കുട്ടിയായിരിക്കുമ്പോഴേ അവൻ വീടു വിട്ടു.
പണ്ടേയവന്റെ കൈകൾക്കു കളികളും മടുത്തു.
അമ്മയച്ഛന്മാർ സംസാരിച്ചുസംസാരിച്ചിരിക്കുമ്പോൾ
ഇരുളടഞ്ഞ യാത്രാമൊഴി പോലവനവരെപ്പിരിഞ്ഞു.
അലയുന്ന സഞ്ചാരിയായപ്പോളവനോർത്തതിങ്ങനെ:
തന്നെത്താലോലിച്ച ഏകാന്തതകളെ വിട്ടുപോവുക,
നാളുകളൊച്ചകളിൽ മുങ്ങിത്താണവരോടൊപ്പം ചേരുക,
കടലിനോടു നടന്നടുക്കും പോലൊരന്യനെ സമീപിക്കുക...
(1900 സെപ്തംബർ 16- ഷ്മാർജെൻഡോർഫ് ഡയറിയിൽ നിന്ന്)
2 comments:
സ്ഥിരമായി വായിക്കുന്നുണ്ട് ഈ ബ്ലോഗ്. താങ്കളാരാണ് എന്നൊന്നും അറിയില്ല. ഉദ്യമം പ്രശംസനീയം. ആസ്വദിച്ചു വായിക്കുന്നു. ശങ്കകളൊന്നും കൂടാതെ വായിക്കുന്നു.
റില്‍ക്കെയുടെ കവിതകളുടെ മുറുക്കം ഭയങ്കരം തന്നെ
Post a Comment