എല്ലാവരുമെന്നെ ഉപദേശിക്കുകയാണ്
വ്യായാമം ചെയ്യാൻ, ദേഹം നോക്കാൻ,
ഓടാൻ, നീന്താൻ, പറക്കാനും.
ഒക്കെ നല്ലതു തന്നെ.
എല്ലാവരുമെന്നെ ഉപദേശിക്കുകയാണ്
കുറച്ചു നാൾ വിശ്രമമെടുക്കാൻ,
അവരെനിക്കായി ഡോക്ടറെ തേടിപ്പിടിയ്ക്കുന്നു,
ചരിഞ്ഞൊരു രീതിയിൽ എന്നെ നോക്കുന്നു.
ഇതെന്താണിങ്ങനെ?
എല്ലാവരുമെന്നെ ഉപദേശിക്കുകയാണ്
ഒരു യാത്ര പോകാൻ,പോകാതിരിക്കാൻ,
മരിക്കാൻ, മരിക്കാതിരിക്കാനും.
അതെന്തുമാവട്ടെ.
എല്ലാവരും എന്റെ കുടലുകളിൽ
ചില പൊരുത്തക്കേടുകൾ കണ്ടെത്തുകയാണ് , എക്സ്-റേ ഫിലിം കണ്ട് അവർ ഞെട്ടുകയുമാണ് .
ഞാനതു സമ്മതിക്കുന്നില്ല.
കത്തിയും മുള്ളുമെടുത്ത്
എന്റെ കവിതയിൽ കുത്തിനോക്കുകയാണെല്ലാവരും,
ഒരീച്ചയെ അവർക്കു കിട്ടണം.
എനിക്കു പേടിയാവുന്നു.
എനിക്കു പേടിയാവുന്നു ഈ ലോകത്തെ,
തണുത്ത വെള്ളത്തെ, മരണത്തെ.
എല്ലാ മനുഷ്യരെയും പോലെയാണു ഞാൻ,
ക്ഷമ കെട്ടവൻ.
അതിനാൽ ഇനിയുള്ള ഹ്രസ്വായുസ്സിൽ
ഞാനവരെ ശ്രദ്ധിക്കാനേ പോകുന്നില്ല.
ഞാനെന്നെത്തന്നെ തുറന്ന് അവിടെയടച്ചിരിക്കാൻ പോകുന്നു,
എന്റെ ഏറ്റവും കടുത്ത, കുടിലനായ ശത്രുവിനോടൊപ്പം,
പാബ്ളോ നെരൂദയോടൊപ്പം.
3 comments:
Although not commenting on every posts I try to read all of them whenever I find some time. So happy to see your beautiful translations!
എന്റെ ഏറ്റവും കടുത്ത, കുടിലനായ ശത്രുവിനോടൊപ്പം,
പാബ്ളോ നെരൂദയോടൊപ്പം.
ഞാന്‍ നിനക്ക് നല്‍കും
നീല...........
ചൂരല്‍ക്കൊട്ടകള്‍ നിറയെ ഉമ്മകള്‍...
പാബ്ലോ നെരൂദാ.....
റില്‍ക്കെ....
ഈ ബ്ലോഗ് വെറും സക്ഷാല്‍ക്കാരമല്ല....
ഒരു ബ്ലോഗ് യുഗപ്പിരവി ഞാന്‍ ഇവിടെ കാണുന്നു.
http://malayalamresources.blogspot.com/
Post a Comment