Monday, May 9, 2011

റിൽക്കെ - ഹൃദയസ്പന്ദനം



നാം വെറും വായകൾ മാത്രം.
സർവതിനും മർമ്മത്തിലൊളിഞ്ഞിരിക്കുന്നൊരു വിദൂരഹൃദയത്തെ
ആരു കീർത്തിക്കുന്നു?
അവന്റെ മഹാഹൃദയസ്പന്ദനം
ചെറുതുടിപ്പുകളായി നമ്മളിൽ വ്യതിചലിക്കുന്നു.
അവന്റെ വിപുലശോകമോ,
അവന്റെ വിപുലാനന്ദത്തെപ്പോലെ നമുക്കു താങ്ങരുതാത്തതും.
അതിനാലവനിൽ നിന്നോടിയൊളിക്കുകയാണു നാം.
എന്നാൽ ചിലനേരം
നാമോർത്തിരിക്കാതെ, നാമറിയാതെയും,
ആ മഹാഹൃദയസ്പന്ദനം നമ്മിലേക്കു പ്രവേശിക്കുമ്പോൾ
നാമലറിക്കരയുന്നു...,
നമുക്കു രൂപവും ഭാവവും മാറുന്നു.

No comments: