ഒരിക്കൽ, ഒരിക്കൽ മാത്രമെന്റെ പ്രിയേ, സ്നേഹശീലേ,
നിന്റെ സ്നിഗ്ധമായ കൈയെന്റെ കൈ മേൽ നീ വച്ചു.
(എന്റെയാത്മാവിന്റെ നിഴലടഞ്ഞ പിൻപുറങ്ങളിൽ
ഇന്നുമതിന്റെയോർമ്മ വെളിച്ചം വീശി നിൽക്കുന്നു.)
രാത്രിയേറെക്കടന്നിരുന്നു; മാനത്തൊരു പതക്കം പോലെ
നിറഞ്ഞ ശരച്ചന്ദ്രൻ തെളിഞ്ഞുകത്തി നിന്നിരുന്നു.
ഉറങ്ങുന്ന നഗരത്തിനു മേലൊരു പുഴ പോലെ
രാത്രിയുടെ നിശബ്ദഗാംഭീര്യമൊഴുകിപ്പടർന്നിരുന്നു.
തെരുവുകളിലൂടെ, വീട്ടുപടികളിലൂടോരം ചേർന്നും
പൂച്ചകൾ നിശബ്ദപാദരായിക്കടന്നുപോയിരുന്നു;
ചെവികളെടുത്തുപിടിച്ചു, പരിചിതരായ പ്രേതങ്ങളെപ്പോലെ
ചിലനേരം നമുക്കവരകമ്പടി തന്നിരുന്നു.
പൊടുന്നനേ, ആ വിളർത്ത നിലാവെളിച്ചത്തിൽ,
നമ്മുടെയടുപ്പത്തിന്റെ സ്വാച്ഛന്ദ്യത്തിനിടയിൽ,
നിന്നിൽ നിന്നും, ദീപ്തിമത്തായ നിത്യാനന്ദമേ,
സ്പന്ദിക്കുന്ന സമൃദ്ധസംഗീതയന്ത്രമേ,
തെളിഞ്ഞ പുലരിയ്ക്കു മേൽ ധ്വനിക്കുന്ന ഭേരി പോലെ
അതുവരെ പ്രസന്നയായവളേ, നിന്നിൽ നിന്നും,
ഒരു ദീർഘനിശ്വാസം, ഒരു കാതരസ്വരം,
നിന്നിൽ നിന്നു തെറിച്ചുവീഴുന്നതു ഞാൻ കേട്ടു.
വളർച്ച മുട്ടിയ വികൃതയായൊരു പെൺകുഞ്ഞിനെപ്പോലെ,
കുടുംബത്തിനെന്നും നാണക്കേടായവൾ,
അതിനാലന്യരുടെ കണ്ണുകൾക്കു പാത്രമാവാതെ
രഹസ്യമായൊരു നിലവറയിൽ വളർത്തിയവളെപ്പോലെ.
പാവം മാലാഖ! ഒരപസ്വരം പോലവൾ പാടിയതിങ്ങനെ:
ഒരു നിശ്ചയവുമില്ലൊന്നിനുമീ ലോകത്തിലെന്ന്,
എത്രയൊക്കെ സമർഥമായൊളിപ്പിച്ചാലുമൊടുവിൽ
മനുഷ്യന്റെ സ്വാർത്ഥത തല നീട്ടുക തന്നെ ചെയ്യുമെന്ന്.
കഠിനനിയോഗമാണു സൌന്ദര്യവതിയായിരിക്കുകയെന്ന്,
നൃത്തം ചെയ്തബോധയായി തളർന്നു വീഴുമ്പോഴും
ചുണ്ടുകളിലൊരു പുഞ്ചിരി കെടാതെ സൂക്ഷിക്കുന്നവൾ,
തെരുവുനർത്തകിയുടെ കെട്ട തൊഴിലാണതെന്ന്.
വിഡ്ഢിത്തമാണു ഹൃദയങ്ങളിൽ വിശ്വാസമർപ്പിക്കുകയെന്ന്,
പ്രണയം തകരുമെന്ന്, സൌന്ദര്യം ദ്രവിക്കുമെന്ന്,
വിസ്മൃതിയൊടുവിലവയെ തന്റെ ഉന്തുവണ്ടിയിൽ കയറ്റി
നിത്യതയുടെ ചവറ്റുകൂനയിൽക്കൊണ്ടുപോയിത്തള്ളുമെന്ന്.
അതില്പിന്നെത്രനാളെനിക്കോർമ്മ വന്നിരിക്കുന്നുവെന്നോ,
ആ നിശ്ശബ്ദതയും,നിലാവിന്റെ മഹേന്ദ്രജാലവും;
ഹൃദയത്തിന്റെ കുമ്പസാരക്കൂട്ടിൽ വച്ചന്നു നീ മന്ത്രിച്ച
ഭയാനകവും ദാരുണവുമായ ആ രഹസ്യങ്ങളും.
(പാപത്തിന്റെ പൂക്കൾ - 45)
Confession
Une fois, une seule, aimable et douce femme,
À mon bras votre bras poli
S'appuya (sur le fond ténébreux de mon âme
Ce souvenir n'est point pâli);
II était tard; ainsi qu'une médaille neuve
La pleine lune s'étalait,
Et la solennité de la nuit, comme un fleuve,
Sur Paris dormant ruisselait.
Et le long des maisons, sous les portes cochères,
Des chats passaient furtivement
L'oreille au guet, ou bien, comme des ombres chères,
Nous accompagnaient lentement.
Tout à coup, au milieu de l'intimité libre
Eclose à la pâle clarté
De vous, riche et sonore instrument où ne vibre
Que la radieuse gaieté,
De vous, claire et joyeuse ainsi qu'une fanfare
Dans le matin étincelant
Une note plaintive, une note bizarre
S'échappa, tout en chancelant
Comme une enfant chétive, horrible, sombre, immonde,
Dont sa famille rougirait,
Et qu'elle aurait longtemps, pour la cacher au monde,
Dans un caveau mise au secret.
Pauvre ange, elle chantait, votre note criarde:
«Que rien ici-bas n'est certain,
Et que toujours, avec quelque soin qu'il se farde,
Se trahit l'égoïsme humain;
Que c'est un dur métier que d'être belle femme,
Et que c'est le travail banal
De la danseuse folle et froide qui se pâme
Dans son sourire machinal;
Que bâtir sur les coeurs est une chose sotte;
Que tout craque, amour et beauté,
Jusqu'à ce que l'Oubli les jette dans sa hotte
Pour les rendre à l'Eternité!»
J'ai souvent évoqué cette lune enchantée,
Ce silence et cette langueur,
Et cette confidence horrible chuchotée
Au confessionnal du coeur.
— Charles Baudelaire
Confession
One time, once only, sweet, amiable woman,
On my arm your smooth arm
Rested (on the tenebrous background of my soul
That memory is not faded);
It was late; like a newly struck medal
The full moon spread its rays,
And the solemnity of the night streamed
Like a river over sleeping Paris.
And along the houses, under the porte-cocheres,
Cats passed by furtively,
With ears pricked up, or else, like beloved shades,
Slowly escorted us.
Suddenly, in the midst of that frank intimacy
Born in the pale moonlight,
From you, sonorous, rich instrument which vibrates
Only with radiant gaiety,
From you, clear and joyful as a fanfare
In the glistening morning light,
A plaintive note, a bizarre note
Escaped, faltering
Like a puny, filthy, sullen, horrible child,
Who would make his family blush,
And whom they have hidden for a long time
In a secret cellar.
Poor angel, it sang, your discordant note:
"That naught is certain here below,
That always, though it paint its face with utmost care
Man's selfishness reveals itself,
That it's a hard calling to be a lovely woman,
And that it is the banal task
Of the cold and silly danseuse who faints away
With a mechanical smile,
That to build on hearts is a foolish thing,
That all things break, love, and beauty,
Till Oblivion tosses them into his dosser
To give them back to Eternity!"
I've often evoked that enchanted moon,
The silence and the languidness,
And that horrible confidence whispered
In the heart's confessional.
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)
Confession
Once, and once only, kind and gentle lady,
Your polished arm on mine you placed
(Deep down within my spirit, dark and shady,
I keep the memory uneffaced).
A medal, newly-coined, of flashing silver,
The full moon shone. The night was old.
Its solemn grandeur, like a mighty river,
Through sleeping Paris softly rolled.
Along the streets, by courtyard doors, cats darted
And passed in furtive, noiseless flight
With cars pricked; or, like shades of friends departed,
Followed us slowly through the night.
Cutting this easy intimacy through,
That hatched from out that pearly light —
O rich resounding instrument, from you,
Who'd always thrilled with loud delight,
From you, till then as joyful as a peal
Of trumpets on a sparkling morn,
A cry so plaintive that it seemed unreal,
Was staggeringly torn.
Like some misborn, deformed, and monstrous kid
Who puts his family to the blush,
Whose presence in a cellar must be hid
And his existence in a hush!
Poor angel! that harsh note was meant to sing
"That nothing in this world is certain,
And human egotism is the thing
Which all existence serves to curtain.
That it's an irksome task to be a beauty,
A boring job one has to face —
Like frigid dancers, smiling as a duty
With hard, mechanical grimace:
That building upon hearts is idiotic:
All cracks, love, beauty, and fraternity
Until Oblivion puts them in his pocket
To pawn them on to old Eternity!"
I often have recalled that moon of magic,
That languid hush on quays and marts,
And then this confidence, so grim and tragic,
In the confessional of hearts.
— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952
No comments:
Post a Comment