വോൾട്ടെയറാശിച്ച പോലെ, സ്വന്തമുദ്യാനം പരിപാലിക്കുന്നവൻ.
ഭൂമിയിൽ സംഗീതമുണ്ടെന്നതിനാൽ തൃപ്തനായവൻ.
ഒരു പദനിഷ്പത്തി കണ്ടെത്തിയതിലാനന്ദം കൊള്ളുന്നവൻ.
ഒരു കാപ്പിക്കടയിലെ നിശ്ശബ്ദതയിൽ ചതുരംഗമാസ്വദിക്കുന്നവർ.
നിറവും രൂപവുമേതു വേണമെന്നു ധ്യാനിക്കുന്ന കുംഭാരൻ.
തനിക്കിഷ്ടപ്പെടാത്തതായാലും ഈ കവിതയ്ക്കച്ചു നിരത്തുന്നവൻ.
ഏതോ കവിതയുടെ ഒടുവിലത്തെ വരികളിലേക്കൊരുമിച്ചു വായിച്ചെത്തുന്ന സ്ത്രീപുരുഷന്മാർ.
ഉറങ്ങുന്നൊരു ജീവിയെ തലോടുന്നവൻ.
തന്നോടു ചെയ്ത പാതകത്തെ ന്യായീകരിക്കുന്നവൻ.
സ്റ്റീവൻസൺ ജീവിച്ചിരുന്നുവെന്നതിനു നന്ദി പറയുന്നവൻ.
അന്യരുടെ ഭാഗം ശരിയാവട്ടേയെന്നു വയ്ക്കുന്നവൻ.
ഈ ലോകത്തെ വീണ്ടെടുക്കുന്നതവർ, തങ്ങളറിയാതെ.
Friday, June 29, 2012
ബോർഹസ് - നീതിമാന്മാർ
Labels:
കവിത,
ബോര്‍ഹസ്,
വിവര്‍ത്തനം,
സ്പാനിഷ്
Subscribe to:
Post Comments (Atom)
No comments:
Post a Comment