ദീർഘദീർഘമായ പാതകൾ താണ്ടണമന്യർക്ക്
രാത്രി പോലിരുണ്ട കവികളിലെത്താൻ,
വഴിയിലാരാഞ്ഞാരാഞ്ഞു നടക്കണമവർക്ക്
പാടുന്നൊരാളെയെങ്ങാനും കണ്ടുവോയെന്ന്,
തന്ത്രികളിൽ വിരൽ വച്ചൊരാളെക്കണ്ടുവോയെന്ന്.
പെൺകുട്ടികൾക്കൊരാളോടും ചോദിക്കേണ്ടാ
പ്രതീകങ്ങളുടെ ലോകത്തേക്കുള്ള പാലമേതെന്ന്.
ഒരു പുഞ്ചിരി മതി, വെള്ളിക്കിണ്ണങ്ങൾക്കിടയിൽ
മുത്തുമണികൾ പൊട്ടിയുരുളുന്ന പോലെ.
അവരുടെ ജന്മങ്ങൾക്കു വാതിലുകൾ തുറക്കുന്നത്
കവിയിലേക്ക്, അതിൽപ്പിന്നെ ലോകത്തിലേക്ക്.
2 comments:
താങ്കളുടെ ബ്ലോഗ് ഈ ബൂലോകത്തെ ഒരു അനുഗ്രഹം തന്നെ...
നന്ദി ഒരുപാട്.
രാത്രി പോലിരുണ്ട കവികളിലെത്താൻ,
എഡൊ...മാഷേ കവികൾ വെളിച്ചം പരത്തുന്നവരാണു ...മനുഷ്യന്റെ ദുരിതങ്ങളിലും ദുഖങ്ങളീലും നോവുന്ന മനസുള്ള അവർ പ്രകാശം പരത്തുന്ന കവിതകൾ എഴുതുമ്പോൾ..
കവികൾ രാത്രിപോലിരുണ്ടതാണന്നു എവിടെന്നുള്ള കണ്ടിപിടുത്തമാണ്
Post a Comment