നാളു ചെല്ലുന്തോറും
പശുക്കൾ മെലിയുകയാണ്‌.

 


Thursday, June 7, 2012

ഒലാവ് എഛ് ഹോഗ് - ജനാലയ്ക്കൽ നിന്ന വലിയ ആപ്പിൾമരം ഞാൻ മുറിച്ചുവീഴ്ത്തി

File:Småstubb.jpg

ജനാലയ്ക്കൽ നിന്ന വലിയ ആപ്പിൾമരം ഞാൻ മുറിച്ചുവീഴ്ത്തി.
ഒന്നാമതതു കാഴ്ച മറയ്ക്കുകയായിരുന്നു,
വേനലിലും പൂമുഖത്തിരുളു വീഴുകയായിരുന്നു,
തന്നെയുമല്ല, ആ തരം ആപ്പിളുകൾ
മൊത്തക്കച്ചവടക്കാർക്കു വേണ്ടെന്നുമായിരുന്നു.
എന്റെ അച്ഛൻ എന്തു പറയുമായിരുന്നുവെന്നു
ഞാൻ ആലോചിക്കായ്കയില്ല,
ആ ആപ്പിൾമരത്തെ അച്ഛനിഷ്ടമായിരുന്നു.
എന്നിട്ടും ഞാനതു മുറിച്ചുവീഴ്ത്തി.

ഇപ്പോൾ കുറേക്കൂടി വെട്ടവും വെളിച്ചവുമുണ്ട്,
കടലിലേക്കെനിയ്ക്കു നോട്ടം കിട്ടുന്നുണ്ട്,
കൂടുതലയൽക്കാർക്കു മേൽ കണ്ണു വയ്ക്കാനെനിക്കാവുന്നുണ്ട്,
വീടിനിപ്പോൾ നല്ല കാഴ്ച കിട്ടുന്നുണ്ട്,
തനിയ്ക്കുള്ളതതു മുമ്പത്തേതിലും കൂടുതലായി
വിളിച്ചുകാണിയ്ക്കുന്നുമുണ്ട്.

തുറന്നു പറയാനിഷ്ടമില്ലെങ്കിലും ഞാൻ പറയട്ടെ,
ആപ്പിൾമരം പോയതിൽ എനിക്കു നഷ്ടബോധം തോന്നുന്നു.
കാര്യങ്ങൾ പഴയപടിയാകാത്തപോലെ.
അവൻ നല്ല മറവു തന്നിരുന്നു,
നല്ല തണലു തന്നിരുന്നു,
അവന്റെ ചില്ലകൾക്കിടയിലൂടെ
തീൻമേശയിലേക്കു സൂര്യനൊളിഞ്ഞുനോക്കിയിരുന്നു,
പല രാത്രികളിലും
കാറ്റു പിടിച്ച ഇലകൾക്കു കാതോർത്തു ഞാൻ കിടന്നിരിക്കുന്നു.
ആപ്പിൾപ്പഴങ്ങളോ-
വസന്തകാലത്തവയെക്കാൾ കേമം വേറെയില്ല,
ആ വാസനിക്കുന്ന രുചിയുമൊക്കെയായി.
അതിന്റെ കുറ്റി കാണുമ്പോഴൊക്കെ
എന്റെ മനസ്സു നോവുന്നു:
അതൊന്നടങ്ങുമ്പോൾ
ഞാനതു വെട്ടിക്കീറി വിറകാക്കും.


link to image


ഒലാവ് എഛ് ഹോഗ് - ഒറ്റപ്പൈൻ


കുന്നുമ്പുറത്തു കയറിനിന്നു വിളിച്ചുകൂവരുത്


കുന്നുമ്പുറത്തങ്ങനെ കയറിനിന്നു
വിളിച്ചുകൂവരുത്.
അതെ,
നിങ്ങൾ പറയുന്നതു സത്യം തന്നെ
എന്നു സമ്മതിക്കുന്നു.
അതിനിത്രയും
ഒച്ചയും ബഹളവും വേണോ?
ആ കുന്നിനുള്ളിലേക്കു കയറൂ,
അതു നിങ്ങളുടെ പണിയാലയാക്കൂ,
അവിടെ നിങ്ങളുടെ ഊത്താല പണിയൂ,
അവിടെ നിങ്ങളുടെ ഇരുമ്പു പഴുപ്പിക്കൂ,
കൂടം കൊണ്ടടിയ്ക്കുമ്പോൾ പാടുകയും ചെയ്യൂ!
ഞങ്ങളതു കേട്ടോളാം,
നിങ്ങളവിടെയുണ്ടെന്നു ഞങ്ങളറിയുകയും ചെയ്തോളാം.


നിങ്ങളെപ്പോലൊരു മനുഷ്യജീവിയാണയാളും


നിങ്ങൾക്കയാളെ ബഹുമാനമാണ്‌,
നിങ്ങൾക്കയാളെ മനസ്സിലാകാതിരിക്കുന്നിടത്തോളം കാലം,
എന്താണയാളുടെ ഉന്നമെന്നു
നിങ്ങൾക്കു പിടി കിട്ടാതിരിക്കുന്നിടത്തോളം കാലം.
അതറിഞ്ഞു കഴിഞ്ഞാൽ
നിങ്ങളുടെ ബഹുമാനത്തിനവസാനവുമായി.
നിങ്ങളെപ്പോലൊരു
മനുഷ്യജീവിയാണയാളും.
ഒരു മയിൽപ്പൂവനാവാൻ
വഴിയുണ്ടോയെന്നു നോക്കുകയാണയാളും.


ഒറ്റപ്പൈൻ


ഒരുപാടിടമുണ്ടിവിടെ,
നീണ്ടുനിവർന്നു നിൽക്കാനും
മുടി പറത്തി നിൽക്കാനും
നിനക്കു കഴിയുന്നുമുണ്ടിവിടെ.

പക്ഷേ,
ഒറ്റനില്പാണു നിന്റേത്.
കൊടുങ്കാറ്റുകൾ വരുമ്പോൾ
ആരുമുണ്ടാവില്ല,
നിനക്കൊന്നു ചായാൻ.


Wednesday, June 6, 2012

ഒലാവ് എഛ് ഹോഗ് - ഒരേ കടലിലല്ല നമ്മുടെ പ്രയാണം


സത്യം


സത്യം
ഒരു നാണക്കാരൻ പക്ഷിയാണ്‌,
കാലത്തിനു പുറത്തു പറക്കുന്ന
ഒരു ആനറാഞ്ചൻ:
ചിലപ്പോൾ മുമ്പേ,
ചിലപ്പോൾ പിമ്പേ.
ചിലർ പറയുന്നു,
അങ്ങനെയൊന്നില്ലെന്ന്,
അവളെ കണ്ടവരാവട്ടെ
ഒന്നും പറയുന്നുമില്ല.
ഇണങ്ങിയ കിളിയാണു സത്യമെന്ന്
ഞാൻ കരുതിയിട്ടേയില്ല,
ഇനിയങ്ങനെയാണെങ്കിൽ
നിങ്ങൾക്കവളുടെ തൂവലുകൾ മാടിയൊതുക്കാം,
നിങ്ങളെ ഭയന്നവളൊരു കോണിൽപ്പോയിരിക്കില്ല,
കൂമന്റെ തുറുകണ്ണുമായി നിങ്ങൾക്കു നേരേ നഖം നീട്ടില്ല.
വേറേ ചിലർ പറയുന്നു,
സത്യം ഒരു തണുത്ത കത്തിയലകാണെന്ന്,
യിന്നും യാങ്ങുമാണെന്ന്,
പുല്ലിനിടയിലെ പാമ്പാണെന്ന്,
താനാണുയരത്തിലെന്നു കഴുകനു തോന്നുന്ന നേരം
കുതിച്ചുയരുന്ന പൊടിക്കുരുവിയാണെന്ന്.
മരിച്ച സത്യത്തെയും
ഞാൻ കണ്ടിരിക്കുന്നു:
കണ്ണുകൾ വെറുങ്ങലിച്ച മുയലിന്റേതു പോലെ.



ഒരേ കടലിലല്ല നമ്മുടെ പ്രയാണം

ഒരേ കടലിലല്ല നമ്മുടെ പ്രയാണം,
അങ്ങനെയാണെന്നു തോന്നിയാലും.
എന്റെ കപ്പൽത്തട്ടിൽ കൂറ്റൻ തടികൾ, ഉരുക്ക്,
മണലും സിമന്റും ഭാരങ്ങൾ.
എന്റെ വളവര ജലം തൊടുന്നു,
വളരെപ്പതുക്കെയാണെന്റെ ഗതി,
തിരക്കുത്തിനെ നേർത്തും
മൂടൽമഞ്ഞിൽ ഞരങ്ങിയും.
നീയൊഴുകുന്നതൊരു കടലാസ്സുവഞ്ചിയിൽ,
നിന്റെ നീലിച്ച വഞ്ചിപ്പായ നിറയ്ക്കാൻ സ്വപ്നങ്ങൾ,
കാറ്റു വളരെ സൌമ്യം,
തിരകളൊതുങ്ങിയതും.


Tuesday, June 5, 2012

ഒലാവ് എഛ് ഹോഗ് - ഇലക്കുടിലുകളും മഞ്ഞുവീടുകളും


ഈ കവിതകളിൽ
വലിയ കാര്യമുണ്ടെന്നൊന്നും
ഞാൻ പറയില്ല,
ചിട്ടയൊന്നുമില്ലാതെ
അടുക്കിവച്ച ചില വാക്കുകൾ മാത്രം;
എന്നാൽക്കൂടി
ഇങ്ങനെയൊന്നുണ്ടാക്കുന്നത്
നല്ലതാണെന്നാണ്‌ എന്റെ തോന്നൽ;
എങ്കിൽ അല്പനേരത്തേക്കെങ്കിലും
വീടു പോലൊന്നെനിക്കുണ്ടായല്ലോ.
ചെറുപ്പത്തിൽ നാം പണിതിരുന്ന
ഇലക്കുടിലുകളെയാണ്‌
എനിക്കോർമ്മ വരുന്നത്:
നാമതിനുള്ളിൽ ഇഴഞ്ഞുകേറിയിരുന്നു,
മഴ പെയ്യുന്നതും കാതോർത്തു കേട്ടിരുന്നു,
ഏകാന്തത നാമറിഞ്ഞിരുന്നു,
മൂക്കിൻതുമ്പത്തും മുടിയിലും
വെള്ളമിറ്റിയിരുന്നു-
അതല്ലെങ്കിൽ
ക്രിസ്തുമസ് കാലത്തെ മഞ്ഞുവീടുകളെ:
നാമതിനുള്ളിലിഴഞ്ഞുകേറി,
ചാക്കുതുണി കൊണ്ടു വാതിൽ മൂടിയിരുന്നു,
തണുക്കുന്ന സന്ധ്യകളിൽ
മെഴുകുതിരിയും കത്തിച്ചുവച്ചു നാമിരുന്നിരുന്നു.


Monday, June 4, 2012

ഒലാവ് എഛ് ഹോഗ് - നിങ്ങൾക്കിത്രയുമായാൽ മതി

Dainsyng


മുരത്ത പാറയിൽ
തപ്പിത്തടയുന്ന വേരല്ല,
മുളയല്ല, തൈയല്ല,
കൊടുങ്കാറ്റിലിടറാതെ നിൽക്കുന്ന
തായ്ത്തടിയല്ല,
എളിമയുള്ള ചില്ലയല്ല,
കാതലല്ല,
മഞ്ഞു കൊള്ളുന്ന തൊലിയല്ല,
ഇരച്ചുകേറുന്ന നീരല്ല,
വളർച്ചയുടെ ഊറ്റമല്ല,
കനിയല്ല, കുരുവല്ല,
ഒച്ചയനക്കമില്ലാതെ
മേലാപ്പു പണിയുന്ന
ഇലയുമല്ല-
ഞെളിഞ്ഞു നിൽക്കുന്ന
പൂവായാൽ മതി നിങ്ങൾക്ക്.


Sunday, June 3, 2012

ഒലാവ് എഛ്. ഹോഗ് - പാർക്കർ പേനയിൽ



മുൾച്ചെടി


റോസ്സാപ്പൂക്കളെക്കുറിച്ചേറെപ്പാട്ടുകളായിരിക്കുന്നു;
മുള്ളുകളെക്കുറിച്ചാണെനിയ്ക്കു പാടേണ്ടത്,
-പിന്നെ വേരുകളെക്കുറിച്ചും,
ഒരു മെലിഞ്ഞ പെൺകുട്ടിയുടെ കൈ പോലെ
പാറയിലള്ളിപ്പിടിക്കുന്ന വേരുകളെക്കുറിച്ച്.



കണ്ണാടി


ചെറുപ്പത്തിൽ കൊല്ലപ്പുരയുടെ ജനാലച്ചില്ലിൽ
ഞാനെന്നെത്തന്നെ നോക്കിനിൽക്കാറുണ്ടായിരുന്നു.
ദൈവത്തിന്റെ കണ്ണാടിയിൽ
ഹൃദയം തന്നെത്തന്നെ കാണുകയാണ്‌.
പുകഞ്ഞതാണ്‌, ആ കണ്ണാടിയും.



ഞാനുണരുമ്പോൾ


ഞാനുണരുമ്പോൾ
ഒരു കരിങ്കാക്ക
എന്റെ ഹൃദയം കൊത്തിവലിയ്ക്കുന്നു.
ഇനി ഞാനുണരുമ്പോളൊരിക്കലും കാണില്ലേ,
കടലും നക്ഷത്രങ്ങളും, കാടും രാത്രിയും,
കിളി പാടുന്ന പുലരിയും?



പാർക്കർ പേനയിൽ


പാർക്കർ പേനയിൽ എത്ര കവിതകൾ കിടക്കുന്നു,
ഒരു കിലോമീറ്റർ അങ്ങനെതന്നെ,
മഷിക്കുപ്പിയിൽ വേറെയും കിടക്കുന്നു,
മൈലുകൾ, മൈലുകൾ.
കടലാസുകൾ തപാലിൽ വരുന്നുണ്ട്,
പിന്നെയുമുണ്ടെഴുതി നിറ്യ്ക്കാനായി,
ബില്ലുകൾ, പരസ്യങ്ങൾ, ഫാറങ്ങൾ.
ഭാവിയെ ഞാൻ ആത്മവിശ്വാസത്തോടെ എതിരേൽക്കുന്നു.



Saturday, June 2, 2012

ഒലാവ് എഛ്. ഹോഗ് - ഒരു പഴയ കവി ആധുനികനാവാൻ നോക്കുന്നു


ഒരു വാക്ക്


Dessin d'herbe noir et blanc.jpg

ഒരു വാക്ക്
-തണുത്ത പുഴയിൽ
ഒരു കല്ല്.
ഒരു കല്ലു കൂടി-
കല്ലുകളിനിയും വേണം,
എനിയ്ക്കക്കര കടക്കാൻ.



ചുമര്‌

പഴയ കല്ലുകൾ പടുത്തു
നല്ലൊരു ചുമരുണ്ടാക്കാവുന്നതേയുള്ളു,
അവ നന്നായടുക്കണമെന്നേയുള്ളു,
അവ നിരപ്പു ചേരണമെന്നേയുള്ളു.
പക്ഷേയവ നന്നായി ചെത്തിയെടുത്തതാവണമെന്നില്ല,
നിരപ്പൊത്തതാവണമെന്നില്ല,
പഴയ ചാന്തും കുമ്മായവും
അതിൽ പറ്റിപ്പിടിച്ചിരുപ്പുമുണ്ടാവാം.
അതിനെക്കാൾ ഭേദം,
പുതിയ കല്ലു വെട്ടിയെടുക്കുക,
നിങ്ങളുടെ ഇഷ്ടത്തിനു മിനുക്കിയെടുക്കുക,
എങ്കിലതിന്റെ കെട്ടു നന്നാവും,
കാണാനും ഭംഗിയാവും.
ഇപ്പോൾ നിങ്ങൾക്കുറച്ചൊരു ചുമരായി,
നിങ്ങൾക്കു പറയാം, അതു നിങ്ങളുടേതെന്നും.


The Jungle Cat (Felis chaus)...223.jpg
പൂച്ച

കളപ്പുരമുറ്റത്തു
പൂച്ചയിരുപ്പുണ്ടാവും,
നിങ്ങൾ കടന്നുവരുമ്പോൾ;
അവനോടെന്തെങ്കിലുമൊന്നു
മിണ്ടുക,
ഈ കളപ്പുരയിലവനേ അറിയൂ,
ഇന്നതിന്നതൊക്കെയെന്ന്.



പുഴ പൊങ്ങുമ്പോൾ

PSM V25 D025 Beaver dam.jpg

പുഴ പൊങ്ങുമ്പോൾ
മീൻ കരയില്ല.
പാവം ബീവർക്കിഴവനു പക്ഷേ,
തന്റെ പുരകളെയോർത്തു വേവലാതി.



വാൾ

ഉറയൂരിയാൽ
വാളറുക്കും,
ഒന്നുമില്ലെങ്കിൽ
-വായുവിനെ.



അമ്പും വെടിയുണ്ടയും

അമ്പു വെടിയുണ്ടയെക്കാൾ മുമ്പ്.
അതിനാലാണ്‌ അമ്പിനെയെനിക്കിഷ്ടം.
വെടിയുണ്ട കുറേ മൈലു പോകും.
അതിന്റെ വെടിയ്ക്കൽ പക്ഷേ, ഭയാനകം.
അമ്പിനൊരു പുഞ്ചിരിയേയുള്ളു.



ഒരു പഴയ കവി ആധുനികനാവാൻ നോക്കുന്നു

ആൾക്കുമൊരു പൂതി തോന്നി,
ഈ പുതിയ പൊയ്ക്കാലുകളൊന്നു വച്ചുനോക്കിയാലെന്തെന്ന്.
ആളതിന്മേൽ കയറിനിന്നു,
കൊക്കിനെപ്പോലെ വേച്ചുനടന്നു.
എന്തു പറയാൻ! എത്രയകലേക്കിപ്പോൾ നോട്ടമെത്തുന്നു.
അയൽക്കാരന്റെ ആലയിൽ ആടെത്രയുണ്ടെന്നു കണക്കുമെടുക്കാം.



Friday, June 1, 2012

ഒലാവ് എഛ്. ഹോഗ് - കുതിരകളും തെണ്ടികളും


കുതിരകളും തെണ്ടികളും


കുതിരകളും തെണ്ടികളും നോക്കിനടക്കുന്നത്
വഴിവക്കിലെ വെള്ളപ്പാത്തികൾ.
പെട്രോൾ പമ്പുകൾ കൊണ്ട്
അവർക്കെന്തു കാര്യം?



വിചിത്രമത്സ്യം

ആളുകളെ വിശ്വസിക്കാനോ?
എന്തുതരം വിചിത്രമത്സ്യങ്ങളാണവരെന്നു
നിങ്ങൾ കാണാൻ പോകുന്നതേയുള്ളു,
ഒരു സമയം പച്ച,
ഒരു സമയം കറുപ്പ്,
ഒരു സമയം നീല-
അവരങ്ങനെ നിറം മാറുന്നത്
വെളിച്ചവും പുഴത്തടവും
ഒഴുക്കും കൊണ്ടാണെന്നാണു പറയാറും.


ഞാൻ പൊന്തിയൊഴുകുകയാണ്‌


ഞാൻ പൊന്തിയൊഴുകുകയാണ്‌,
കാറ്റും തിരകളും
എന്നെ ആട്ടിപ്പായിക്കുകയാണ്‌,
ഒരു തടിക്കഷണത്തിൽ
പൊത്തിപ്പിടിച്ചിരിക്കുകയാണു ഞാൻ,
അതിൽ കൊത്തുപണികളുണ്ടെന്നതിൽ
അഭിമാനിയുമാണു ഞാൻ.


