![]()
വിഷദിഗ്ധമാണെന്റെ ഗാനങ്ങൾ... 
 
വിഷദിഗ്ധമാണെന്റെ ഗാനങ്ങൾ,
പറയൂ,അങ്ങനെയല്ലാതവയെങ്ങനെയാവാൻ?
എന്റെ ജീവിതത്തിന്റെ തെളിനീരിൽ
വിഷം കലർത്തിയതു നീയല്ലേ?
വിഷദിഗ്ധമാണെന്റെ ഗാനങ്ങൾ,
പറയൂ, അങ്ങനെയല്ലാതവയെങ്ങനെയാവാൻ?
ഒരു പാമ്പിൻ പുറ്റാണെന്റെ ഹൃദയം,
എന്റെ പ്രിയേ, അതിലൊന്നു നീയും.
മേയ് എന്ന വശ്യമായ മാസത്തിൽ...
മേയ് എന്ന വശ്യമായ മാസത്തിൽ,
പൂക്കളൊന്നാകെത്തുടക്കമിടുന്ന കാലം,
എന്റെ ഹൃദയത്തിൽ ഞാനറിഞ്ഞു,
പ്രണയമെന്നിൽ മുളപൊട്ടുന്നതും.
മേയ് എന്ന വശ്യമായ മാസത്തിൽ,
കിളികൾ പാടിത്തുടങ്ങുന്ന കാലം,
അവളോടു പറയുവാൻ ഞാൻ മുതിർന്നു,
എന്റെ ദാഹവുമെന്റെ മോഹവും. 
 link to image 
 
No comments:
Post a Comment