ഓർമ്മ
ഗോതമ്പുപാടത്തിന്റെ നടുക്ക്
പാടലനിറമുള്ളൊരു പോപ്പിപ്പൂവു പോലെ,
പട്ടിലും പട്ടായി,
സർപ്പഗന്ധവുമായി.
പിന്നെയൊക്കെ
പൊൻനിറത്തിൽ
ഗോതമ്പുകതിരിന്റെ മൂർച്ച മാത്രം.
ഒരിക്കലല്ല,
അവിടെ ഞാൻ കുരുങ്ങിക്കിടന്നിരിക്കുന്നു,
ഒരു മെതിക്കാരിക്കരികെ,
ആകസ്മികരതിയുടെ ആപ്പിൾപ്പഴവുമായി,
മെതിച്ച കറ്റകളിൽ ശേഷിച്ചത്
ശുക്ളത്തിന്റെ ഗന്ധം,
നിലാവും.
(പകലിന്റെ കൈകൾ എന്ന സമാഹാരത്തിൽ നിന്ന്)
ചിത്രം -വാന്‍ ഗോഗ് - കൊയ്ത്തുകാരിയും ഗോതമ്പുകറ്റകളും
No comments:
Post a Comment