Friday, May 6, 2011

റിൽക്കെ - താരാട്ടുപാട്ട്



ഒരുനാളെനിയ്ക്കു നീ നഷ്ടമായാൽ
ഉറങ്ങാൻ നിനക്കാവുമോ
നാരകച്ചില്ലകളിൽ തെന്നൽ പോലെ
നിന്റെ മേൽ പുന്നാരങ്ങൾ മന്ത്രിക്കാൻ ഞാനില്ലാതെ?

ഇവിടെയുണർന്നിരിക്കാൻ,
നിന്റെ മാറിൽ, കൈകാലുകളിൽ, ചുണ്ടുകളിലും
കണ്ണിമകൾ തങ്ങും പോലെ
വാക്കുകളർപ്പിക്കാൻ ഞാനില്ലാതെ?

തുളസിയും മല്ലിയും തഴച്ച കാവിലെന്നപോലെ
നിന്നെയടച്ചിടാൻ,
നിന്റെ വരുതിയ്ക്കു നിന്നെ വിടാൻ
ഞാനില്ലാതെ?



No comments: