ചിലനേരമൊരു മനുഷ്യൻ
അത്താഴമേശയ്ക്കു പിന്നിൽ നിന്നെഴുന്നേറ്റു നിൽക്കുന്നു
വാതിൽ തുറന്നു പുറത്തേയ്ക്കു പോവുന്നു
ദൂരെ കിഴക്കൊരു ദേവാലയം തേടി
അയാൾ യാത്ര പോവുന്നു
പിന്നിൽ അയാളുടെ കുട്ടികൾ
മരണപ്പെട്ടവരുടെ പ്രാർത്ഥന ചൊല്ലുന്നു.
മറ്റൊരാൾ മരിക്കും വരെ
വീട്ടിൽത്തന്നെ കഴിയുന്നു
പിഞ്ഞാണങ്ങൾക്കും കോപ്പകൾക്കു-
മിടയിൽ കഴിയുന്നു
അതിനാൽ ലോകത്തേക്കിറങ്ങിപ്പോകുന്ന-
തയാളുടെ കുട്ടികൾ
അയാൾ മറന്നുപോയൊരു ദേവാലയവും തേടി.
II 19
3 comments:
മനോഹരമായ ..അതി നിഗൂഡമായ എന്തോ ഒന്ന്
ഈ കവിതയില്‍ ഉണ്ട് ...:)
ഇവിടെയൊരു മാടത്തക്കൂടുണ്ട് ഒന്ന് കണ്ടു നോക്കൂ
kavitha..
ഓരോ വരികളും അഞ്ജാതമായ ഏതോ വഴികളിലേക്ക് ഇറങ്ങിപ്പോയതുപോലെ....
മനസ്സില്‍ അനാഥമായ വീടും കണ്ടെടുക്കാപ്പെടാത്ത ദേവാലയവും ബാക്കി വച്ചുകൊണ്ട് ഒരു കവിത
Post a Comment