ഓരോ നിമിഷത്തിനുമപ്പുറത്തെന്തു നടക്കുന്നുവെന്നാരു കണ്ടു?
എത്രവട്ടം സൂര്യോദയം നടന്നു,
ഒരു മലയ്ക്കപ്പുറം!
വിദൂരതയിലുരുണ്ടുകൂടിയൊരു ദീപ്തമേഘം
ഇടിമിന്നലെരിയുമൊരു പിണ്ഡമായതുമെത്രവട്ടം!
ഈ പനിനീർപ്പൂ വിഷമായിരുന്നു.
ആ ഖഡ്ഗം ജീവനും നല്കി.
പാതയെത്തുന്നതിനൊടുവിൽ പൂ വിടർന്ന പുല്മേടുണ്ടെന്നോർത്തു നടക്കെ
ഞാൻ ചെന്നു ചാടിയതൊരു ചേറ്റുകുളത്തിൽ!
മനുഷ്യന്റെ മഹത്വത്തെക്കുറിച്ചോർത്തിരിക്കെ
ഞാനെന്നെക്കണ്ടെത്തിയതു ദൈവത്തിൽ.
3 comments:
മനുഷ്യന്റെ മഹത്വത്തെക്കുറിച്ചോർത്തിരിക്കെ
ഞാനെന്നെക്കണ്ടെത്തിയതു ദൈവത്തിൽ..
വിവര്‍ത്തകന്‍ മഹത്തായ ആശയത്തെ മനോഹരമായി പകര്‍ത്തി.അഭിനന്ദനങ്ങള്‍ .
ഭാരതത്തിന്‍റെ പൌരാണിക ദര്‍ശനങ്ങളും പിന്‍പറ്റി വന്ന വിവേകാനന്ദസ്വാമികളടക്കമുള്ളവരും ഇത് തന്നെയാണാവര്‍ത്തിച്ചത്..
മനുഷ്യന്റെ മഹത്വത്തെക്കുറിച്ചോർത്തിരിക്കെ
ഞാനെന്നെക്കണ്ടെത്തിയതു ദൈവത്തിൽ..
niceeeeeeeeeee
അഹം ബ്രഹ്മാസ്മി
Post a Comment