ഒലാവ് എഛ്. ഹോഗ് - ഒഫീലിയ



ദൈനന്ദിനജീവിതം



വൻകൊടുങ്കാറ്റുകൾ
നിങ്ങൾ പിന്നിലാക്കിക്കഴിഞ്ഞു.
അന്നു നിങ്ങൾ ചോദിച്ചില്ല,
എന്തിനാണു നിങ്ങൾ ജനിച്ചതെന്ന്,
എവിടെ നിന്നാണു നിങ്ങൾ വന്നതെന്ന്,
എവിടെയ്ക്കാണു നിങ്ങൾ പോകുന്നതെന്ന്.
നിങ്ങളതിൽ പെട്ടുപോയെന്നേയുള്ളു,
ആ കൊടുങ്കാറ്റിൽ, തീയിൽ.
ദൈനന്ദിനജീവിതവുമായിക്കഴിയാനും സാദ്ധ്യമാണ്‌,
ഉരുളക്കിഴങ്ങിനു നനച്ചും,
ഇല കോതിയും,
വിറകു വെട്ടിക്കൊണ്ടുവന്നും.
ഈ ലോകത്തു തന്നെ ആലോചിക്കാനെന്തൊക്കെക്കിടക്കുന്നു,
ഒരു ജീവിതം തന്നെ അതിനു മതിയാവുകയുമില്ല.
പണി കഴിഞ്ഞാൽ നിങ്ങൾക്കു പന്നിയിറച്ചി പൊരിക്കാം,
ചൈനീസ് കവിതകൾ വായിക്കാം.
വീരന്മാർ ട്രോയിയിൽ യുദ്ധം ചെയ്യട്ടെ,
ലെയെർട്ടീസ് എന്ന കിഴവൻ
മുൾക്കാടുകൾ വെട്ടിനടന്നതേയുള്ളു,
അത്തിമരങ്ങൾക്കു തടമെടുത്തതേയുള്ളു.



ലെയെർട്ടീസ് - യുളീസസിന്റെ അച്ഛൻ; ട്രോയിയുദ്ധം നടക്കുന്ന കാലത്ത് അദ്ദേഹം തന്റെ ഗ്രാമത്തിൽ കൃഷിപ്പണികളുമായി കഴിയുകയായിരുന്നു.

File:John Everett Millais - Ophelia - Google Art Project.jpg
ഒഫീലിയ


നീയൊരു പ്രഹേളികയുമല്ല, ഒഫീലിയ,
ഒരു ജീവിതത്തിലും ഒരു ഹൃദയത്തിലും കൊള്ളുന്നത്ര കടംകഥ മാത്രം.
ഇത്ര വാശി പിടിച്ചതും കെട്ടുപിണഞ്ഞതുമാക്കണമോ ജീവിതം.
മരണവും ശോകവുമില്ലെങ്കിൽപ്പിന്നെവിടെപ്പോകും നാം?
ആടൂ, ഒഫീലിയാ, പാടൂ!
ചുറ്റും പനിനീർപ്പൂക്കൾ വിതറൂ,
ഒരി
രുട്ടുമുറിയിലേക്കു പോകൂ,
ഇതിലും സുഖമാണവിടെ,
പകലിത്ര കഠിനവുമല്ല.
ശോകത്തിന്റെ മുൾമുന തറയ്ക്കുമ്പോൾ
പാടൂ, ഒഫീലിയാ, ആടൂ!
കോട്ടയുടെ കിടങ്ങിൽ പനിനീർപ്പൂക്കളുമാണ്‌.




ഒഫീലിയ - ഹാംലെറ്റിന്റെ കാമുകി; ഒടുവിൽ ഭ്രാന്തിയായി, ജീവിതമെന്ന പ്രഹേളികയെക്കുറിച്ചുള്ള പാട്ടുകളും പാടി, പൂക്കൾ ചുറ്റും വിതറി, കോട്ടയിലെ കിടങ്ങിൽ വീണു മരിക്കുന്നു.


link to image